ഷവോമി റെഡ്മി Y1, Y1 ലൈറ്റ് ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു!

Written By:

കഴിഞ്ഞ ആഴ്ചയാണ് ഷവോമി തങ്ങളുടെ Y പരമ്പരയിലെ സ്മാര്‍ട്ട്‌ഫോണുകള്‍ പ്രഖ്യാപിച്ചത്. ഷവോമി റെഡ്മി Y1, റെഡ്മി Y1 ലൈറ്റ് എന്നീ ഫോണുകളാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോണിലും Mi.comലും വില്‍പന ആരംഭിച്ചത്.

ആപ്പിള്‍ ഐഫോണ്‍ X, വേഗത്തില്‍ പൊട്ടുന്ന ഫോണ്‍: വീഡിയോ കാണാം!

ഷവോമി റെഡ്മി Y1, Y1 ലൈറ്റ് ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു!

തുടക്കത്തില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ മാത്രമാണ് എന്നാല്‍ അതിനു ശേഷം ഈ ഫോണുകള്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും വില്‍പന ആരംഭിക്കും.

ഷവോമി റെഡ്മി Yi, റെഡ്മി Y1 ലൈറ്റ് എന്നീവയുടെ സവിശേഷതകള്‍ അറിയാനായി താഴേക്കു സ്‌ക്രോള്‍ ചെയ്യുക..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി Y1

ഷവോമി റെഡ്മി Y1ന് 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 1280X720 പിക്‌സല്‍ റസൊല്യൂഷന്‍, ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവയാണ്. സ്മാര്‍ട്ട്‌ഫോണിന് ശക്തി നല്‍കുന്നത് ഓക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 435 SoC ആണ്. റിയര്‍ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13എംപി പ്രൈമറി ക്യാമറയാണ് ഈ ഫോണില്‍. സെല്‍ഫി ക്യാമറ 16എംപി ആണ്, അതില്‍ എല്‍ഇഡി സെല്‍ഫി ലൈറ്റ്, സൗണ്ട് ലൈറ്റ്, ബ്യൂട്ടിഫൈ 3.0 എന്നീ പ്രധാന സവിശേഷതകള്‍ ആണ് സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന ആകര്‍ഷണം. റെഡ്മി Y1ന്റെ മറ്റു സവിശേഷതകള്‍ ആണ് 4ജി വോള്‍ട്ട്, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, 3080എംഎഎച്ച് ബാറ്ററി എന്നിവ.

ഡ്രൈവിങ്ങ് ലൈസന്‍സ് ഇല്ലാതെ എങ്ങനെ ഇന്ത്യയില്‍ വാഹനം ഓട്ടിക്കാം?

 

 

റെഡ്മി Y1 രണ്ട് വേരിയന്റുകളില്‍ എത്തുന്നു

രണ്ട് വേരിയന്റുകളിലാണ് റെഡ്മി Y1 ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. അതായത് 3ജിബി റാം, 32ജിബി സ്റ്റോറേജ് മറ്റൊന്ന് 4ജിബി റാം, 64 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ. ഈ രണ്ട് ഫോണുകളും മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

ഷവോമി റെഡ്മി Y1 ലൈറ്റ്

റെഡ്മി Y1ലൈറ്റിനെ കുറിച്ച് പറയുകയാണെങ്കില്‍, ഈ ഫോണിനും റെഡ്മി Y1നെ പോലെ സമാനമായ ഏതാണ്ട് സവിശേഷതകള്‍ ആണ്. 5 ഇഞ്ച് എച്ച്ഡി 720p ഡിസ്‌പ്ലേ, 1.4GHz ക്വാഡ്‌കോര്‍ പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്.

ഈ ഡിവൈസിന് ഡ്യുവല്‍ സിം സ്ലോട്ട് ആണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് സ്‌പേസ് വര്‍ദ്ധിപ്പിക്കാം. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13എംപി റിയര്‍ ക്യാമറയും 5എംപി സെല്‍ഫി ക്യാമറയും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3080എംഎഎച്ച് ബാറ്ററിയാണ് ഇതില്‍.

 

MIUI അപ്‌ഡേറ്റ് ഉടന്‍ എത്തുന്നു

ഷവോമിയുടെ ഈ രണ്ടു പുതിയ ഫോണുകള്‍ക്കും MIUI 8 അപ്‌ഡേറ്റ് ഉടന്‍ എത്തുന്നു. കമ്പനി പറയുന്നത് ഈ മാസം അവസാനം തന്നെ അപ്‌ഡേറ്റ് ലഭിക്കും എന്നാണ്.

സോണി എക്‌സ്പീരിയ R1, R1 പ്ലസ് എന്നിവയോടൊപ്പം 60ജിബി 4ജി ഡാറ്റ സൗജന്യം!

ഈ ഫോണുകളുടെ വില?

റെഡ്മി Y1ന്റെ 3ജിബി റാമിന് 8,999 രൂപയാണ് വില, എന്നാല്‍ 4ജിബി റാമിന് 10,999 രൂപയും.

മറ്റൊരു വശത്ത് റെഡ്മി Y1 ലൈറ്റിന്റെ വില 6,999 രൂപയാണ് കമ്പനി പറയുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Chinese tech giant Xiaomi recently unveiled their first selfie-centric smartphone series. Under this new category, two phones - Redmi Y1 and Redmi Y1 lite, go on sale today.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot