Home
Mobile

ഷവോമി റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിന് വില വർധിപ്പിച്ചു, പുതിയ വിലയും സവിശേഷതകളും

ഇന്ത്യയിലെ ജനപ്രീയ സ്മാർട്ട്ഫോണുകൾ അടങ്ങുന്ന റെഡ്മി നോട്ട് സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് പുതുതായി എത്തിയ സീരിസാണ് റെഡ്മി നോട്ട് 10 സീരിസ്. റെഡ്മി നോട്ട് 10, നോട്ട് 10 പ്രോ, നോട്ട് 10 പ്രോ മാക്സ് എന്നീ ഫോണുകളാണ് ഈ സീരിസിൽ ഉള്ളത്. കുറഞ്ഞ വിലയും മികച്ച സവിശേഷതകളും ഉള്ള ഈ ഡിവൈസുകളിൽ റെഡ്മി നോട്ട് 10ന്റെ വില വർധിപ്പിച്ചു. വാനില മോഡലിന് വിലയാണ് ലോഞ്ച് ചെയ്ത് ഒരു മാസത്തിന് ശേഷം വർധിപ്പിച്ചിരിക്കുന്നത്.

റെഡ്മി നോട്ട് 10: പുതിയ വില

റെഡ്മി നോട്ട് 10: പുതിയ വില

റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിനറെ പുതുക്കിയ വില കമ്പനിയുടെ വെബ്‌സൈറ്റിലും ആമസോൺ ഇന്ത്യയിലും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. 500 രൂപയാണ് ഈ ഡിവൈസിന് വർധിപ്പിച്ചിരിക്കുന്നത്. ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 12,499 രൂപയാണ് വില. നേരത്തെ ഇത് 11,999 രൂപയായിരുന്നു. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇപ്പോൾ 14,499 രൂപ വിലയുണ്ട്. ഈ മോഡലിന് നേരത്തെ 13,999 രൂപയായിരുന്നു വില ഉണ്ടായിരുന്നത്.

റെഡ്മി നോട്ട് 10: സവിശേഷതകൾ

റെഡ്മി നോട്ട് 10: സവിശേഷതകൾ

6.43 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. രണ്ട് റാം സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകുന്ന ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 678 ചിപ്പ് സെറ്റാണ്. 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമുള്ള ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡികാർഡ് സ്ലോട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11ബേസ്ഡ് എംഐയുഐ 12ആണ് ഡിവൈസിലെ ഒഎസ്.

പിൻക്യാമറ

റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിൽ നാല് പിൻക്യാമറ സെറ്റപ്പാണ് ഉള്ളത്. 48 മെഗാപിക്സൽ പ്രധാന ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. പോർട്രെയിറ്റ് മോഡ്, നൈറ്റ് മോഡ്, ബ്യൂട്ടി മോഡ്, 4കെ വീഡിയോകൾ, എച്ച്ഡിആർ, എഐ ഫീച്ചറുകൾ എന്നീ ക്യാമറ സവിശേഷതകൾ ഈ ഡിവൈസിൽ ഉണ്ട്.

ബാറ്ററി

5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ വലിയ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്. ഈ ചാർജറിന് ഏകദേശം 80 മിനിറ്റിനുള്ളിൽ ഫോണിന്റെ ബാറ്ററി മുഴുവനായും തീർന്ന അവസ്ഥയിൽ നിന്നും 100% വരെ ചാർജ് ചെയ്യാൻ സാധിക്കും. റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിൽ ഐപി 53 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ എന്നിവയും നൽകിയിട്ടുണ്ട്. ഫ്രോസ്റ്റ് വൈറ്റ്, ഷാഡോ ബ്ലാക്ക്, അക്വാ ഗ്രീൻ കളർ ഓപ്ഷനുകളിൽ ഷവോമി ഈ ഡിവൈസ് ലഭ്യമാക്കിയിട്ടുണ്ട്.

കണക്റ്റിവിറ്റി

ബ്ലൂടൂത്ത് 5.0, ടൈപ്പ്-സി ചാർജിംഗ് പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, രണ്ട് സിം കാർഡ് സ്ലോട്ടുകൾ, മൈക്രോ എസ്ഡി കാർഡ് സ്പേസ്, ഡ്യുവൽ-ബാൻഡ് വൈ-ഫൈ എസി എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. വിലയിൽ 500 രൂപയുടെ വർധന ഉണ്ടായിട്ടുണ്ട് എങ്കിലും പുതുക്കിയ വിലയിൽ ഈ ഡിവൈസ് വാങ്ങിയാലും ഉപയോക്തക്കൾക്ക് ഇത് മികച്ച ഡീൽ തന്നെയാണ്.

Best Mobiles in India

English summary
Redmi has increased the price of the Note 10 smartphone. The price of the vanilla model has been increased a month after its launch. The updated price has been updated on the company's website and on Amazon India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X