ഷവോമി പുറത്തിറക്കാനിരിക്കുന്ന സ്മാർട്ട്ഫോണുകൾ

|

എല്ലാ വർഷവും ധാരാളം സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുന്ന ചുരുക്കം ചില സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് ഷവോമി. കമ്പനിയുടെ പോർട്ട്‌ഫോളിയോയിൽ എൻട്രി ലെവൽ വില നിലവാരത്തിലുള്ള സ്മാർട്ട്ഫോണുകൾ മുതൽ ഉയർന്ന നിലവാരമുള്ള ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ വരെ ഉണ്ട്. കമ്പനി അടുത്തിടെ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി സോസി പോലുള്ള സവിശേഷതകളോടെ റെഡ്മി നോട്ട് 9 പ്രോയും റെഡ്മി നോട്ട് 9 പ്രോ മാക്സും ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്കകം തന്നെ ഷവോമി എംഐ 10 സ്മാർട്ട്ഫോണും കമ്പനി പുറത്തിറക്കും.

 

ഷവോമി

ആഗോള വിപണിയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയ്ക്ക് ചേർന്ന രീതിയിൽ മാറ്റങ്ങൾ വരുത്തി അവതരിപ്പിക്കുന്നതിനൊപ്പം തന്നെ പുതിയ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനും കമ്പനി ശ്രദ്ധിക്കുന്നുണ്ട്. ഈ വർഷം ഷവോമിയുടെ നിരവധി സ്മാർട്ട്ഫോണുകളാണ് പുറത്തിറങ്ങാനുള്ളത്. എല്ലാ സ്മാർട്ട്ഫോണുകളിലും ഏറ്റവും പുതിയ സാങ്കേതിക വിദ്യയും സവിശേഷതയും കൊണ്ടുവരികയും കുറഞ്ഞ വിലയിൽ വിപണിയിൽ എത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കമ്പനിയാണ് ഷവോമി. ഷവോമി വരാനിരിക്കുന്ന മാസങ്ങളിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ഷവോമി റെഡ്മി കെ30ഐ 5ജി (Xiaomi Redmi K30i 5G)

ഷവോമി റെഡ്മി കെ30ഐ 5ജി (Xiaomi Redmi K30i 5G)

കുറഞ്ഞത് 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoCയുടെ കരുത്തോടെ വരുന്ന 5 ജി സ്മാർട്ട്‌ഫോണുകളിലൊന്നാണ് ഷവോമി റെഡ്മി കെ30ഐ 5 ജി. 4 കെ വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടുള്ള 64 എംപി പ്രൈമറി ക്യാമറയും സ്മാർട്ട്‌ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ ആദ്യ വിൽപ്പന മെയ് 12ന്: വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ ആദ്യ വിൽപ്പന മെയ് 12ന്: വിലയും സവിശേഷതകളും

ഷവോമി പോക്കോ എഫ് 2 പ്രോ (Xiaomi Poco F2 Pro)
 

ഷവോമി പോക്കോ എഫ് 2 പ്രോ (Xiaomi Poco F2 Pro)

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoCയുടെ കരുത്തുള്ള ഒരു മുൻനിര സ്മാർട്ട്‌ഫോണാണ് ഷവോമി പോക്കോ എഫ് 2 പ്രോ. കുറഞ്ഞത് 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായിട്ടായിരിക്കും ഈ സ്മാർട്ട്ഫോൺ വരുന്നത്. ഈ ഡിവൈസിൽ വലിയ ബാറ്ററിയുമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് കസ്റ്റം MIUI 12 സ്‌കിനിലായിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. ഫ്ലാഗ്ഷിപ്പ് സ്നാപ്ഡ്രാഗൺ 865 SoCയുള്ള ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്മാർട്ട്‌ഫോണായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ.

ഷവോമി റെഡ്മി 10 എക്സ് (Xiaomi Redmi 10X)

ഷവോമി റെഡ്മി 10 എക്സ് (Xiaomi Redmi 10X)

റെഡ്മി നോട്ട് 9 പ്രോയ്ക്ക് സമാനമായ മിഡ് ടയർ സ്മാർട്ട്‌ഫോണായിരിക്കും ഷവോമി റെഡ്മി 10 എക്സ്. 48 എംപി / 64 എംപി പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ, മാക്രോ ലെൻസുകൾ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സെറ്റപ്പായിരിക്കും ഈ സ്മാർട്ട്ഫോണിന്റെ പിൻ വശത്ത് ഉണ്ടായിരിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

ഷവോമി എംഐ10 ലൈറ്റ് സൂം (Xiaomi Mi 10 Lite Zoom)

ഷവോമി എംഐ10 ലൈറ്റ് സൂം (Xiaomi Mi 10 Lite Zoom)

50x ഹൈബ്രിഡ് സൂം ലെൻസുള്ള ആദ്യത്തെ ഷവോമി സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കും ഷവോമി എംഐ 10 ലൈറ്റ് സൂം. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുള്ള AMOLED സ്‌ക്രീനുള്ള ഈ സ്മാർട്ട്ഫോൺ 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമായിട്ടായിരിക്കും പുറത്തിറങ്ങുക. മിഡ് റേഞ്ച് പ്രോസസറിന്റെ കരുത്തിലായിരിക്കും ഡിവൈസ് പ്രവർത്തിക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൂടുതൽ വായിക്കുക: 108 എംപി ക്യാമറയുമായി ഷവോമി Mi 10 5G ഇന്ത്യയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: 108 എംപി ക്യാമറയുമായി ഷവോമി Mi 10 5G ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും

Best Mobiles in India

English summary
Xiaomi is one of the few smartphone brands that launch a plethora of smartphones every year. The company's portfolio includes devices from entry-level pricing to the high-end flagship models. The brand recently launched the Redmi Note 9 Pro and the Redmi Note 9 Pro Max in India with features like the Qualcomm Snapdragon 720G SoC and will launch the Xiaomi Mi 10 in the next few days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X