Home
Mobile

ഷവോമി എംഐ 10ടി, എംഐ 10ടി പ്രോ സ്മാർട്ട്ഫോണുകൾ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

ഷവോമി അടുത്തിടെയാണ് യൂറോപ്പിൽ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സീരിസായ എംഐ 10ടി സീരീസ് പുറത്തിറക്കിയത്. ഈ പുതിയ സീരീസിൽ എംഐ 10ടി ലൈറ്റ്, എംഐ 10ടി, എംഐ 10ടി പ്രോ എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളാണ് ഉള്ളത്. കമ്പനിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലാണ് എംഐ 10ടി പ്രോ. എംഐ 10ടി ലൈറ്റ് ഒരു മിഡ് റേഞ്ച് സ്മാർട്ട്‌ഫോണാണ്. ഈ ഡിവൈസുകൾ അധികം വൈകാതെ തന്നെ ഇന്ത്യൻ വിപണിയിലെത്തും.

ഷവോമി

ഷവോമി ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനു കുമാർ ജെയിൻ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി എംഐ 10ടി സീരീസ് സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ ലോഞ്ചിന്റെ സൂചനകൾ നൽകുന്നൊരു ടീസർ പുറത്ത് വിട്ടിട്ടുണ്ട്. എംഐ 10ടി, എംഐ 10ടി പ്രോ എന്നീ സ്മാർട്ട്ഫോണുകളുടെ പേര് മാത്രം പരാമർശിച്ചാണ് ഈ ടീസർ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ട്വീറ്റിൽ ഷവോമി എംഐ 10ടി ലൈറ്റ് എന്ന പേര് ഇല്ല. അതുകൊണ്ട് തന്നെ ഈ സീരിസിലെ രണ്ട് ഡിവൈസുകൾ മാത്രമായിരിക്കും കമ്പനി പുറത്തിറക്കുന്നത്.

എംഐ 10ടി പ്രോ: സവിശേഷതകൾ

എംഐ 10ടി പ്രോ: സവിശേഷതകൾ

എംഐ 10ടി പ്രോ സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് യൂറോപ്യൻ വിപണിയിൽ 599 യൂറോ (ഏകദേശം 51,461 രൂപ) വിലയുണ്ട്. ഈ ഡിവൈസന്റെ ഹൈ എൻഡ് വേരിയന്റായ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 699 യൂറോയാണ് വില. ഇത് ഏകദേശം 60,052 രൂപയാണ്. 6.47 ഇഞ്ച് ഐപിഎസ് എൽസിഡി പാനലാണ് എംഐ 10ടി പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 144 ഹെർട്സ് റിഫ്രഷ് റേറ്റും 2.5 ഡി കർവ്ഡ് കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഉണ്ട്.

സെൽഫി ക്യാമറ

എംഐ 10ടി പ്രോ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ ഇടത് വശത്ത് സെൽഫി ക്യാമറയ്ക്കായി ഷവോമി ഒരു പഞ്ച്-ഹോൾ കട്ട് ഔട്ട് നൽകിയിട്ടുണ്ട്. 8 ജിബി റാമും 128 ജിബി / 256 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12 സ്‌കിനിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയും ഈ സ്മാർട്ട്ഫോണിലുണ്ട്.

മൂന്ന് ക്യമറ

എംഐ 10ടി പ്രോ സ്മാർട്ട്ഫോണിന്റെ പിൻവശത്ത് മൂന്ന് ക്യമറകളാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 108 എംപി പ്രൈമറി സെൻസർ, 13 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ് എന്നീ ക്യാമറകളാണ് ഉള്ളത്. മുൻവശത്ത് 20 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. വില, ഹൈ എൻഡ് ക്യാമറ സവിശേഷതകൾ, 144 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ, ഗെയിമിംഗ് കേന്ദ്രീകൃത പ്രോസസർ എന്നിവ കണക്കിലെടുക്കുമ്പോൾ ഷവോമിയുടെ മികച്ച ഫ്ലാഗ്ഷിപ്പ് ഡിവൈസായിരിക്കും ഇതെന്ന് ഉറപ്പിക്കാം.

ഷവോമി എംഐ 10ടി: സവിശേഷതകൾ

ഷവോമി എംഐ 10ടി: സവിശേഷതകൾ

ഷവോമി എംഐ 10ടി പ്രോ സ്മാർട്ട്ഫോണുമായി ഏറെ സമാനത പുലർത്തുന്ന ഡിവൈസാണ് ഷവോമി എംഐ 10ടി. 144ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഡിവൈസിൽ ഉള്ളത്. ഷവോമി എംഐ 10ടി പ്രോയിൽ ഉള്ള അതേ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 എസ്ഒസിയാണ് എംഐ 10ടി മോഡലിലും കമ്പനി നൽകിയിട്ടുള്ളത്. 64 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 13 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഡിവൈസിലേത്.

ഷവോമി

ഷവോമി എംഐ 10ടി സ്മാർട്ട്ഫോണിൽ സെൽഫികൾക്കായി പ്രോ വേരിയന്റിൽ നൽകിയിട്ടുള്ള അതേ 20 എംപി സെൻസറാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിവൈസിൽ 5,000 എംഎഎച്ച് ബാറ്ററിയും കമ്പനി നൽകിയിട്ടുണ്ട്. ഷവോമി എംഐ 10ടി സ്മാർട്ട്ഫോണിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 499 യൂറോ (ഏകദേശം 42,866 രൂപ)യാണ് വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 549 യൂറോ (47,161 രൂപ) വിലയുണ്ട്.

More from GizBot

Best Mobiles in India

English summary
Xiaomi has recently launched their Mi 10T series in Europe. The new series includes three smartphones, Mi 10T Lite, Mi 10T and Mi 10T Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X