റെഡ്മി നോട്ട് 9 എസ് മാർച്ച് 23ന് പുറത്തിറങ്ങുമെന്ന് കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം

|

ഷവോമിയുടെ ജനപ്രീയ സ്മാർട്ട്ഫോൺ സീരിസായ റെഡ്മി നോട്ട് സീരിസിലെ പുതിയ സ്മാർട്ട്ഫോണുകളായ റെഡ്മി നോട്ട് 9 പ്രോയും നോട്ട് 9 പ്രോ മാക്സും കഴിഞ്ഞ ആഴ്ച വിപണിയിലെത്തി. ഈ രണ്ട് ഫോണുകളോടെ നോട്ട് 9 സീരീസ് അവസാനിപ്പിക്കാൻ കമ്പനി ഉദ്ദേശിച്ചിട്ടില്ല. ഷവോമി റെഡ്മി നോട്ട് 9 എസ് മാർച്ച് 23 ന് സിംഗപ്പൂരിൽ വച്ച് ലോഞ്ച് ചെയ്യുമെന്ന് കമ്പനിയുടെ ട്വീറ്റ് സൂചിപ്പിക്കുന്നു.

റെഡ്മി നോട്ട് 9 എസ് ഉടൻ
 

ഷവോമിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി പുറത്തിറക്കിയ ഒരു പുതിയ ടീസർ പോസ്റ്ററിൽ വരാനിരിക്കുന്ന റെഡ്മി സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള ഒരു ലഘു വിവരം നൽകുന്നു. റെഡ്മി നോട്ട് 9 പ്രോയിൽ ഉള്ളത് പോലെ റെഡ്മി നോട്ട് 9 എസിലും ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. 'ഡോട്ട് ഡിസ്പ്ലേ' എന്ന് വിളിക്കുന്ന ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേയും ഫോണിൽ ഉണ്ടായിരിക്കും.

മെർലിൻ

'മെർലിൻ' എന്ന കോഡ് നാമവും M2003J6A1G എന്ന മോഡൽ നമ്പറുമാണ് പുതിയ സ്മാർട്ട്ഫോണിന്. ബാക്കിയുള്ള സവിശേഷതകൾ പല റിപ്പോർട്ടിലും ഊഹങ്ങൾ മാത്രമായിട്ടാണ് വന്നിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി ആണ് നോട്ട് 9 പ്രോയുടെ കരുത്ത്. എന്നാൽ നോട്ട് 9 എസിനായി ഏത് ചിപ്‌സെറ്റ് പായ്ക്ക് ചെയ്യുമെന്ന് വ്യക്തമല്ല. അത് സ്‌നാപ്ഡ്രാഗൺ അല്ലെങ്കിൽ മീഡിയടെക് SoC ആയിരിക്കും.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം 21 മാർച്ച് 18 ന് ലോഞ്ച് ചെയ്യും: അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം 21 മാർച്ച് 18 ന് ലോഞ്ച് ചെയ്യും: അറിയേണ്ടതെല്ലാം

റെഡ്മി നോട്ട് 9 എസ്

റെഡ്മി നോട്ട് 9 എസിന് 64 ജിബി അല്ലെങ്കിൽ 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളുമായി ജോടിയാക്കിയ 4 ജിബി അല്ലെങ്കിൽ 6 ജിബി റാം വേരിയന്റുകൾ ഉണ്ടാകുമെന്നാണ് സൂചന. റെഡ്മി നോട്ട് 9 പ്രോയിലെ 6.67 ഇഞ്ച് സ്‌ക്രീനിനെ അപേക്ഷിച്ച് നോട്ട് 9 എസിന് ഒരു ചെറിയ എച്ച്ഡി + സ്‌ക്രീനായിരിക്കും നൽകുക.റെഡ്മി നോട്ട് 9 പ്രോ പോലെ 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,020 mAh ബാറ്ററിയായിരിക്കും ഫോണിൽ ഉണ്ടായിരിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.

റെഡ്മി നോട്ട് 9 ഇന്ത്യയിലേക്ക്
 

റെഡ്മി നോട്ട് 9 ഇന്ത്യയിലേക്ക്

റെഡ്മി നോട്ട് 9 എസിന് പുറമെ ഇതേ സീരിസിൽ മറ്റൊരു മോഡലും ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ റെഡ്മി നോട്ട് 9 സ്മാർട്ട്‌ഫോൺ പുറത്തിറക്കാനുള്ള പരിശ്രമത്തിലാണ് ഷവോമി എന്നാണ് റിപ്പോർട്ടുകൾ. ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് റെഡ്മി നോട്ട് 9 റെഡ്മി നോട്ട് 8 പ്രോയ്ക്ക് സമാനമായ സവിശേഷതകളോടെയായിരിക്കും പുറത്തിറങ്ങുക. വ്യത്യസ്ത ഫോം ഫാക്ടറും പുതിയ ഡിസൈനും ഇതിൽ ഉണ്ടായിരിക്കും.

നോട്ട് 9 സീരീസ്

നോട്ട് 9 സീരീസിന് കീഴിൽ രണ്ട് സ്മാർട്ട്‌ഫോണുകൾ കൂടി ഷവോമിക്ക് പുറത്തിറക്കുമെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് എങ്കിലും ഇക്കാര്യം സംശയമാണ്. റെഡ്മി നോട്ട് സീരിസിലെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി മാക്സ് വേരിയന്റ് കൂടി നോട്ട് 9 പ്രോയ്ക്കൊപ്പം പുറത്തിറക്കിയിരുന്നു എന്നതും ശ്രദ്ധേയമാണ്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

കൂടുതൽ വായിക്കുക: പോക്കോ എക്സ്2 ഫ്ലിപ്പ്കാർട്ടിലെ ഏറ്റവും റേറ്റിങ് ഉള്ള സ്മാർട്ട്ഫോൺകൂടുതൽ വായിക്കുക: പോക്കോ എക്സ്2 ഫ്ലിപ്പ്കാർട്ടിലെ ഏറ്റവും റേറ്റിങ് ഉള്ള സ്മാർട്ട്ഫോൺ

Most Read Articles
Best Mobiles in India

English summary
Redmi Note 9 Pro and the Note 9 Pro Max hit the market last week. But, Xiaomi isn't done with the Note 9 series just yet. A new tweet suggests that the Chinese company will soon be launching the Redmi Note 9S on March 23 in Singapore.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X