ഷവോമി റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോൺ വിൽപ്പന ഇന്ന്: വില, സവിശേഷതകൾ
ഷവോമിയുടെ ജനപ്രീയ സ്മാർട്ട്ഫോൺ സീരിസായ റെഡ്മി നോട്ട് സീരിസിലെ പുതിയ സ്മാർട്ട്ഫോണുകളാണ് റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്സ് എന്നിവ. മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഈ ഡിവൈസുകളിൽ നോട്ട് 9 പ്രോയുടെ ആദ്യ സെയിൽ വൈകാതെ നടന്നിരുന്നുവെങ്കിലും നോട്ട് പ്രോ മാക്സിന്റെ വിൽപ്പന ലോക്ക്ഡൌൺ കാരണം വളരെ വൈകിയാണ് ആരംഭിച്ചത്. ആദ്യം നടന്ന സെയിലുകളിൽ വളരെ വേഗത്തിൽ വിറ്റഴിഞ്ഞ റെഡ്മി നോട്ട് 9പ്രോ മാക്സ് സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് നടക്കും.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്ന ഡിവൈസിന്റെ രണ്ടാമത്തെ ഫ്ലാഷ് സെയിലിൽ മിനുറ്റുകൾക്കകമാണ് സ്റ്റോക്ക് വിറ്റഴിഞ്ഞത്. ആമസോൺ, എംഐ.കോം എന്നീവയിലൂടെ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം. മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ഡിവൈസ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്കാണ് ഡിവൈസിന്റെ മൂന്നാമത്തെ വിൽപ്പന നടക്കുന്നത്. മിക്കച്ച സവിശേഷതകളുള്ള ഈ ഡിവൈസിന് ആകർഷകമായ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ്മി നോട്ട് 9 പ്രോ മാക്സ്: വില
റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ വില ആരംഭിക്കുന്നത് 16,499 രൂപ മുതലാണ്. 6 ജിബി റാം 64 ജിബി സ്റ്റോറേജ് ഉള്ള ബേസ് വേരിയന്റിനാണ് ഈ വില വരുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയാണ് വില വരുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള ടോപ്പ് മോഡലിന് 19,999 രൂപയാണ് വില. റെഡ്മി നോട്ട് 9 പ്രോയിൽ കണ്ട 4ജിബി റാം വേരിയന്റ് മാക്സ് മോഡലിൽ ഷവോമി കൊണ്ടുവന്നിട്ടില്ല.

റെഡ്മി നോട്ട് 9 പ്രോ മാക്സ്; സവിശേഷതകൾ
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് റെഡ്മി നോട്ട് 9 പ്രോ മാക്‌സിന്റെ കരുത്ത്. ഈ മിഡ് റേഞ്ച് ചിപ്‌സെറ്റിനൊപ്പം അഡ്രിനോ 618 ജിപിയുവും 8 ജിബി വരെ റാമും ലഭ്യമാണ്. 128 ജിബി വരെ സ്റ്റോറേജുള്ള ഈ ഡിവൈസിൽ 256 ജിബി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഉണ്ട്. ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് എംഐയുഐ 11 സ്കിനിലാണ് ഇത് പ്രവർത്തിക്കുന്നത്.

ഈ ഡിവൈസിൽ 6.67 ഇഞ്ച് ഡോട്ട് ഡിസ്‌പ്ലേയാണ് ഷവോമി നൽകിയിട്ടുള്ളത്. ഡിസ്പ്ലെ 1080 x 2400 പിക്‌സൽ എഫ്‌എച്ച്ഡി + റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്നു. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുള്ള ഡിസ്പ്ലെയിൽ 32 എംപി സെൽഫി ക്യാമറയ്ക്കായി ഒരു പഞ്ച്-ഹോൾ നൽകിയിട്ടുണ്ട്. പിന്നിൽ നൽകിയിട്ടുള്ളത് ക്വാഡ്-റിയർ ക്യാമറ സെറ്റപ്പാണ്. ഇതിൽ 64 എംപി പ്രൈമറി സെൻസറിനൊപ്പം ആംഗിൾ ഷോട്ടുകൾക്കായി 8 എംപി സെൻസറും നൽകിയിട്ടുണ്ട്.

ക്വാഡ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ, 5 എംപി മാക്രോ സെൻസറും 2 എംപി ഡെപ്ത് സെൻസറുമാണ്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,020 mAh ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. റെഡ്മി നോട്ട് സീരീസ് ബജറ്റ് സെഗ്മെന്റ് ഉപയോക്താക്കളെയാണ് ലക്ഷ്യം വയ്ക്കുന്നത്. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്ക് മികച്ച ചോയിസാണ് ഈ സ്മാർട്ട്ഫോൺ.


Click it and Unblock the Notifications