Home
Mobile

ഷവോമിയുടെ റെഡ്മി നോട്ട് 8, റെഡ്മി നോട്ട് 8 പ്രോ എന്നിവ റെഡ്മി ടിവിക്കൊപ്പം ആഗസ്റ്റ് 29ന് പുറത്തിറങ്

ഷവോമിയുടെ റെഡ്മി നോട്ട് 8 സീരീസുകളുടെ ലോഞ്ച് ആഗസ്റ്റ് 29ന് തന്നെ ഉണ്ടാകുമെന്ന് ഔദ്യോഗികമായി കമ്പനി അറിയിച്ചു. ചൈനയിൽ നടക്കുന്ന ലോഞ്ചിങ് ഇവൻറിലാണ് റെഡ്മി നോട്ട് 8, റെഡ്മി നോട്ട് 8 പ്രോ എന്നീ സ്മാർട്ട് ഫോണുകൾ അവതരിപ്പിക്കുക. റെഡ്മിയുടെ ആദ്യ സ്മാർട്ട് ടിവിയും ഇതേ ഇവൻറിൽ വച്ച് ലോഞ്ച് ചെയ്യും. റെഡ്മി നോട്ട് 8 സീരീസുകളുടെ ഇന്ത്യയിലെ ലോഞ്ചിനെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭ്യമല്ല.

ഷവോമിയുടെ റെഡ്മി നോട്ട് 8, റെഡ്മി നോട്ട് 8 പ്രോ എന്നിവ റെഡ്മി ടിവിക്കെ

കമ്പനിയുടെ വലീയ മാർക്കറ്റുകളിലൊന്നായ ഇന്ത്യയിൽ ലോഞ്ച് വൈകില്ലെന്നാണ് നിഗമനം. ലോഞ്ച് ഇവൻറിനായി ഇറക്കിയ ഇൻവൈറ്റിൽ നോട്ട് 8 ഫോണുകളെകുറിച്ചുള്ള സൂചനകൾ കമ്പനി നൽകിയിട്ടുണ്ട്. ഇതിൽ പലതും നേരത്തെ അനൌദ്യോഗികമായി പുറത്തുവന്ന വിവരങ്ങളെ ശരിവയ്ക്കുന്നതാണ്. റെഡ്മി നോട്ട് 8, റെഡ്മി നോട്ട് 8 പ്രോ എന്നീ ഇരു ഫോണുകളുടെയും ബാക്ക് പാനലിൽ ക്വാഡ് ക്യാമറാ സെറ്റപ്പാണ് നൽകിയിരിക്കുന്നത്.

റെഡ്മി നോട്ട് 8 സീരീസ് ഇന്ത്യയിലേക്കും

റെഡ്മി നോട്ട് 8 സീരീസ് ഇന്ത്യയിലേക്കും

റെഡ്മി നോട്ട് രു ഫോണിൽ 64MP ക്യാമറയാണ് നൽകിയിരിക്കുന്നതെന്ന് ഇൻവൈറ്റിൽ നിന്ന് വ്യക്തമാണ്. കമ്പനി കഴിഞ്ഞമാസം പ്രഖ്യാപിച്ചതുപോലെ റെഡ്മി നോട്ട് 8 പ്രോ 64MP ക്യാമറ ഫോണാണെന്ന് വ്യക്തമായിരിക്കുന്നു. ഇന്ത്യയിൽ റെഡ്മി 64MP ക്യാമറ ഫോൺ പുറത്തിറക്കുമെന്ന് ഷവോമി ഇന്ത്യയുടെ എംഡി നേരത്തെ അറിയിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ റെഡ്മി നോട്ട് 8 സീരീസ് ഇന്ത്യയിൽ ഉടൻ എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

റെഡ്മി നോട്ട് 8 സീരീസ് സവിശേഷതകൾ

റെഡ്മി നോട്ട് 8 സീരീസ് സവിശേഷതകൾ

റെഡ്മി നോട്ട് 8ൻറെ പ്രധാന സവിശേഷതകൾ കഴിഞ്ഞ ആഴ്ച്ച റെഡ്മി ജനറൽ മാനേജർ വെളിപ്പെടുത്തിയിരുന്നു. വലീയ ബാറ്ററി, മികച്ച ക്യാമറ, കൂടുതൽ സ്ക്രിൻ ടു ബോഡി റേഷിയോ, കൈകൾക്ക് ലഭിക്കുന്ന മികച്ച അനുഭവം എന്നിവ റെഡ്മി നോട്ട് 8 സീരീസിൻറെ പ്രത്യേകതയാണ്. റെഡ്മി നോട്ട് 7 സീരീസിനെ അപേക്ഷിച്ച് ഒരുപാട് മാറ്റങ്ങളുമായാണ് റെഡ്മി നോട്ട് 8 സീരീസ് പുറത്തിറങ്ങുക.

റെഡ്മി നോട്ട് 8 സീരീസിൻറെ ഡിസൈൻ

റെഡ്മി നോട്ട് 8 സീരീസിൻറെ ഡിസൈൻ

പുറത്തെത്തിയ ചിത്രങ്ങളിൽ നിന്നും റെഡ്മി നോട്ട് 8ൻറെ ഡിസൈൻ K20 സീരിസുമായി സാമ്യമുള്ളവയാണ്. ഈ സാമ്യം സ്മാർട്ട്ഫോണുകളുടെ രഹസ്യങ്ങൾ പുറത്തെത്തിക്കുന്ന റെൻഡേഴ്സും വ്യക്തമാക്കിയിട്ടുണ്ട്. റെഡ്മി നോട്ട് 8 സീരീസിന് 3.5mm ഹെഡ്ഫോൺ ജാക്ക് ആയിരിക്കും ഉണ്ടായിരിക്കുകയെന്നും റെൻഡേഴ്സ് അഭിപ്രായപ്പെടുന്നു. USB Type C സപ്പോർട്ടും മിനിമൽ ബെസൽസ്, കോംപാക്ട് ഫോം ഫാക്ടർ എന്നിവയും റെഡ്മി നോട്ട് 8 സീരീസിൻറെ സവിശേഷതകളായി റെൻഡേഴ്സ് കണ്ടെത്തുന്നു.

മറ്റ് പ്രത്യേകതകൾ

മറ്റ് പ്രത്യേകതകൾ

ലഭ്യമായ വിവരങ്ങളിൽ നിന്നും റെഡ്മി നോട്ട് 8 സീരീസ് ബാക്ക് പാനലിൽ മൂന്ന് ക്യാമറകളുമായാണ് പുറത്തിറങ്ങുകയെന്ന് വ്യക്തമാണ്. വെർട്ടിക്കൽ രീതിയിലാണ് ഈ മുന്ന് ക്യാമറകളും ക്രമീകരിച്ചിരിക്കുന്നത്. നാലാമതൊരു ക്യാമറ കൂടി ട്രിപ്പിൾ ക്യാമറ മോഡ്യൂളിൻറെ വലതുഭാഗത്തായി ഉണ്ട്. ക്യാമറ സെറ്റുകളുടെ താഴെയായി ഷവോമിയുടെ ബ്രാൻറ് ലോഗോയും ഉണ്ട്. ഡിസ്പ്ലൈയ്ക്ക് അകത്ത് തന്നെ ഫിങ്കർപ്രിൻറ് സെൻസറും നോട്ട് 8 സീരിസിൽ പ്രതീക്ഷിക്കാം.

Best Mobiles in India

English summary
On Tuesday Redmi official announces that the Redmi Note 8 series of smartphones will launch on August 29.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X