റെഡ്മി കെ20യിൽ ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ MIUI അപ്ഡേറ്റ്

|

ഷവോമിയുടെ ഏറ്റവും ജനപ്രിയ മുൻനിര സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് റെഡ്മി കെ 20. കമ്പനിയുടെ ആദ്യത്തെ പോപ്പ്-അപ്പ് സെൽഫി ക്യാമറ മൊഡ്യൂളുള്ള സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും റെഡ്മി കെ 20 ന് ഉണ്ട്. ഈ വർഷം ജൂലൈയിൽ ആൻഡ്രോയിഡ് പൈ ഒഎസുമായി പുറത്തിറങ്ങിയ ഈ സ്മാർട്ട്ഫോണിന് ഇപ്പോഴിതാ ഒഎസ് അപ്ഡേറ്റ് ലഭ്യമാവുകയാണ്. ആൻഡ്രോയിഡ് 10 ലേക്ക് ഫോൺ ഇനി അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ MIUI അപ്ഡേറ്റ്
 

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ MIUI അപ്ഡേറ്റ്

റെഡ്മി കെ 20 നായി ഷവോമി ഒരു പുതിയ MIUI അപ്‌ഡേറ്റ് പുറത്തിറക്കി തുടങ്ങി. MIUI V11.0.2.0.QFJCNXM മോഡൽ നമ്പറിലാണ് അപ്‌ഡേറ്റ് പുറത്തിറക്കുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ MIUI അപ്ഡേറ്റ് ആണ് ഇത്. പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമായാണ് സോഫ്റ്റ്വെയർ കെണ്ടുവരുന്നത്.

അപ്‌ഡേറ്റ്

അപ്‌ഡേറ്റ് ഏതാണ്ട് 2.3 ജിബിയോളമുള്ള ഫയലിലാണ് വരുന്നത്. ഇത് നിലവിൽ ചൈനയിലെ ഉപയോക്താക്കൾക്കായി ഒടിഎയായി പുറത്തിറങ്ങിയിട്ടുണ്ട്. ഇന്ത്യയിലെയും മറ്റ് വിപണികളിലെയും ഉപയോക്താക്കൾക്കായി അപ്‌ഡേറ്റ് ഏപ്പോൾ പുറത്തിറക്കുമെന്നതിനെ കുറിച്ച് ഷവോമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, വരും ദിവസങ്ങളിൽ എപ്പോൾ വേണമെങ്കിലും ഒഎസിന്റെ റോൾ ഔട്ട് പ്രതീക്ഷിക്കാം.

കൂടുതൽ വായിക്കുക: ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കുവാൻ പോകുന്ന സ്മാർട്ഫോണുകളെ പരിചയപ്പെടാം

ചേഞ്ച്‌ലോഗ്

ചേഞ്ച്‌ലോഗിനെ സംബന്ധിച്ചിടത്തോളം, റെഡ്മി കെ 20 ആൻഡ്രോയിഡ് 10 അപ്‌ഡേറ്റ് റീഡിസൈൻഡ് യുഐ യാണ് നൽകുന്നത്. MIUI 11- ന് MIUI 10ൽ നിന്നും വ്യത്യസ്തമായ ചില ഡിസൈൻ ഘടകങ്ങളുണ്ട് . ആൻഡ്രോയിഡ് 10 ഫീച്ചറുകൾക്കൊപ്പം അപ്‌ഡേറ്റ് സ്വകാര്യത സവിശേഷതകളെ വർദ്ധിപ്പിക്കുകയും QR കോഡുകളും ആപ്ലിക്കേഷൻ ബബിളും ഉപയോഗിച്ച് Wi-Fi ഷെയറിങ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മി വർക്ക് കിറ്റ്
 

ഇത് മി വർക്ക് കിറ്റ്, മി ഗോ ട്രാവൽ കിറ്റ് പോലുള്ള ചില ഫീച്ചറുകൾ കൂടി ചേർക്കുന്നുണ്ട്. കൂടാതെ ഡൈനാമിക് ഫോണ്ട്, സൗണ്ട് സിസ്റ്റം പോലുള്ള സവിശേഷതകളും നൽകുന്നു. മികച്ച പെർഫോമൻസിനായി ലൊക്കേഷൻ കൺട്രോളും മൊത്തത്തിലുള്ള സിസ്റ്റം സ്ഥിരതയും അപ്‌ഡേറ്റ് ഒപ്റ്റിമൈസ് ചെയ്യുന്നു.

റെഡ്മി കെ 20 സവിശേഷതകൾ

റെഡ്മി കെ 20 സവിശേഷതകൾ

109: 5: 9 ആസ്പാക്ട് റേഷിയോവും 1080 x 2340 പിക്സൽ എഫ്എച്ച്ഡി + റെസല്യൂഷനുമുള്ള 6.39 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് റെഡ്മി കെ 20 ൽ നൽകിയിരിക്കുന്നത്. എഫ് / 1.8 അപ്പേർച്ചറുള്ള 48 എംപി പ്രൈമറി സെൻസർ അടങ്ങുന്ന മൂന്ന് ക്യാമറകൾ പിന്നിൽ നൽകിയിരിക്കുന്നു.

കൂടുതൽ വായിക്കുക: ആൻഡ്രോയിഡിനെ വെല്ലാൻ ഫേസ്ബുക്കിന്‍റെ ഓപ്പറേറ്റിങ് സിസ്റ്റം

സെൻസർ

എഫ് / 2.4 അപ്പേർച്ചറുള്ള 8 എംപിയും എഫ് / 2.4 അപ്പേർച്ചറുള്ള 13 എംപി സെൻസറുമാണ് മറ്റ് രണ്ട് സെൻസറുകൾ. എഫ് / 2.0 അപ്പേർച്ചറും 20 എംപി സെൻസറുമുള്ള പോപ്പ്-അപ്പ് സെൽഫി ക്യാമറയും ഫോണിൽ നൽകിയിരിക്കുന്നു. 6 ജിബി റാമും 64 ജിബി എക്സ്പാൻഡബിൾ സ്റ്റോറേജുമടങ്ങുന്ന ഫോൺ സ്നാപ്ഡ്രാഗൺ 730 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 4,000 mAh ബാറ്ററി ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടെ ഫോണിന് കരുത്ത് നൽകുന്നു.

Most Read Articles
Best Mobiles in India

English summary
Redmi K20 has been one of the most popular value flagship smartphone by Xiaomi. Both the smartphones came as the first offering by the company with a pop-up selfie camera module. The Redmi K20 arrived back in July this year with Android Pie OS. Now, it is getting the latest Android OS update.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X