റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്; വിലയും ഓഫറുകളും

|

ഇന്ത്യൻ വിപണിയിൽ ഇതിനകം ജനപ്രീതി നേടിയ റെഡ്മി നോട്ട് 9 സീരിസിലെ നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോൺ ഇന്ന് വിൽപ്പനയ്ക്കെത്തും. റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിനൊപ്പം മാർച്ചിലാണ് ഈ ഡിവൈസ് വിപണിയിലെത്തിയത്. ഡിവൈസിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോൺ ഇന്ത്യ, എംഐ.കോം എന്നിവ വഴി നടക്കും. ഈ ഡിവൈസിനറെ ബേസ് വേരിയന്റിന് 16,999 രൂപയാണ് വില. കരുത്തുറ്റ പ്രൊസസർ, മികച്ച ബാറ്ററി, ക്വാഡ് ക്യാമറ സെറ്റപ്പ് എന്നിവയോടെയാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

ഫ്ലാഷ് സെയിൽ

20,000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ ഇതിനകം തന്നെ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ച ഡിവൈസാണ് റെഡ്മി നോട്ട് 9 പ്രോ മാക്സ്. മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചെങ്കിലും ലോക്ക്ഡൌൺ കാരണം ഇതിന്റെ സെയിൽ വളരെ വൈകിയാണ് ആരംഭിച്ചത്. ഇപ്പോഴും കമ്പനി ഫ്ലാഷ് സെയിലിലൂടെ കുറച്ച് ഡിവൈസുകൾ മാത്രമേ വിൽക്കുന്നുള്ളു.

കൂടുതൽ വായിക്കുക: ക്വാഡ് റിയർ ക്യാമറയുമായി പോക്കോ M2 പ്രോ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ക്വാഡ് റിയർ ക്യാമറയുമായി പോക്കോ M2 പ്രോ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ വിലയും ലഭ്യതയും

റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ വിലയും ലഭ്യതയും

റെഡ്മി നോട്ട് 9 പ്രോ മാക്സിന് അടുത്തിടെ വില വർധിപ്പിച്ചിരുന്നു. ഡിവൈസിന്റെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് ഇന്ത്യയിൽ ഇപ്പോൾ 16,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് ഇപ്പോൾ 18,499 രൂപയുമാണ് വില. നേരത്തെ ഇത് യഥാക്രമം 16,499 രൂപയും 17,999 രൂപയുമായിരുന്നു. 8 ജിബി റാം + 128 ജിബി മോഡലിന് വിലവർദ്ധനവ് ഇല്ല. ഈ വേരിയന്റ് ഇപ്പോഴും 19,999 രൂപയ്ക്ക് ലഭ്യമാകും. റെഡ്മി നോട്ട് 9 പ്രോയിൽ കണ്ട 4ജിബി റാം വേരിയന്റ് മാക്സ് മോഡലിൽ ഷവോമി കൊണ്ടുവന്നിട്ടില്ല.

റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ സവിശേഷതകൾ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് റെഡ്മി നോട്ട് 9 പ്രോ മാക്‌സിന്റെ കരുത്ത്. ഈ മിഡ് റേഞ്ച് ചിപ്‌സെറ്റിനൊപ്പം അഡ്രിനോ 618 ജിപിയുവും 8 ജിബി വരെ റാമും ലഭ്യമാണ്. 128 ജിബി വരെ സ്റ്റോറേജുള്ള ഈ ഡിവൈസിൽ 256 ജിബി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഉണ്ട്. ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് എംഐയുഐ 11 സ്കിനിലാണ് ഇത് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: ഓപ്പോ റെനോ 4 പ്രോ ഇന്ത്യയിലെത്തുക 120Hz ഡിസ്പ്ലേയോടെ; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ഓപ്പോ റെനോ 4 പ്രോ ഇന്ത്യയിലെത്തുക 120Hz ഡിസ്പ്ലേയോടെ; അറിയേണ്ടതെല്ലാം

ഡിസ്പ്ലെ

ഈ ഡിവൈസിൽ 6.67 ഇഞ്ച് ഡോട്ട് ഡിസ്‌പ്ലേയാണ് ഷവോമി നൽകിയിട്ടുള്ളത്. ഡിസ്പ്ലെ 1080 x 2400 പിക്‌സൽ എഫ്‌എച്ച്ഡി + റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്നു. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുള്ള ഡിസ്പ്ലെയിൽ 32 എംപി സെൽഫി ക്യാമറയ്ക്കായി ഒരു പഞ്ച്-ഹോൾ നൽകിയിട്ടുണ്ട്. പിന്നിൽ നൽകിയിട്ടുള്ളത് ക്വാഡ്-റിയർ ക്യാമറ സെറ്റപ്പാണ്. ഇതിൽ 64 എംപി പ്രൈമറി സെൻസറിനൊപ്പം ആംഗിൾ ഷോട്ടുകൾക്കായി 8 എംപി സെൻസറും നൽകിയിട്ടുണ്ട്.

ക്യാമറകൾ

ക്വാഡ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ, 5 എംപി മാക്രോ സെൻസറും 2 എംപി ഡെപ്ത് സെൻസറുമാണ്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,020 mAh ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. റെഡ്മി നോട്ട് സീരീസ് ബജറ്റ് സെഗ്മെന്റ് ഉപയോക്താക്കളെയാണ് ലക്ഷ്യം വയ്ക്കുന്നത്. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്ക് മികച്ച ചോയിസാണ് ഈ സ്മാർട്ട്ഫോൺ.

കൂടുതൽ വായിക്കുക: കഴിഞ്ഞയാഴ്ച്ചയിലെ ഏറ്റവും ട്രന്റിങ്ങായ 5 സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: കഴിഞ്ഞയാഴ്ച്ചയിലെ ഏറ്റവും ട്രന്റിങ്ങായ 5 സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Xiaomi has scheduled next sale of the Redmi Note 9 Pro Max on mi.com and Amazon India today at 12:00PM. The smartphone was launched in India in March but went on sale for the first time only in May.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X