Xiaomi Redmi 9A: റിയൽമി സി3ക്ക് പണികൊടുക്കാൻ ഷവോമി റെഡ്മി 9എ ഉടൻ പുറത്തിറക്കും

|

റിയൽ‌മിയും റെഡ്മിയും തമ്മിലുള്ള വിപണിയിലെ യുദ്ധം ഇപ്പോഴും തുടരുകയാണ്. ഇന്ത്യയിൽ റിയൽ‌മെ സി 3 അവതരിപ്പിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് റെഡ്മി പുതിയ സ്മാർട്ട്‌ഫോണിന്റെ വരവ് പ്രഖ്യാപിച്ചു, അത് മിക്കവാറും റെഡ്മി 9 എ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് മാസം മുമ്പാണ് ഷവോമി റെഡ്മി 8 എ പുറത്തിറക്കിയത്. ഇപ്പോഴിതാ 8എയുടെ അടുത്ത തലമുറ സ്മാർട്ട്ഫോണും വിപണിയിലെത്താൻ പോവുകയാണ്.

റെഡ്മി 9 എ
 

റെഡ്മി 9 എയുടെ ലോഞ്ച് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതിൽ ഉൾപ്പെടുത്തിയ ടാഗ് ലൈനും സവിശേഷതകളും റെഡ്മി 9 എയുടെ ലോഞ്ചാണ് സൂചിപ്പിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ റെഡ്മി എ സീരീസ് ഫോണാണ് ഇത്. ഇന്ത്യൻ വിപണിയിലെ കടുത്ത മത്സരം കാരണമാണ് ഷവോമി പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

വിപണിയിലെ മാറ്റങ്ങൾ

വിപണിയിലെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് ഉപയോക്താവിന്റെ താല്പര്യങ്ങൾക്കനുസരിച്ച് ഡിവൈസുകൾ പുറത്തിറക്കാൻ ഷവോമി എല്ലായ്പ്പോഴും ശ്രമിക്കുന്നുണ്ട്. 12 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം വാഗ്ദാനം ചെയ്യുന്ന റിയൽമി സി 3യെ വിപണിയിൽ വെല്ലുവിളിക്കാൻ ഇരട്ട പിൻ ക്യാമറകളുമായി തന്നെ റെഡ്മി 9 എ എത്തും. റെഡ്മി 9 എ 2020 ഫെബ്രുവരി 11 ന് ഔദ്യോഗികമായി പുറത്തിറക്കും.

കൂടുതൽ വായിക്കുക: വിവോ വി19, വി19 പ്രോ എന്നിവയുടെ പ്രീ ബുക്കിങ് ഫെബ്രുവരി അവസാനത്തോടെ

റെഡ്മി 9എയിൽ പ്രതീക്ഷിക്കാവുന്നത് എന്തൊക്കെ

റെഡ്മി 9എയിൽ പ്രതീക്ഷിക്കാവുന്നത് എന്തൊക്കെ

എംഐ.കോമിൽ ൽ ഷവോമി ഒരു ഇവന്റ് പേജ് ഉണ്ടാക്കിയിട്ടുണ്ട്. ഇതിൽ വരാനിരിക്കുന്ന റെഡ്മി 9എ യുടെ ചില പ്രധാന സവിശേഷതകൾ കമ്പനി വെളിപ്പെടുത്തി. എല്ലാ റെഡ്മി എ സീരീസിലെ എല്ലാ മോഡലുകളിലും കമ്പനി പിന്നിൽ ഒരൊറ്റ ക്യാമറയാണ് നൽകിയിരുന്നത്. എന്നാൽ പുറത്തിറങ്ങാൻ പോകുന്ന റെഡ്മി 9 എയുടെ പ്രത്യേകത ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമായിരിക്കും ഫോണിൽ നൽകുക എന്നതാണ്.

