ഷവോമി റെഡ്മി 9, റെഡ്മി 9A, റെഡ്മി 9C സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ ചോർന്നു

|

വരും ദിവസങ്ങളിൽ മൂന്ന് പുതിയ ബജറ്റ് സ്മാർട്ട്‌ഫോണുകളാണ് ഷവോമി പുറത്തിറക്കാനൊരുങ്ങുന്നത്. റെഡ്മി 9 സീരിസിലെ സ്റ്റാൻഡേർഡ് മോഡലിന് പുറമെ റെഡ്മി 9 എ, റെഡ്മി 9 സി എന്നിവയും അടുത്ത ലോഞ്ച് ഇവന്റിലൂടെ വിപണിയിൽ അവതരിപ്പിക്കും. റെഡ്മി 9 സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കുറച്ചു കാലമായി ഓൺലൈനിലും മറ്റും ഇടം പിടിക്കുന്നുണ്ട്. മറ്റ് രണ്ട് മോഡലുകളെയും കുറിച്ചുള്ള റിപ്പോർട്ടുകൾ അധികം പുറത്ത് വന്നിരുന്നില്ല. ഇപ്പോഴിതാ ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ വെളിപ്പെടുത്തുന്ന പുതിയ ലീക്ക് റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.

റെഡ്മി 9

റെഡ്മി 9

റെഡ്മി 9, റെഡ്മി 9 എ, റെഡ്മി 9 എ എന്നിവയുടെ സവിശേഷതകൾ ടിപ്സ്റ്റർ സുധാൻഷുവാണ് ചോർത്തിയത്. ഈ ലീക്ക് റിപ്പോർട്ടിൽ മൂന്ന് വേരിയന്റുകളുടെയും പ്രധാന സവിശേഷതകളെല്ലാം വെളിപ്പെടുത്തുന്നുണ്ട്. ലീക്ക റിപ്പോർട്ട് പ്രകാരം, 6.53 ഇഞ്ച് എഫ്എച്ച്ഡി + എൽസിഡി ഡിസ്പ്ലേയുമായിട്ടായിരിക്കും സ്റ്റാൻഡേർഡ് റെഡ്മി 9 പുറത്തിറങ്ങുക. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്പൈസുമുള്ള ഈ ഡിവൈസിൽ മീഡിയടെക് ഹീലിയോ ജി 70 പ്രോസസറായിരിക്കും ഉണ്ടായിരിക്കുക.

റെഡ്മി 9A

റെഡ്മി 9A

റെഡ്മി 9എ സ്മാർട്ട്ഫോണിൽ 6.53 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയും എഫ്എച്ച്ഡി + റെസല്യൂഷനും ഉണ്ടായിരിക്കുമെന്ന് ലീക്ക് റിപ്പോർട്ട് അവകാശപ്പെടുന്നു. എആർ‌എം-മാലി ജി 31, 3 ജിബി റാം എന്നിവയുമായി ജോടിയാക്കിയ ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി 25 പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. 32 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമായി വരുന്ന റെഡ്മി 9എയിൽ 512 ജിബി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഉണ്ട്. സിംഗിൾ 13 എംപി പിൻ ക്യാമറയും 5 എംപി സെൽഫി സ്നാപ്പറും ഈ ഡിവൈസിന്റെ സവിശേഷതകളാണ്. 5,000 എംഎഎച്ച് ബാറ്ററി യൂണിറ്റാണ് ഡിവൈസിൽ ഉണ്ടായിരിക്കുക.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം 11, എം 01 സ്മാർട്ട്ഫോണുകൾ നാളെ പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം 11, എം 01 സ്മാർട്ട്ഫോണുകൾ നാളെ പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

റെഡ്മി 9C

റെഡ്മി 9C

റെഡ്മി 9സി സ്മാർട്ട്ഫോണിൽ3 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉണ്ടാവുക. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 35 SoC യുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഈ ഡിവൈസ് രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. ആദ്യത്തെ വേരിയന്റ് എൻ‌എഫ്‌സി സപ്പോർട്ടുള്ളതും മറ്റേത് എൻഎഫ്സി സപ്പോർട്ട് ഇല്ലാത്തതുമായിരിക്കും. 13 എംപി + 5 എംപി + 2 എംപി സെൻസറുകളുള്ള ക്യാമറ സെറ്റപ്പായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുക. 5 എംപി ലെൻസാണ് ഇതിന്റെ സെൽഫി ക്യാമറയിലുള്ളത്.

റെഡ്മി 9 ലൈവ് ഇമേജുകൾ

റെഡ്മി 9 ലൈവ് ഇമേജുകൾ

ഈ വർഷം ആദ്യം, റെഡ്മി 9ന്റെ ചിത്രങ്ങൾ എന്ന് അവകാശപ്പെട്ട് ചില ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങളിൽ ഫോണിന്റെ മുഴുവൻ ഡിസൈനും വ്യക്തമായിരുന്നു. ചോർന്ന ചിത്രങ്ങളിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പും അതിനൊപ്പം എൽഇഡി ഫ്ലാഷും ഉണ്ട്. പോക്കോ എക്സ് 2ൽ ഉള്ളതിന് സമാനമായ വൃത്താകൃതിയിലുള്ള ക്യാമറ റിംഗും റെഡ്മി 9ന്റെ ചോർന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമായി കാണാം.

ലീക്ക് ഇമേജുകൾ

ലീക്ക് ഇമേജുകൾ പ്രകാരം പിന്നിൽ ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്. എന്നാൽ സെൽഫി ക്യാമറയ്ക്കായി മുൻവശത്ത് വാട്ടർ ഡ്രോപ്പ് നോച്ചാണോ പഞ്ച്-ഹോൾ കട്ട് ഔട്ടാണോ കമ്പനി നൽകുക എന്നകാര്യം ഇതുവരെ വ്യക്തമല്ല. ഡിവൈസിന്റെ വലതുവശത്ത് വോളിയം റോക്കറും പവർ ബട്ടണുകളും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി M31 8 ജിബി റാം വേരിയൻറ് പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി M31 8 ജിബി റാം വേരിയൻറ് പുറത്തിറങ്ങി; വിലയും സവിശേഷതകളും

Best Mobiles in India

English summary
Xiaomi is ready to launch three new budget smartphones for the masses in the coming days. The company is likely to launch the Redmi Note 9 series comprising the Redmi 9A and the Redmi 9C besides the standard model. The Redmi 9 has been in the news for a while now, but the details on the remaining two models are scarce.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X