ഷവോമി റെഡ്മി 9 പ്രോ മാക്സ് സ്മാർട്ട്ഫോണിന്റെ വില വെട്ടിക്കുറച്ചു, പുതുക്കിയ വിലയും സവിശേഷതകളും
ഷവോമി റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ വിലക്കുറച്ചു. റെഡ്മി 9 പവർ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനു തൊട്ടുമുമ്പാണ് ഈ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണിന് കമ്പനി വില കുറച്ചിരിക്കുന്നത്. 32 എംപി അപ്പ് ഫ്രണ്ട് ഉള്ള സെൽഫി ഓറിയന്റഡ് സ്മാർട്ട്‌ഫോണാണിത്. സ്‌നാപ്ഡ്രാഗൺ 720ജി പ്രോസസറും 64 എംപി ക്വാഡ്-റിയർ ക്യാമറ മൊഡ്യൂളുമാണ് ഡിവൈസിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

ഷവോമി റെഡ്മി നോട്ട് 9 പ്രോ മാക്സ്: ഡിസ്കൗണ്ട് ഓഫർ
റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്‌ഫോണിന് വില കിഴിവ് നൽകുന്നുവെന്ന് ട്വിറ്റർ വഴിയാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. 20,999 രൂപ എന്ന വിലയിൽ ലോഞ്ച് ചെയ്ത ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 16,999 രൂപയ്ക്ക് വിൽക്കും. എച്ച്ഡിഎഫ്സി ബാങ്ക് ക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ ഡിവൈസ് സ്വന്തമാക്കുന്ന ആളുകൾക്ക് 1,250 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും.

ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ഓഫർ ഇഎംഐ ഓപ്ഷൻ ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്ന ആളുകൾക്കും ബാധകമാണ്. ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ ഈ ഡിവൈസ് കുറഞ്ഞ നിരക്കിൽ ലഭ്യമാകും. ആമസോൺ വഴിയും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റായ എംഐ.കോം വഴിയുമാണ് സ്മാർട്ട്ഫോൺ ഓൺലാനായി വാങ്ങാൻ സാധിക്കുന്നത്. രാജ്യത്തുടനീളമുള്ള എംഐ സ്റ്റോറുകൾ വഴിയാണ് ഈ ഡിവൈസ് ഓഫ്ലൈനായി വിൽക്കുന്നത്.

റെഡ്മി നോട്ട് 9 പ്രോ മാക്സ്: സവിശേഷതകൾ
റെഡ്മി നോട്ട് 9 പ്രോ മാക്സ് മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച ഓപ്ഷനാണ്. സ്‌നാപ്ഡ്രാഗൺ 720ജി ഒക്ടാകോർ പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 8 ജിബി റാമും അഡ്രിനോ 618 ജിപിയുവും നൽകിയിട്ടുണ്ട്. 128 ജിബി വരെ സ്റ്റോറേജ് ഓപ്ഷനുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

6.67 ഇഞ്ച് എഫ്എച്ച്ഡി+ എൽസിഡി ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. സെന്റർ ടോപ്പ് ഹൗസിങിൽ 32 എംപി സെൽഫി ക്യാമറയാണ് സ്മാർട്ട്ഫോണിലുള്ളത്. 64 എംപി പ്രൈമറി സെൻസറും 5 എംപി വൈഡ് ആംഗിൾ ലെൻസുമുള്ള ക്വാഡ് ലെൻസ് സെറ്റപ്പിൽ ഡെപ്ത് മാപ്പിംഗിനും മാക്രോ ഷോട്ടുകൾക്കുമായി രണ്ട് 2 എംപി സെൻസറുകളും ഷവോമി നൽകിയിട്ടുണ്ട്.

33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,020 mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. 20,000 രൂപയിൽ താഴെ വിലയിൽ ഇത്രയും സവിശേഷതകളുള്ള ഡിവൈസ് എന്നതുകൊണ്ട് തന്നെ ഈ ഡിവൈസ് ഇന്ത്യൻ വിപണിയിൽ വലിയ ജനപ്രീതി നേടിയിട്ടുണ്ട്. വിപുലമായ മൾട്ടിടാസ്കിംഗും ഹൈ-എൻഡ് ഗെയിമിങിനും ഈ ഡിവൈസ് ഏറെ ഉപയോഗപ്രദമാണ്.


Click it and Unblock the Notifications








