റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് ആമസോൺ, എംഐ.കോം എന്നിവയിലൂടെ

|

ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ മാർച്ചിലാണ് റെഡ്മി നോട്ട് 9 സീരിസ് ആരംഭിക്കുന്നത്. ഈ സീരിസിലേക്ക് കഴിഞ്ഞ ദിവസം മൂന്നാമതൊരു മോഡൽ കൂടി കമ്പനി കൂട്ടിച്ചേർത്തിരുന്നു. റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്സ് എന്നിവയ്ക്കൊപ്പം റെഡ്മി നോട്ട് 9 എന്ന ഡിവൈസാണ് സീരിസിലെ മൂന്നാമനായി വിപണിയിലെത്തിയത്. ഈ ഡിവൈസ് മറ്റ് രണ്ട് ഡിവൈസുകൾക്കും സമാനമായി ബജറ്റ് സെഗ്മെന്റിലേക്കാണ് അവതരിപ്പിച്ചിരിക്കുന്നത്.

വിൽപ്പന

ഷവോമി റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ആമസോൺ വഴിയും കമ്പനിയുടെ വെബ്‌സൈറ്റായ എംഐ.കോം വഴിയും ഡിവൈസ് ഓൺലൈനിൽ ലഭ്യമാകും. ഗെയിമിംങിന് പ്രാധാന്യം കൊടുക്കുന്ന ചിപ്‌സെറ്റായ മീഡിയടെക് ഹെലിയോ ജി 85 പ്രോസസറിന്റെ കരുത്തിലാണ് റെഡ്മി നോട്ട് 9 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഇന്ത്യൻ വിപണിയുടെ സ്വഭാവം തിരിച്ചറിഞ്ഞ് കുറഞ്ഞ വിലയിൽ മികച്ച സവിശേഷതയുമായാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ പ്രൈം ഡേ സെയിൽകൂടുതൽ വായിക്കുക: സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ പ്രൈം ഡേ സെയിൽ

റെഡ്മി നോട്ട് 9: വിലയും ലഭ്യതയും

റെഡ്മി നോട്ട് 9: വിലയും ലഭ്യതയും

ഈ സ്മാർട്ട്ഫോണിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 11,999 രൂപയാണ് വില. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയൻറ് 13,499 രൂപ വില വരുന്നു. റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിന്റെ ടോപ്പ് എൻഡ് മോഡലിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമാണ് ഉള്ളത്. ഈ ഡിവൈസിന് 14,999 രൂപയാണ് വില. കളർ ഓപ്ഷനുകൾ പരിശോധിച്ചാൽ, ഫോറസ്റ്റ് ഗ്രീൻ, പോളാർ വൈറ്റ്, മിഡ്‌നൈറ്റ് ഗ്രേ ഷേഡ്സസ് എന്നീ നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാണ്.

റെഡ്മി നോട്ട് 9: സവിശേഷതകൾ
 

റെഡ്മി നോട്ട് 9: സവിശേഷതകൾ

റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിൽ രണ്ട് നാനോ സിം സ്ലോട്ടുകളാണ് ഉള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് MIUI 11ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്‌സൽ) ഡോട്ട് ഡിസ്‌പ്ലേ 19.5: 9 ആസ്പാക്ട് റേഷിയോ എന്നിവാണ് ഡിസ്പ്ലെയുടെ സവിശേഷതകൾ. 6 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമുള്ള ഡിവൈസിന് കരുത്ത നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 85 SoCയാണ്.

കൂടുതൽ വായിക്കുക: 6000 എംഎഎച്ച് ബാറ്ററിയുമായി റിയൽമി C15 സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: 6000 എംഎഎച്ച് ബാറ്ററിയുമായി റിയൽമി C15 സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വിലയും സവിശേഷതകളും

ക്വാഡ് റിയർ ക്യാമറ

റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിൽ ഇതിന്റെ പ്രോ, മാക്സ് വേരിയന്റുകൾക്ക് സമാനമായി ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ക്യാമറ സെറ്റപ്പിൽ എഫ് / 1.79 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.4 അപ്രേച്ചറുള്ള മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നീ ക്യാമറകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കണക്ടിവിറ്റി ഓപ്ഷനുകൾ

സെൽഫികൾക്കായി ഡിവൈസിൽ 13 മെഗാപിക്സൽ എഐ ക്യാമറ സെൻസറാണ് ഷവോമി നൽകിയിട്ടുള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി (512 ജിബി വരെ) സ്റ്റോറേജ് വികസിപ്പിക്കാനായി ഒരു പ്രത്യേക സ്ലോട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്. 128 ജിബി വരെ ഓൺബോർഡ് ഇഎംഎംസി 5.1 സ്റ്റോറേജ് ഡിവൈസിൽ ലഭ്യമാണ്. റെഡ്മി നോട്ട് 9 ലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ പരിശോധിച്ചാൽ, 4 ജി വോൾട്ട്, വൈ-ഫൈ 802.11 എ / ബി / ജി / എൻ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഡിവൈസിൽ ഉണ്ട്.

കൂടുതൽ വായിക്കുക: വിവോ V19 സ്മാർട്ട്ഫോൺ ഇനി 4,000 രൂപ വില കുറവിൽ സ്വന്തമാക്കാം; പുതുക്കിയ വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: വിവോ V19 സ്മാർട്ട്ഫോൺ ഇനി 4,000 രൂപ വില കുറവിൽ സ്വന്തമാക്കാം; പുതുക്കിയ വിലയും സവിശേഷതകളും

സെൻസറുകൾ

റെഡ്മി നോട്ട് 9ൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇൻഫ്രാറെഡ് (ഐആർ) ബ്ലാസ്റ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയും ഷവോമി നൽകിയിട്ടുണ്ട്. സ്മാർട്ട്‌ഫോണിന്റെ പിൻഭാഗത്ത് ഫിംഗർപ്രിന്റ് സെൻസറുണ്ട്. പ്രോ, മാക്സ് വേരിയന്റുകൾക്ക് ഫിങ്കർപ്രിന്റ് സൈഡ് മൌണ്ടഡ് ആയിരുന്നു. 22.5W ഫാസ്റ്റ് ചാർജിംങ് സപ്പോർട്ടുള്ള 5,020mAh ബാറ്ററിയാണ് ഡിവൈസിലുള്ളത്. 9W റിവേഴ്സ് ചാർജിംങ് സപ്പോർട്ടും ഈ ബാറ്ററിയ്ക്ക് ഉണ്ട്.

Best Mobiles in India

English summary
The Redmi Note 9 model of the most popular smartphone Redmi Note series of the country is going to go on sale today. Its price in India starts from Rs 11,999. It has a 48 megapixel camera.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X