റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ ആദ്യ വിൽപ്പന മെയ് 12ന്: വിലയും സവിശേഷതകളും

|

ഇന്ത്യയിൽ റെഡ്മി നോട്ട് 9 പ്രോയ്‌ക്കൊപ്പം ഷവോമി പുറത്തിറക്കിയ റെഡ്മി നോട്ട് 9 പ്രോ മാക്‌സിന്റെ ആദ്യ വിൽപ്പന മെയ് 12ന് നടക്കും. മാർച്ച് 25ന് നടക്കേണ്ടിയിരുന്ന ഈ സ്മമാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന കൊറോണ വൈറസ് നിയന്ത്രിക്കാനായി സർക്കാർ ലോക്ക്ഡൌൺ പ്രഖ്യാപിച്ചത് കൊണ്ട് റദ്ദ് ചെയ്തിരിക്കുകയായിരുന്നു. രണ്ടാം ഘട്ട ലോക്ക്ഡൌൺ വരെ ഇ-കൊമേഴ്സ് സൈറ്റുകൾക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യാൻ മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ലോഞ്ച് കഴിഞ്ഞിട്ടും സ്മാമർട്ട്ഫോൺ വിപണിയിൽ എത്തിയിരുന്നില്ല.

ഇ-കൊമേഴ്സ്

മൂന്നാംഘട്ട ലോക്ക്ഡൌണിനൊപ്പം സർക്കാർ ഇ-കൊമേഴ്സ് സൈറ്റുകൾക്ക് ചില ഇളവുകൾ പ്രഖ്യാപിച്ചു. ഓറഞ്ച്, ഗ്രീൻ സോണുകളിൽ വിൽപ്പന പുനനരാരംഭിക്കാനുള്ള അനുമതി ലഭിച്ച സാഹചര്യത്തിലാണ് നീണ്ട കാത്തിരിപ്പിനൊടുവിൽ റെഡ്മി നോട്ട് 9 പ്രോ മാക്സ് വിപണിയിൽ എത്താനൊരുങ്ങുന്നത്. റെഡ്മി നോട്ട് 9 പ്രോയുടെ മൂന്ന് സെയിലുകൾ ഇതിനകം നടന്നുകഴിഞ്ഞു. രണ്ടാമത്തെ സെയിലിൽ ഫോൺ വാങ്ങിയ പല ആളുകൾക്കും ലോക്ക്ഡൌൺ കാരണം ഫോൺ എത്തിച്ച് നൽകാൻ കഴിയാത്തതിനാൽ ആമസോൺ ഓർഡർ ക്യാൻസൽ ചെയ്തിരുന്നു.

റെഡ്മി നോട്ട് 9 പ്രോ മാക്സ്; വിലയും ലഭ്യതയും

റെഡ്മി നോട്ട് 9 പ്രോ മാക്സ്; വിലയും ലഭ്യതയും

റെഡ്മി നോട്ട് 9 പ്രോ മാക്‌സിന്റെ ആദ്യ വിൽപ്പന മെയ് 12ന് നടക്കുമെന്ന് കമ്പനി ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു. റെഡ്മി നോട്ട് 9 പ്രോയ്ക്ക് സമാനമായി അറോറ ബ്ലൂ, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക്, ഗ്ലേസിയർ വൈറ്റ് എന്നീ നിറങ്ങളിൽ ഡിവൈസ് ലഭ്യമാകും. ഗ്രീൻ, ഓറഞ്ച് സോണുകളായി തിരിച്ച സ്ഥലങ്ങളിൽ മാത്രമേ നിലവിൽ ഈ ഡിവൈസ് ലഭ്യമാവുകയുള്ളു. മെയ് 12ന് ഉച്ചയ്ക്ക് 12 മണി മുതൽ ഡിവൈസ് എംഐ.കോമിലൂടെ ലഭ്യമാകും.

കൂടുതൽ വായിക്കുക: 108 എംപി ക്യാമറയുമായി ഷവോമി Mi 10 5G ഇന്ത്യയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: 108 എംപി ക്യാമറയുമായി ഷവോമി Mi 10 5G ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും

വില

റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ വില പരിശോധിച്ചാൽ, ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത് 16,499 രൂപ മുതലാണ്. 6 ജിബി റാം 64 ജിബി സ്റ്റോറേജ് ഉള്ള ബേസ് വേരിയന്റിനാണ് ഈ വില വരുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയാണ് വില വരുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള ടോപ്പ് മോഡലിന് 19,999 രൂപയാണ് വില.

റെഡ്മി നോട്ട് 9 പ്രോ മാക്സ്; സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ മാക്സ്; സവിശേഷതകൾ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് റെഡ്മി നോട്ട് 9 പ്രോ മാക്‌സിന്റെ കരുത്ത്. ഈ മിഡ് റേഞ്ച് ചിപ്‌സെറ്റിനൊപ്പം അഡ്രിനോ 618 ജിപിയുവും 8 ജിബി വരെ റാമും ലഭ്യമാണ്. 128 ജിബി വരെ സ്റ്റോറേജുള്ള ഈ ഡിവൈസിൽ 256 ജിബി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഉണ്ട്. ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് എംഐയുഐ 11 സ്കിനിലാണ് ഇത് പ്രവർത്തിക്കുന്നത്.

ഡിവൈസ്

ഈ ഡിവൈസിൽ 6.67 ഇഞ്ച് ഡോട്ട് ഡിസ്‌പ്ലേയാമ് നൽകിയിട്ടുള്ളത്. ഡിസ്പ്ലെ 1080 x 2400 പിക്‌സൽ എഫ്‌എച്ച്ഡി + റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്നു. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുള്ള ഡിസ്പ്ലെയിൽ 32 എംപി സെൽഫി ക്യാമറയ്ക്കായി ഒരു പഞ്ച്-ഹോൾ നൽകിയിട്ടുണ്ട്. പിന്നിൽ നൽകിയിട്ടുള്ളത് ക്വാഡ്-റിയർ ക്യാമറ സെറ്റപ്പാണ്. ഇതിൽ 64 എംപി പ്രൈമറി സെൻസറിനൊപ്പം ആംഗിൾ ഷോട്ടുകൾക്കായി 8 എംപി സെൻസറും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: പോക്കോ എഫ്2 സ്മാർട്ട്ഫോൺ മെയ് 12ന് പുറത്തിറങ്ങും; റിപ്പോർട്ട്കൂടുതൽ വായിക്കുക: പോക്കോ എഫ്2 സ്മാർട്ട്ഫോൺ മെയ് 12ന് പുറത്തിറങ്ങും; റിപ്പോർട്ട്

ക്വാഡ് ക്യാമറ

ക്വാഡ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ, 5 എംപി മാക്രോ സെൻസറും 2 എംപി ഡെപ്ത് സെൻസറുമാണ്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,020 mAh ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. റെഡ്മി നോട്ട് സീരീസ് ബജറ്റ് സെഗ്മെന്റ് ഉപയോക്താക്കളെയാണ് ലക്ഷ്യം വയ്ക്കുന്നത്. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്ക് മികച്ച ചോയിസാണ് ഈ സ്മാർട്ട്ഫോൺ.

Best Mobiles in India

English summary
Xiaomi Redmi Note 9 Pro Max was announced back in March this year alongside the Redmi Note 9 Pro in India. Due to the coronavirus lockdown, its sale in the country that was set for May 25 was delayed. Just a few days ago, the company resumed its operations and the Redmi Note 9 Pro was put up for sale. Now, the Redmi Note 9 Pro's official arrival has also been confirmed for next week by the company itself.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X