5,000 mAh ബാറ്ററി കരുത്തുമായി റെഡ്മി 8 ഉടൻ ഇന്ത്യൻ വിപണിയിലെത്തും
ഷവോമി തങ്ങളുടെ റെഡ്മി 8 എ പുറത്തിറക്കി അധികം വൈകാതെ തന്നെ റെഡ്മി 8 ഇന്ത്യൻ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്. റെഡ്മി 8 എയുടെ ഓൺലൈൻ ഇവൻറിൽ വച്ച് റെഡ്മി 8ൻറെ ഇന്ത്യയിലെ ലോഞ്ചിങ് ഉടനെയുണ്ടാകുമെന്ന് കമ്പനി സൂചന നൽകി. ഇന്ത്യൻ വിപണിയിൽ ഏറെ ആവശ്യക്കാരുള്ള ഷവോമിയുടെ സ്മാർട്ട് ഫോൺ വിഭാഗമാണ് റെഡ്മി.

റെഡ്മി 8 എ യുടെ ലോഞ്ചിനിടെ ഷവോമി ഇന്ത്യാ മേധാവിയും വൈസ് പ്രസിഡൻറുമായ മനു ജെയിൻ അടുത്ത ലോഞ്ചിങ് ഇവൻറിൽ വച്ച് റെഡ്മി 8 പുറത്തിറക്കുമെന്ന സൂചന നൽകിയിരുന്നു. എന്തായാലും, ലോഞ്ചിൻറെ കൃത്യമായ തീയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. മറുവശത്ത്, സ്മാർട്ട്‌ഫോണിന്റെ സവിശേഷത ഇതിനകം തന്നെ മോഡൽ നമ്പർ M1908C3IC ൽ ടെനയിൽ ലിസ്റ്റുചെയ്തിട്ടുണ്ട്.

പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകൾ പ്രകാരം റെഡ്മി 8 സ്മാർട്ട്‌ഫോണിൽ 1520 × 720 പിക്‌സൽ റെസല്യൂഷനുള്ള 6.26 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. 10W ചാർജറിനൊപ്പം 5,000 mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ അങ്ങനെയെങ്കിൽ മികച്ച ബാറ്ററി ബാക്ക് അപ്പ് സ്മാർട്ട്ഫോൺ എന്ന നിലയിൽ കൂടിയായിരിക്കും ഷവോമി ഈ മോഡൽ വിപണിയിലിറക്കുന്നത്

സ്നാപ്ഡ്രാഗൺ 439 ചിപ്‌സെറ്റും അവയോട് ചേർന്ന് 2 ജിബി / 3 ജിബി / 4 ജിബി റാം, 16 ജിബി / 32 ജിബി / 64 ജിബി റോം എന്നിവയും റെഡ്മി 8 ൻറെ സവിശേഷതകളായിരിക്കും. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറിയും ഡിവൈസിൽ ഉണ്ടാകും. കൂടാതെ റെഡ്മി 8 ൻറെ പിന്നിലായിരിക്കും ഫിംഗർപ്രിന്റ് സ്കാനർ ഉണ്ടായിരിക്കുകയെന്നും ലീക്ക് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ക്യാമറയുടെ കാര്യം പരിശോധിക്കുകയാണെങ്കിൽ റെഡ്മി 8ൻറെ പിൻഭാഗത്ത് 12 എംപി, 8 എംപി സെൻസറും ഒപ്പം എൽഇഡി ഫ്ലാഷും ഉണ്ടായിരിക്കും. സെൽഫികൾക്കായി മുൻഭാഗത്ത് 8 എംപി സെൻസർ ഉണ്ടായിരിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. ആൻഡ്രോയിഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. കണക്റ്റിവിറ്റി പരിശോധിച്ചാൽ റെഡ്മി 8ൽ ഡ്യൂവൽ സിം, VoLTE, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി പോർട്ട് എന്നിവ ഉണ്ടാകുമെന്നും ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


Click it and Unblock the Notifications








