മടക്കിവെക്കാവുന്ന സ്മാർട്ട്ഫോണുമായി ഷവോമി, എംഐ മിക്സ് വൈകാതെ പുറത്തിറങ്ങും
ഷവോമിയുടെ മടക്കിവെക്കാവുന്ന സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ കുറച്ച് കാലമായി പുറത്ത് വരുന്നുണ്ട്. നേരത്തെ ഈ ഡിവൈസിന്റെ ഡിസൈൻ വെളിപ്പെടുത്തുന്ന ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഹുവാവേ മേറ്റ് എക്സ്, ഗാലക്സി ഫോൾഡ് സീരീസുകൾക്ക് സമാനമായ ഒരു ഫോൾഡബിൾ ഡിസൈനുള്ള സ്മാർട്ട്‌ഫോൺ തന്നെയായിരിക്കും ഇതെന്ന് ലീക്ക് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമായിരുന്നു.

കഴിഞ്ഞ ദിവസം പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകളിൽ എംഐ മിക്‌സിന്റെ ലൈവ് ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഇത് സ്മാർട്ട്ഫോണിന്റെ ഡിസൈനിനെ കുറിച്ച് വ്യക്തമായ ധാരണ നൽകുന്ന ചിത്രങ്ങളാണ്. ലീക്ക് ആയ ഈ ചിത്രങ്ങൾ ട്രിപ്പിൾ ക്യാമറ സെറപ്പായിരിക്കും സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക എന്ന കാര്യം വ്യക്തമാകുന്നു. സ്മാർട്ട്‌ഫോണിന്റെ പിൻഭാഗത്തെ ഡിസൈനും ഈ ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നു.

വെയ്‌ബോ ബേസ്ഡ് ടിപ്പ്സ്റ്റർ പുറത്ത് വിട്ട ഷവോമിയുടെ ഫോൾഡബിൾ ഫോണിന്റെ ലൈവ് ചിത്രങ്ങളിൽ ആകർഷകമായ ഡിസൈനുള്ള ഒരു ഡിവൈസാണ് ഉള്ളത്. എംഐ മിക്സ് സീരീസിലെ ഡിവൈസ് തന്നെയാണ് ഇതെന്നാണ് ടിപ്പ്സ്റ്റർ അവകാശപ്പെടുന്നത്. സ്മാർട്ട്‌ഫോണിൽ ഫ്ലെക്‌സിബിൾ ഡിസ്‌പ്ലേയുള്ള ഒരു ഇന്റോണൽ ഫോൾഡബിൾ സിസ്റ്റം ഉണ്ടായിരിക്കുമെന്നും ലീക്ക് റിപ്പോർട്ട് വ്യക്താമാക്കുന്നു. ഡിവൈസിന് പിന്നിൽ മൂന്ന് ക്യാമറകൾ തിരശ്ചീനമായി സെറ്റ് ചെയ്തിരിക്കുന്ന ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടായിരിക്കുക. ഇത് ഡിവൈസിന്റെ അവസാനത്തെ ലീക്ക് അല്ല. ഡിവൈസ് ഇതിൽ നിന്നും വ്യത്യസ്തമാകാനുള്ള സാധ്യതകളും ഉണ്ട്.

ലീക്ക് ആയ ചിത്രങ്ങൾ ഡിവൈസിന് പിന്നിലെ മിക്സ് ലോഗോ വ്യക്തമായി കാണിക്കുന്നു. കമ്പനി ഈ അടുത്ത കാലത്തൊന്നും ഈ സീരീസിൽ ഡിവൈസുകൾ പുറത്തിറക്കാത്തതിനാൽ ലോഗോ പരിചിതമായ ഒന്നല്ല. എംഐ മിക്സ്3 സ്മാർട്ട്ഫോണാണ് മിക്സ് സീരീസ് സ്മാർട്ട്‌ഫോണുകളിൽ ഏറ്റവും അവസാനമായി പുറത്തിറങ്ങിയത്. ഈ ഡിവൈസിന് ഏകദേശം രണ്ട് വർഷം പഴക്കമുണ്ട്. സാധാരണയായി, സ്മാർട്ട്‌ഫോണുകളുടെ ഈ ലൈനപ്പ് യുണീക്കായ സവിശേഷതകളോടെയാണ് പുറത്തിറങ്ങാറുള്ളത്. അതിനാൽ മടക്കാവുന്ന ഡിസൈൻ ഷവോമിയുടെ അതിശയിപ്പിക്കുന്ന സാങ്കേതികവിദ്യയോടെ പുറത്തിറങ്ങും.

ഷവോമിയുടെ മടക്കാവുന്ന സ്മാർട്ട്‌ഫോണിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങളും ലീക്ക് റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ചില റിപ്പോർട്ടുകൾ അനുസരിച്ച് ഡിവൈസിൽ ഒരു ക്ലാംഷെൽ ഡിസൈനായിരിക്കും ഉണ്ടായിരിക്കുക. ഒരു റാപ്-റൌണ്ട് സ്ക്രീനും ഡിവൈസിൽ ഉണ്ടായിരിക്കും. മടക്കാവുന്ന ഷവോമി സ്മാർട്ട്‌ഫോണിന്റെ അവസാനം തിരഞ്ഞെടുക്കുന്ന ഡിസൈൻ ഇത് തന്നെയായിരിക്കുമോ എന്ന കാര്യം വ്യക്തമല്ല. ഈ സ്മാർട്ട്‌ഫോണിന്റെ ലോഞ്ച് കുറച്ച് മാസങ്ങൾക്ക് ശേഷം മാത്രമേ ഉണ്ടാവുകയുള്ളു.


Click it and Unblock the Notifications








