ഷവോമി റെഡ്മി നോട്ട് 8ന് ഇന്ത്യയിൽ വീണ്ടും വില വർധിച്ചു; പുതിയ വിലയും സവിശേഷതകളും

|

ഷവോമി ഈ വർഷം നിരവധി സ്മാർട്ട്‌ഫോണുകളുടെ വില വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജിഎസ്ടി നിരക്കുകൾ പുതുക്കിയതിനാലാണ് ഏപ്രിൽ മുതൽ വില വർധനവുകൾ ഉണ്ടായത്. ഇത്തരത്തിൽ വില വർധിച്ച ബജറ്റ് സ്മാർട്ട്ഫോണുകളിലൊന്നാണ് റെഡ്മി നോട്ട് 8. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഈ ഡിവൈസ് രാജ്യത്തെ ജനപ്രിയ ബജറ്റ് സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ്. ഷവോമി ഈ മോഡലിന്റെ വില വീണ്ടും വർധിപ്പിച്ചു.

റെഡ്മി നോട്ട് 8 പ്രോ: പുതിയ വില

റെഡ്മി നോട്ട് 8 പ്രോ: പുതിയ വില

റെഡ്മി നോട്ട് 8 ന്റെ അടിസ്ഥാന വേരിയന്റായ 4 ജിബി റാമും 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള വേരിയന്റിന് ഷവോമി 500 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇനി മുതൽ ഈ ഡിവൈസ് 12,499 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. നേരത്തെ ഈ ഡിവൈസിന്റെ വില 11,999 രൂപയായിരുന്നു. പുതിയ വില കമ്പനിയുടെ ഓൺലൈൻ സ്റ്റോറിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഓപ്പോ സ്മാർട്ട്ഫോണുകൾ ഫ്ലിപ്പ്കാർട്ടിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: ഓപ്പോ സ്മാർട്ട്ഫോണുകൾ ഫ്ലിപ്പ്കാർട്ടിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാം

ടോപ്പ് മോഡലിന്റെ വില

റെഡ്മി നോട്ട് 8 ന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള ടോപ്പ് മോഡലിന്റെ വിലയിൽ മാറ്റമൊന്നുമില്ല. 91 മൊബൈൽസിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് റെഡ്മി നോട്ട് 8 ന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് ഓഫ്‌ലൈൻ സ്റ്റോറുകളിലും പുതിയ വിലയ്ക്ക് വിൽക്കാൻ ആരംഭിച്ചിട്ടുണ്ട്.

ഷവോമി റെഡ്മി നോട്ട് 8: സവിശേഷതകൾ

ഷവോമി റെഡ്മി നോട്ട് 8: സവിശേഷതകൾ

വിവോ യു 20, റിയൽ‌മി 3 പ്രോ, ഷവോമിയുടെ തന്നെ എംഐ എ3 എന്നിവയെ വെല്ലുവിളിക്കുന്ന റെഡ്മി നോട്ട് 8 വളരെ നല്ല ബജറ്റ് സ്മാർട്ട്‌ഫോണാണ്. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഡോട്ട് നോച്ചും ഉള്ള 6.3 ഇഞ്ച് ഫുൾ എച്ച്ഡി + ഐപിഎസ് എൽസിഡി സ്‌ക്രീനാണ് ഫോണിലുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്. 4 ജിബി / 6 ജിബി റാമും 64 ജിബി / 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. സ്റ്റോറേജ് വികസിപ്പിക്കാൻ പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഹാൻഡ്‌സെറ്റിലുണ്ട്.

കൂടുതൽ വായിക്കുക: റിയൽ‌മി X50 പ്രോ സ്മാർട്ട്ഫോണിന് 3,000 രൂപ വർധിച്ചു; പുതിയ വിലയും വിൽപ്പന വിവരങ്ങളുംകൂടുതൽ വായിക്കുക: റിയൽ‌മി X50 പ്രോ സ്മാർട്ട്ഫോണിന് 3,000 രൂപ വർധിച്ചു; പുതിയ വിലയും വിൽപ്പന വിവരങ്ങളും

ക്യാമറ

റെഡ്മി നോട്ട് 8 ലെ ക്യാമറകളിൽ 48 എംപി സാംസങ് ഐസോസെൽ ജിഎം 1 സെൻസർ ഉൾപ്പെടുത്തിയിട്ടുണ്ട്. 8 എംപി അൾട്രാവൈഡ് ആംഗിൾ സെൻസർ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ സെൻസർ എന്നിവയുമായാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ട് നൽകിയിട്ടുള്ള ഫോണിന് 4000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. റീട്ടെയിൽ ബോക്സിനുള്ളിൽ 18W ഫാസ്റ്റ് ചാർജറും ഷവോമി നൽകുന്നുണ്ട്.

റെഡ്മി നോട്ട് 9 പ്രോ

റെഡ്മി നോട്ട് സീരിസിലെ പുതിയ സ്മാർട്ട്ഫോണായ റെഡ്മി നോട്ട് 9 പ്രോയ്ക്കും വില വർധിപ്പിച്ചിരുന്നു. ആയിരം രൂപയാണ് ഈ ഡിവൈസുകൾക്ക് വർധിപ്പിച്ചത്. ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 13,999 രൂപയാണ് ഇപ്പോൾ വില. ലോഞ്ച് ചെയ്യുമ്പോൾ ഈ ഡിവൈസിന് 12,999 രൂപയായിരുന്നു വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള ടോപ്പ് മോഡലിന് ലോഞ്ച് ചെയ്യുമ്പോൾ 15,999 രൂപയായിരുന്നു വില. ഇപ്പോൾ ഈ ഡിവൈസ് 16,999 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്.

Best Mobiles in India

English summary
Xiaomi has increased the prices of a number of its smartphones this year. The budget Redmi Note 8 is one of those products which has seen a couple of price hikes due to the revised GST rates in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X