Home
Mobile

ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന ഷവോമി സ്മാർട്ട്ഫോണുകൾ

ഈ വർഷം ഇതിനകം തന്നെ ഷവോമി ധാരാളം സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്, ലോക്ക്ഡൌൺ അവസാനിച്ച് കഴിഞ്ഞാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ബ്രാൻഡ് മറ്റൊരു സെറ്റ് റെഡ്മി സ്മാർട്ട്‌ഫോണുകൾ കൂടി വിപണിയിലെത്തിക്കും. ഷവോമി സ്മാർട്ട്ഫോണുകൾക്ക് ഏറെ ജനപ്രീതിയുള്ള വിപണിയാണ് ഇന്ത്യ. ആകർഷകമായ വിലയും മികച്ച സവിശേഷതകളുമാണ് റെഡ്മിയെ ഇന്ത്യൻ വിപണിയുടെ മുൻനിരയിൽ തന്നെ നിലനിർത്തുന്ന പ്രധാന ഘടകങ്ങൾ.

ഷവോമി സ്മാർട്ട്ഫോണുകൾ

ലീക്ക് റിപ്പോർട്ടുകളെയും മറ്റ് ഘടകങ്ങളെയും അടിസ്ഥാനമാക്കി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന ഷവോമി സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്നാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഇവയിൽ ചില ഡിവൈസുകൾ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യാതെ ചൈനയിൽ മാത്രം അവതരിപ്പിക്കാനും സാധ്യതയുണ്ട്. ലോക്ക്ഡൌണിന്റെ അവസാന ദിവസങ്ങളിലോ അത് കഴിഞ്ഞോ ഇന്ത്യൻ വിപണിയിൽ എത്താൻ സാധ്യതയുള്ള റെഡ്മി സ്മാർട്ട്ഫോണുകൾ ഇവയാണ്.

ഷവോമി റെഡ്മി 10 എക്സ് (Xiaomi Redmi 10X)

ഷവോമി റെഡ്മി 10 എക്സ് (Xiaomi Redmi 10X)

ആൻഡ്രോയിഡ് 10 ഒഎസിനെ അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12 സ്കിൻ ഉപയോഗിച്ച് പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണാണ് ഷവോമി റെഡ്മി 10 എക്‌സ്. മിനിമം 6 ജിബി റാമുള്ള മീഡിയടെക് ഹെലിയോ ജി 80 SoCയാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 48 എംപി പ്രൈമറി ക്യാമറയും ഡെഡിക്കേറ്റഡ് അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് സ്മാർട്ട്‌ഫോണിന്റെ പ്രധാന ആകർഷണം.

ഷവോമി എംഐ 10 യൂത്ത് 5 ജി (Xiaomi Mi 10 Youth 5G)

ഷവോമി എംഐ 10 യൂത്ത് 5 ജി (Xiaomi Mi 10 Youth 5G)

പേര് സൂചിപ്പിക്കുന്നത് പോലെ 5 ജി നെറ്റ്വർക്ക് സപ്പോർട്ടുള്ള സ്മാർട്ട്‌ഫോണായിരിക്കും ഷവോമി എംഐ 10 യൂത്ത് 5 ജി. മിഡ് ടയർ സ്മാർട്ട്‌ഫോണായിട്ടായിരിക്കും ഇത് പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ. എംഐ 10, എംഐ 10 പ്രോ എന്നിവയെക്കാൾ വളരെ കുറഞ്ഞ വിലയിലാണ് ഈ ഫോൺ പുറത്തിറങ്ങുക. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 SoC ആണ് ഈ ഡിവൈസിന്റെ കരുത്ത്. ആൻഡ്രോയിഡ് 10 OS- നൊപ്പം കസ്റ്റം MIUI സ്‌കിൻ ഉപയോഗിച്ചായിരിക്കും ഇത് പുറത്തിറക്കുക.

ഷവോമി റെഡ്മി കെ 30ഐ 5ജി (Xiaomi Redmi K30i 5G)

ഷവോമി റെഡ്മി കെ 30ഐ 5ജി (Xiaomi Redmi K30i 5G)

റെഡ്മി കെ 30 5 ജിയേക്കാൾ അൽപ്പം കരുത്തുറ്റ സ്മാർട്ട്ഫോണായി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന റെഡ്മി ലൈനപ്പിലെ ഡിവൈസാണ് ഷവോമി റെഡ്മി കെ 30 ഐ 5 ജി. 5ജി സപ്പോർട്ടോടെ പുറത്തിറങ്ങുന്ന ഈ ഡിവൈസിന് 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മീഡിയടെക് ഡൈമെൻസിറ്റി 800 SoC കരുത്ത് നൽകും.

ഷവോമി എംഐ നോട്ട് 10 ലൈറ്റ് (Xiaomi Mi Note 10 lite)

ഷവോമി എംഐ നോട്ട് 10 ലൈറ്റ് (Xiaomi Mi Note 10 lite)

കുറഞ്ഞത് 1080p റെസല്യൂഷനുള്ള വലിയ സ്‌ക്രീനോടുകൂടിയ ഒരു ഫാബ്‌ലെറ്റായിരിക്കും ഷവോമിയുടെ എംഐ നോട്ട് 10 ലൈറ്റ്. മിഡ് റേഞ്ച് പ്രോസസറും ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള വലിയ ബാറ്ററിയും ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 4 കെ വീഡിയോ റെക്കോർഡിംഗിങ് സപ്പോർട്ടുള്ള 48/64 എംപി ക്യാമറ അടക്കമുള്ള സവിശേഷതകളും ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടായിരിക്കും.

Best Mobiles in India

English summary
Xiaomi has already launched a plethora of smartphones in 2020 and the brand is likely to launch another set of Redmi smartphones in the next few weeks, once the lockdown is lifted. Based on the leaks and speculations, we have come up with a possible list of smartphones that the brand is likely to launch in select markets.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X