രണ്ട് ക്യാമറകൾ
 

റെഡ്മി എ സീരിസിലെ പിൻഭാഗത്ത് രണ്ട് ക്യാമറകൾ വരുന്ന ആദ്യ മോഡലായ റെഡ്മി 9എയിൽ സെക്കൻഡറിയായി നൽകുന്നത് ഒരു ഡെപ്ത് സെൻസറായിരിക്കുമെന്നും കമ്പനി സൂചകൾ നൽകുന്നുണ്ട്. മികച്ച പോർട്രെയ്റ്റുകൾക്കായി ഫോൺ ‘ഡുംദാർ ക്യാമറ' വാഗ്ദാനം ചെയ്യുമെന്നാണ് ഷിവോമി പ്രഖ്യാപിച്ചത്. റെഡ്മി 9 എയിലെ പ്രമറി സെൻസർ മറ്റ് എ സീരിസ് ഫോണുകളിലേതിന് തുല്യമായി 12 എംപി സോണി ഐഎംഎക്സ് 363 പ്രൈമറി സെൻസർ തന്നെയായിരിക്കും.

റെഡ്മി 8 എ

ക്യാമറയുടെ എണ്ണത്തിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും റെഡ്മി 8 എയ്ക്ക് സമാനമായി റെഡ്മി 9 എയിലും കമ്പനി 5000 എംഎഎച്ച് ബാറ്ററിയാണ് നൽകുന്നത്. ഔറ വേവ് ഡിസൈനിലാണ് ഫോൺ പുറത്തിറക്കുക. ഈ ഡിസൈൻ മികച്ച ഗ്രിപ്പും കൈകൾക്ക് ഫോൺ പിടിക്കുമ്പോൾ മികച്ച അനുഭവവും നൽകും. റെഡ്മി 8 എയുമായി താരതമ്യപ്പെടുത്തുമ്പോൾ റെഡ്മി 9 എയിൽ പുതിയ കളർ വേരിയൻറ് അവതരിപ്പിക്കാനും സാധ്യതയുണ്ട്.

കൂടുതൽ വായിക്കുക: ഇൻഫിനിക്സ് എസ് 5 പ്രോ ഫെബ്രുവരി 18 ന് അവതരിപ്പിക്കും: വിശദാംശങ്ങൾ

റെഡ്മി 9 എയ്‌ക്കൊപ്പം റെഡ്മി പവർ ബാങ്കും

റെഡ്മി 9 എയ്‌ക്കൊപ്പം റെഡ്മി പവർ ബാങ്കും

ഉപയോക്താക്കൾക്ക് കമ്പനി രണ്ട് സർപ്രൈസുകൾ നൽകുമെന്നാണ് ഷവോമി ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനു കുമാർ ജെയിൻ ട്വിറ്ററിലൂടെ അറിയിച്ചത്. അതിലൊന്നാണ് റെഡ്മി പവർ ബാങ്ക്. റെഡ്മി ഇന്ത്യ നേരത്തെ ഈ പവർ ബാങ്ക് രാജ്യത്ത് ടീസ് ചെയ്തിരുന്നു. ഇവന്റ് പേജിലെ ന്യൂ കാറ്റഗറി ലോഞ്ച് എന്നൊരു വിഭാഗവും പ്രത്യക്ഷമായതോടെ പവർബാങ്ക് പുറത്തിറക്കുമെന്ന കാര്യം ഉറപ്പായി.

റെഡ്മി

ചൈനയിൽ റെഡ്മി ഒരു സ്വതന്ത്ര ബ്രാൻഡായാണ് പ്രവർത്തിക്കുന്നത്. കമ്പനി നിരവധി പവർ ബാങ്കുകൾ ഇതിനോടകം തന്നെ വിപണിയിൽ എത്തിച്ചിരുന്നു. ഇപ്പോൾ റെഡ്മി ഇന്ത്യ അതേ പവർ ബാങ്കുകളെ ഇന്ത്യൻ വിപണികളിലേക്ക് കൊണ്ടുവരുന്നുണ്ടെങ്കിലും കൃത്യമായ വിശദാംശങ്ങൾ ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. വരും ദിവസങ്ങളിൽ ഉൽപ്പന്നങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
The war between Realme and Redmi is not going to end anytime soon. An hour before the launch of Realme C3 in India, Redmi announces the arrival of ‘Desh Ka Dumdaar Smartphone’ which probably will be the Redmi 9A. Xiaomi launched the Redmi 8A just three months ago and the company is already refreshing it with the Redmi 9A.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X