വെറും ഒരു മണിക്കൂറിൽ റെഡ്മി നോട്ട് 11 സീരിസിന്റെ 5 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു

|

റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ+ എന്നീ മൂന്ന് പുതിയ ഫോണുകൾ ഉൾപ്പെടുന്ന സീരിസ് കഴിഞ്ഞയാഴ്ചയാണ് ഷവോമി ചൈനീസ് വിപണിയിൽ അവതരിപ്പിച്ചത്. റെഡ്മി നോട്ട് നിരയിലെ ഈ പുതിയ സ്മാർട്ട്ഫോണുകൾ ആകർഷകമായ സവിശേഷതകളുമായിട്ടാണ് വരുന്നത്. ഡിവൈസുകളുടെ വിൽപ്പന ഇന്ന് ആണ് ചൈനയിൽ നടന്നത്. ആദ്യ വിൽപ്പനയിൽ തന്നെ സീരിസ് വമ്പിച്ച വിജയം ആയിരിക്കുമെന്ന സൂചനകൾ ലഭിച്ചിട്ടുണ്ട്. വിൽപ്പന ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഈ ഡിവൈസുകളുടെ 5 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്.

 

റെഡ്മി നോട്ട് 11 സീരിസ്

റെഡ്മി നോട്ട് 11 സീരിസ് വിൽപ്പനയ്ക്കെത്തി ആദ്യ 52 മിനിറ്റും 11 സെക്കൻഡും കൊണ്ട് സീരിസിലെ സ്മാർട്ട്ഫോണുകളുടെ വിൽപ്പനയിലൂടെ ഏകദേശം 4 ബില്യൺ യുവാൻ വരുമാനം ഉണ്ടായതായി ഷവോമി വ്യക്തമാക്കി. ഇതിൽ 2 ബില്യൺ യുവാൻ വരുമാനം ഉണ്ടായ വിൽപ്പന നടന്നത് 1 മിനിറ്റ് 45 സെക്കൻഡിനുള്ളിലാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും യൂണിറ്റുകൾ വിൽപ്പന നടത്തുകയും വരുമാനം ഉണ്ടാക്കുകയും ചെയ്തുവെന്നത് വലിയ നേട്ടം തന്നെയാണ്.

റെഡ്മി നോട്ട് 11, നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ+ എന്നിവ ഇന്ത്യയിലെത്തുന്നത് എപ്പോൾറെഡ്മി നോട്ട് 11, നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ+ എന്നിവ ഇന്ത്യയിലെത്തുന്നത് എപ്പോൾ

പുതിയ റിപ്പോർട്ട്
 

ഗിസ്മോചൈനയുടെ പുതിയ റിപ്പോർട്ടിലാണ് വിൽപ്പന കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഷവോമിയുടെ മാതൃരാജ്യത്ത് റെഡ്മി നോട്ട് 11 സീരിസ് ഫോണുകൾക്ക് അമ്പരപ്പിക്കുന്ന ഡിമാൻഡ് ഉണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇത്തരമൊരു വിൽപ്പന നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. ഈ വർഷം ആദ്യം രാജ്യത്ത് വിപണിയിലെത്തിയ റെഡ്മി നോട്ട് 10 സീരീസിന് സമാനമായ ജനപ്രീതിയാണ് റെഡ്മി നോട്ട് 11 സീരിസിന് ചൈനയിൽ ലഭിച്ചിരികുന്നത്. ലോഞ്ച് ചെയ്ത് മൂന്ന് മാസത്തിനുള്ളിൽ 20 ലക്ഷം യൂണിറ്റ് റെഡ്മി നോട്ട് 10 ഫോണുകൾ ഇന്ത്യയിൽ വിൽക്കാൻ ഷവോമിക്ക് കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യൻ വിപണി

റെഡ്മി നോട്ട് 10 സീരിസിന് ഇന്ത്യൻ വിപണിയിൽ ഉണ്ടായ ജനപ്രീതിയും വിൽപ്പനയും അനുസരിച്ച് റെഡ്മി നോട്ട് 11 സീരിസ് ലോഞ്ച് ചെയ്യുന്ന ഏത് വിപണിയിലും സമാനമായ വിൽപ്പന ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഷവോമി ഇതിനകം തന്നെ സ്വന്തം രാജ്യത്ത് ഫോണുകളുടെ വിൽപ്പന വൻതോതിൽ നടത്തിയിട്ടുണ്ട് എങ്കിലും എപ്പോഴായിരിക്കും ഈ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുക എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആഗോള വിപണിയിൽ വൈകാതെ തന്നെ ഈ ഡിവൈസുകൾ കമ്പനി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

9 കോടി രൂപ വരെ വിലയുള്ള സ്മാർട്ട്ഫോണുകളുണ്ട് ലോകത്തിൽ, ഏറ്റവും വില കൂടിയ 8 ഫോണുകൾ ഇവയാണ്9 കോടി രൂപ വരെ വിലയുള്ള സ്മാർട്ട്ഫോണുകളുണ്ട് ലോകത്തിൽ, ഏറ്റവും വില കൂടിയ 8 ഫോണുകൾ ഇവയാണ്

വില

ചൈനയിൽ നിലവിൽ റെഡ്മി നോട്ട് 11 മോഡലിന് സിഎൻവൈ 1199 ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 14,000 രൂപയോളം വരും. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിനാണ് ഈ വില. റെഡ്മി നോട്ട് 11 പ്രോ സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് സിഎൻവൈ 1599 ആണ് വില. ഇത് ഇന്ത്യൻ വിപണിയിൽ ഏകദേശം 18,700 രൂപയോളം വരുന്നു. റെഡ്മി നോട്ട് 11 പ്രോ+ന് സിഎൻവൈ 1899 ആണ് വില. ഇത് ഏകദേശം 22,200 രൂപയാണ്. റെഡ്മി നോട്ട് 11 വൈബോ പതിപ്പും വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. യുണീക്ക് ഗ്രീൻ-ഫിനിഷും 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന് സിഎൻവൈ 2699 ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 31,500 രൂപയോളമാണ്.

108 എംപി

108 എംപി വരെയുള്ള ക്യാമറകൾ. 120W വരെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തുടങ്ങിയ സവിശേഷതകളുമായിട്ടാണ് റെഡ്മി നോട്ട് 11 സീരിസിലെ പ്രീമിയം മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിവൈസുകൾ ഇന്ത്യയിലെത്തുന്നതും ചൈനയിലെ വിലയോട് സമാനമായ വിലയുമായിട്ടായിരിക്കും. ഇന്ത്യയിലെത്തിയാൽ വലിയ ജനപ്രീതി ഈ ഡിവൈസുകൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജിയോഫോൺ നെക്സ്റ്റ് സ്വന്തമാക്കാൻ കാത്തിരിക്കുകയാണോ? അതിന് മുമ്പ് ഈ ഫോണുകൾ കൂടി ഒന്ന് പരി​ഗണിക്കാംജിയോഫോൺ നെക്സ്റ്റ് സ്വന്തമാക്കാൻ കാത്തിരിക്കുകയാണോ? അതിന് മുമ്പ് ഈ ഫോണുകൾ കൂടി ഒന്ന് പരി​ഗണിക്കാം

Best Mobiles in India

English summary
New smartphone series, which includes three new phones, the Redmi Note 11, Redmi Note 11 Pro and Redmi Note 11 Pro +, was launched in the Chinese market last week. In the first sale today, the series sold over 5 lakh units in one hour.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X