ഷവോമി റെഡ്മി നോട്ട് 10 പുറത്തിറങ്ങുക സ്‌നാപ്ഡ്രാഗൺ 750 SoCയുടെ കരുത്തോടെ

|

ഷവോമി റെഡ്മി നോട്ട് 9 സീരീസ് ഈ വർഷം ആദ്യമാണ് പുറത്തിറങ്ങിയത്. ചില ഓൺലൈൻ റിപ്പോർട്ടുകൾ അനുസരിച്ച് റെഡ്മി നോട്ട് 9ന്റെ അടുത്ത തലമുറയായ നോട്ട് 10 ഡിവൈസുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന തിരക്കിലാണ് കമ്പനിയിപ്പോൾ. പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസറോടെയായിരിക്കും ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. വൈകാതെ ഈ ഡിവൈസ് പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റെഡ്മി നോട്ട് 10: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി നോട്ട് 10: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി നോട്ട് 10 സ്മാർട്ട്ഫോൺ അധികം വൈകാതെ തന്നെ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഷവോമി എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ ഡിവൈസിൽ പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ചിപ്‌സെറ്റായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുകയെന്ന് ചില ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ റിപ്പോർട്ട് ശരിയാണെങ്കിൽ ഈ ചിപ്‌സെറ്റുമായി പുറത്തിറങ്ങുന്ന ആദ്യത്തെ ഷവോമി സ്മാർട്ട്‌ഫോണായിരിക്കും റെഡ്മി നോട്ട് 10. ഇതേ പ്രോസസറുമായി ഗാലക്‌സി എ42 5ജി പുറത്തിറക്കാനിരിക്കുകയാണ്.

കൂടുതൽ വായിക്കുക: ഗൂഗിൾ പിക്സൽ 5, പിക്സൽ 4എ 5ജി സ്മാർട്ട്ഫോണുകൾ സെപ്റ്റംബർ 30ന് പുറത്തിറങ്ങുംകൂടുതൽ വായിക്കുക: ഗൂഗിൾ പിക്സൽ 5, പിക്സൽ 4എ 5ജി സ്മാർട്ട്ഫോണുകൾ സെപ്റ്റംബർ 30ന് പുറത്തിറങ്ങും

ഷവോമി

റെഡ്മി നോട്ട് 10 സ്മാർട്ട്ഫോൺ എപ്പോഴായിരിക്കും പുറത്തിറങ്ങുകയെന്നോ മറ്റ് വിവരങ്ങളോ ഷവോമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ ഡിവൈസിന്റെ പ്രോസസറുമായി ബന്ധപ്പെട്ട സൂചനകളും കമ്പനി നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ ലീക്ക് റിപ്പോർട്ട് എത്രത്തോളം ശരിയായിരിക്കുമെന്നും വ്യക്തമല്ല. മോഡൽ നമ്പർ M2007J17C ഉള്ള എംഐ 10ടി ചൈനയിൽ റെഡ്മി നോട്ട് 10 ആയി എത്തുമെന്നും സൂചനകളുണ്ട്.

സർട്ടിഫിക്കേഷനുകൾ

ഈ ഹാൻഡ്‌സെറ്റ് ഇതിനകം തന്നെ യുഎസിലെ എഫ്‌സിസി, ഇന്ത്യയിലെ ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) എന്നിവ ഉൾപ്പെടെ നിരവധി സർട്ടിഫിക്കേഷനുകൾ നേടിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിലും ഈ ഡിവൈസ് വൈകാതെ പുറത്തിറങ്ങുമെന്ന സൂചനയാണിത്. സ്മാർട്ട്‌ഫോൺ 4,820 എംഎഎച്ച് ബാറ്ററിയുമായിട്ടായിരിക്കും പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകളുണ്ട്. ഡിവൈസിന്റെ ക്യാമറ, ഡിസ്‌പ്ലേ പോലുള്ള മറ്റ് കാര്യങ്ങളെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

കൂടുതൽ വായിക്കുക: വൺപ്ലസ് നോർഡ് സ്വന്തമാക്കാൻ ഇനി എളുപ്പം, ഓപ്പൺ സെയിൽ ആരംഭിച്ചുകൂടുതൽ വായിക്കുക: വൺപ്ലസ് നോർഡ് സ്വന്തമാക്കാൻ ഇനി എളുപ്പം, ഓപ്പൺ സെയിൽ ആരംഭിച്ചു

ഒക്ടോബറിൽ ലോഞ്ച്?

ഇന്ത്യയിലും ചൈനയിലും റെഡ്മി നോട്ട് 10 എപ്പോൾ അവതരിപ്പിക്കുമെന്ന് ഷവോമി ഇതുവരെ സൂചനകളൊന്നും നൽകിയിട്ടില്ലെങ്കിലും ഈ ഡിവൈസ് ഒക്ടോബറിൽ എത്തുമെന്നാണ് ചില റിപ്പോർട്ടുൾ സൂചിപ്പിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ഈ ഹാൻഡ്‌സെറ്റിനെക്കുറിച്ച് വരും ദിവസങ്ങളിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ ഹാർഡ്വെയർ വിവരങ്ങളും ലോഞ്ച് തിയ്യതിയും വരും ദിവസങ്ങളിൽ അറിഞ്ഞേക്കും.

റെഡ്മി നോട്ട് 9 സീരിസ്

കഴിഞ്ഞ മാർച്ചിലാണ് ഇന്ത്യൻ വിപണിയിൽ റെഡ്മി നോട്ട് 9 സീരിസ് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങാനാരംഭിച്ചത്, റെഡ്മി നോട്ട് 9 പ്രോ, നോട്ട് 9 പ്രോ മാക്സ് എന്നീ സ്മാർട്ട്ഫോണുകളാണ് ഈ സീരിസിൽ നിന്നും ആദ്യം വിപണിയിലെത്തിയത്. പിന്നീട് നിരവധി സ്മാർട്ട്ഫോണുകൾ സീരിസിൽ പുറത്തിറക്കി. പ്രോ, മാക്സ് വേരിയന്റുകൾ ഈ അടുത്താണ് ഓപ്പൺ സെയിലിലൂടെ ലഭ്യമാക്കിയത്. ഇതുവരെ ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ഫ്ലാഷ് സെയിലിലൂടെ മാത്രമേ ലഭ്യമായിരുന്നുള്ളു.

കൂടുതൽ വായിക്കുക: വൺപ്ലസ് 8ടി പുറത്തിറങ്ങുക 65W വാർപ്പ് ചാർജ് സപ്പോർട്ടുമായികൂടുതൽ വായിക്കുക: വൺപ്ലസ് 8ടി പുറത്തിറങ്ങുക 65W വാർപ്പ് ചാർജ് സപ്പോർട്ടുമായി

Best Mobiles in India

English summary
According to reports, Xiaomi is all set to launch the Redmi Note 10 smartphone soon. The device will have the new Qualcomm Snapdragon 750 chipset.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X