റെഡ്മി നോട്ട് 10ടി 5ജി ഇന്ത്യയിൽ എത്തുക 15,000 രൂപയിൽ താഴെ വിലയുമായി; റിപ്പോർട്ട്

|

റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ ജൂലൈ 20ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോവുകയാണ്. ഇതിനിടെ ഈ ഡിവൈസിന്റെം വില വിവരങ്ങളും പ്രധാന സവിശേഷതകളും ചോർന്നു. റെഡ്മി നോട്ട് 10ടി റെഡ്മി നോട്ട് 10 5ജി സ്മാർട്ട്ഫോണിന് സമാനമായ സവിശേഷതകളോടെയാണ് വിപണിയിലെത്തുക എന്നാണ് സൂചനകൾ. ലീക്ക് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന വില അനുസരിച്ച് 15000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകളോട് മത്സരിക്കാനായിരിക്കും ഈ ഡിവൈസ് എത്തുന്നത്.

റെഡ്മി നോട്ട് 10ടി 5ജി: ഇന്ത്യയിലെ വില

റെഡ്മി നോട്ട് 10ടി 5ജി: ഇന്ത്യയിലെ വില

റെഡ്മി നോട്ട് 10ടി ഒരൊറ്റ വേരിയന്റിൽ മാത്രമായിരിക്കും ലോഞ്ച് ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ. 4 ജിബി റാമും 128 ജിബി ബിൽറ്റ്-ഇൻ സ്റ്റോറേജുമായിരിക്കും ഈ വേരിയന്റിൽ ഉണ്ടാവുക. ഷവോമി സെൻട്രലാണ് ഈ ലീക്ക് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സ്മാർട്ട്ഫോൺ വില വിഭാഗങ്ങളിൽ ഒന്നായ 15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ വിഭാഗത്തിൽ ആയിരിക്കും ഈ 5ജി ഫോൺ പുറത്തിറങ്ങുക. ലീക്ക് റിപ്പോർട്ട് അനുസരിച്ച് സ്മാർട്ട്ഫോണിന് 14,999 രൂപയായിരിക്കും വില. ഷവോമി പ്രത്യേ ലോഞ്ച് ഓഫർ നൽകുമെന്നും റിപ്പോർട്ട് പറയുന്നു.

റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ ജൂലൈ 20ന് ഇന്ത്യൻ വിപണിയിലെത്തുംറെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ ജൂലൈ 20ന് ഇന്ത്യൻ വിപണിയിലെത്തും

റെഡ്മി നോട്ട് 10ടി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി നോട്ട് 10ടി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ലോഞ്ചിന് ആറ് ദിവസം മാത്രം ബാക്കി നിൽകെയാണ് റെഡ്മി നോട്ട് 10ടി സ്മാർട്ട്‌ഫോണിന്റെ സവിശേഷതകൾ പുറത്ത് വന്നത്. റെഡ്മി നോട്ട് 10ടിയും റെഡ്മി നോട്ട് 10 5ജിയും തമ്മിൽ നിരവധി സാമ്യതകൾ ഉണ്ട്. റെഡ്മി നോട്ട് 10ടി സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് എൽസിഡി പാനലായിരിക്കും ഉണ്ടാവുക. ഈ ഡിസ്പ്ലെയ്ക്ക് 1080 x 2400 പിക്സൽ റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

5ജി ഫോണാൺ

വില കുറഞ്ഞ 5ജി ഫോണായി ഇന്ത്യൻ വിപണിയിൽ എത്തുന്ന റെഡ്മി നോട്ട് 10ടിക്ക് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്‌സെറ്റായിരിക്കും. മുകളിൽ സൂചിപ്പിച്ചത് പോലെ 4 ജിബി റാമും 128 ജിബി സ്റ്റോറേജും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ ഡിവൈസിൽ റെഡ്മി നൽകും. ഈ ഡിവൈസിന്റെ പിൻവശത്ത് മൂന്ന് ക്യാമറകളാണ് ഉണ്ടായിരിക്കുക.

സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോണിന് വീണ്ടും 500 രൂപ വില വർപ്പിച്ചുസാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോണിന് വീണ്ടും 500 രൂപ വില വർപ്പിച്ചു

ക്യാമറ

പിൻ ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി ക്യാമറ, 2 എംപി മാക്രോ ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയായിരിക്കും ഉണ്ടാവുക എന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി സെൽഫി ക്യാമറയും ഉണ്ടായിരിക്കും. റെഡ്മി നോട്ട് 10ടി സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട് പുറത്ത് വന്ന മറ്റ് ലീക്ക് റിപ്പോർട്ടുകളിൽ 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുക എന്നാണ് പറയുന്നത്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐയിൽ ഈ ഡിവൈസ് പ്രവർത്തിക്കും.

ലോഞ്ച്

റെഡ്മി നോട്ട് 10ടി ജൂൺ 20ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും എന്ന വാർത്ത കൂടുതൽ കൌതുകകരമാവുന്നത് അതിന്റെ വില കൂടി ലീക്ക് റിപ്പോർട്ടിലൂടെ പുറത്ത് വന്നതോടെയാണ്. വില കുറഞ്ഞ 5ജി ഫോണുകളുടെ മത്സരത്തിലേക്ക് മറ്റ് ബ്രാന്റുകൾക്ക് കനത്ത വെല്ലുവിളിയായിട്ടായിരിക്കും റെഡ്മിയുടെ പുതിയ സ്മാർട്ട്ഫോൺ വരുന്നത്. കൂടുതൽ വിവരങ്ങൾ ലോഞ്ച് ഇവന്റിൽ വച്ച് വ്യക്തമാകും.

ആൻഡ്രോയിഡ് ഫോണുകളിൽ ഏറ്റവും കുരുത്തൻ ബ്ലാക്ക് ഷാർക്ക് 4 പ്രോ, അസൂസ് റോഗ് 5 രണ്ടാം സ്ഥാനത്ത്ആൻഡ്രോയിഡ് ഫോണുകളിൽ ഏറ്റവും കുരുത്തൻ ബ്ലാക്ക് ഷാർക്ക് 4 പ്രോ, അസൂസ് റോഗ് 5 രണ്ടാം സ്ഥാനത്ത്

Best Mobiles in India

English summary
Xiaomi Redmi Note 10 T5G smartphone will be launched in India on July 20. The device will be available in India for less than Rs 15,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X