Redmi Note 8 Price: ഷവോമി റെഡ്മി നോട്ട് 8ന്റെ വില വർദ്ധിപ്പിച്ചു

|

2019 ഒക്ടോബറിൽ ഷവോമി പുറത്തിറക്കിയ റെഡ്മി നോട്ട് 8 ന് രാജ്യത്ത് വില വർദ്ധിച്ചു. 4 ജിബി റാമും 64 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 8 ന്റെ അടിസ്ഥാന വേരിയൻറ് ഇപ്പോൾ 10,499 രൂപയ്ക്കാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഈ 500 രൂപ വിലവർദ്ധനവ് ബേസ് വേരിയന്റിന് മാത്രമാണ് ഉള്ളത്. 6 ജിബി + 128 ജിബി മോഡൽ ഇപ്പോഴും രാജ്യത്ത് 12,999 രൂപയ്ക്ക് ലഭ്യമാണ്.

റെഡ്മി നോട്ട് 8 പ്രോ
 

റെഡ്മി നോട്ട് 8 പ്രോയ്‌ക്കൊപ്പം ഇന്ത്യയിൽ 9,999 രൂപ വിലയിലാണ് റെഡ്മി നോട്ട് 8ന്റെ ബേസ് വേരിയന്റ് പുറത്തിറക്കിയത്. ഇപ്പോൾ 10,499 രൂപയിലേക്ക് വില ഉയർത്തിയ റെഡ്മി നോട്ട് 8ന്റെ പ്രധാന സവിശേഷതകൾ സ്നാപ്ഡ്രാഗൺ 665 SoC, 48 എംപി ക്വാഡ് ക്യാമറ സജ്ജീകരണം, MIUI 11, 18W ഫാസ്റ്റ് ചാർജറുള്ള 4000mAh ബാറ്ററി എന്നിവയാണ്. മുൻകൂട്ടി അറിയിക്കാതെയാണ് വില വർദ്ധനവ് ഉണ്ടായത് എന്ന കാര്യവും ശ്രദ്ധേയമാണ്.

ഇന്ത്യയിൽ റെഡ്മി നോട്ട് 8 വില 500 രൂപ ഉയർത്തി

ഇന്ത്യയിൽ റെഡ്മി നോട്ട് 8 വില 500 രൂപ ഉയർത്തി

ഇന്ത്യയിൽ സാധാരണയായി സ്മാർട്ട്‌ഫോണുകളുടെ വിലവർധിപ്പിക്കുന്ന കമ്പനിയല്ല ഷവോമി. എംഐ എ3, റെഡ്മി കെ 30, റെഡ്മി കെ 20 പ്രോ തുടങ്ങിയ ഡിവൈസുകളുടെ വില സ്ഥിരമായി കുറയ്ക്കുമെന്ന് ബ്രാൻഡ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പക്ഷേ നേരത്തെ പ്രഖ്യാപിക്കാതെ റെഡ്മി നോട്ട് 8ന്റെ വിലവർദ്ധിപ്പിച്ചത് പതിവിന് വിപരീതമായ കാര്യമാണ്.

കൂടുതൽ വായിക്കുക: ഓപ്പോ റെനോ 2എഫ് വിലക്കുറവിൽ സ്വന്തമാക്കാം

അടിസ്ഥാന വേരിയന്റ്

റെഡ്മി നോട്ട് 8ന്റെ അടിസ്ഥാന വേരിയന്റിന്റെ പുതിയ വിലയായ 10,499 രൂപ ഇതിനകം ആമസോൺ ഇന്ത്യയിലും എംഐ.കോമിലും പ്രാബല്യത്തിൽ വന്നു. ഓഫ്‌ലൈൻ സ്റ്റോറുകളിൽ ഡിവൈസ് ഇതിനകം തന്നെ 10,499 രൂപയ്ക്കാണ് വിൽക്കുന്നത്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള നോട്ട് 8 ന്റെ ഹൈ എൻഡ് മോഡൽ ഇപ്പോഴും 12,999 രൂപയ്ക്ക് ലഭ്യമാണ്. റെഡ്മി നോട്ട് 8 നൊപ്പം ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 8 പ്രോയ്ക്കും വിലവർദ്ധിച്ചിട്ടില്ല.

ഷവോമി റെഡ്മി നോട്ട് 8: സവിശേഷതകൾ
 

ഷവോമി റെഡ്മി നോട്ട് 8: സവിശേഷതകൾ

വിവോ യു 20, റിയൽ‌മി 3 പ്രോ, ഷവോമിയുടെ തന്നെ എംഐ എ3 എന്നിവയെ വെല്ലുവിളിക്കുന്ന റെഡ്മി നോട്ട് 8 വളരെ നല്ല ബജറ്റ് സ്മാർട്ട്‌ഫോണാണ്. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഡോട്ട് നോച്ചും ഉള്ള 6.3 ഇഞ്ച് ഫുൾ എച്ച്ഡി + ഐപിഎസ് എൽസിഡി സ്‌ക്രീനാണ് ഫോണിലുള്ളത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്. 4 ജിബി / 6 ജിബി റാമും 64 ജിബി / 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. സ്റ്റോറേജ് വികസിപ്പിക്കാൻ പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഹാൻഡ്‌സെറ്റിലുണ്ട്.

കൂടുതൽ വായിക്കുക: ഷവോമി എംഐ 10 അവതരിപ്പിച്ചു; വിലയും സവിശേഷതകളും

ക്യാമറ

റെഡ്മി നോട്ട് 8 ലെ ക്യാമറകളിൽ 48 എംപി സാംസങ് ഐസോസെൽ ജിഎം 1 സെൻസർ ഉൾപ്പെടുത്തിയിട്ടുണ്ട്. 8 എംപി അൾട്രാവൈഡ് ആംഗിൾ സെൻസർ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ സെൻസർ എന്നിവയുമായാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ട് നൽകിയിട്ടുള്ള ഫോണിന് 4000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. റീട്ടെയിൽ ബോക്സിനുള്ളിൽ 18W ഫാസ്റ്റ് ചാർജറും ഷവോമി നൽകുന്നുണ്ട്.

കൊറോണ

ചൈനയിൽ പടർന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് ഷവോമി റെഡ്മി നോട്ട് 8ന്റെ വില വർദ്ധിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. കൊറോണ കാരണം ഷവോമിയുടെ നിർമ്മാണ വിതരണ ശൃങ്കല താറുമാറായിരിക്കുകയാണ്. ഈ അവസ്ഥ തുടർന്നാൽ മറ്റ് ചൈനീസ് നിർമ്മിത ഫോണുകൾക്കും വില വർദ്ധിക്കാൻ സാധ്യതയുണ്ട്.

Most Read Articles
Best Mobiles in India

English summary
Xiaomi Redmi Note 8, which was launched back in October 2019, has received a silent price hike in the country. The Redmi Note 8’s base variant with 4GB of RAM and 64GB of onboard storage is now retailing at Rs 10,499, a price hike of Rs 500 can be noticed. However, the 6GB+128GB model of the smartphone is still available at Rs 12,999 in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X