റെഡ്മി നോട്ട് 9 സീരീസിലേക്ക് മൂന്ന് പുതിയ മോഡലുകൾ കൂടി എത്തുന്നു
നിരവധി മോഡലുകളുമായി ഈ വർഷം തുടക്കത്തിൽ ഷവോമി വിപണിയിലെത്തിച്ച മിഡ്റേഞ്ച് സ്മാർട്ട്ഫോൺ സീരിസാണ് റെഡ്മി നോട്ട് 9. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ സീരിസിൽ പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. റെഡ്മി നോട്ട് 10 സീരീസ് വൈകാതെ പുറത്തിറങ്ങുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് നോട്ട് 9 സീരിസിൽ പുതിയ മൂന്ന് ഡിവൈസുകൾ കൂടി പുറത്തിറക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്. റെഡ്മി നോട്ട് 10 സ്മാർട്ട്ഫോൺ സീരിസ് പുറത്തിറങ്ങിയേക്കില്ല എന്നും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പുതിയ മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ഷവോമി
ഡിജിറ്റൽ ചാറ്റ് സ്റ്റേഷന്റെ പുതിയ ലീക്ക് റിപ്പോർട്ട് അനുസരിച്ച് ഷവോമി മിഡ് റേഞ്ച് സ്മാർട്ട്ഫോൺ സീരിസായ റെഡ്മി നോട്ട് 9 സീരീസിൽ മൂന്ന് പുതിയ സ്മാർട്ട്‌ഫോണുകൾ കൂടി പുറത്തിറക്കാൻ ഒരുങ്ങുന്നു. പുറത്തിറങ്ങാനിരിക്കുന്ന ഡിവൈസുകളുടെ പേരുകൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ലീക്ക് റിപ്പോർട്ട് പ്രകാരം നവംബർ പകുതിയോടെ ഈ പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങും. ഷവോമി ഈ ഡിവൈസുമായി ബന്ധപ്പെട്ട വിവരങ്ങളോ ലോഞ്ച് തിയ്യതിയോ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

പുതിയ ഡിവൈസിലെ ഹാർഡ്‌വെയറിന്റെ കാര്യത്തിലും കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. റെഡ്മി നോട്ട് 9 മോഡലുകളിലൊന്നിൽ 108 എംപി പ്രൈമറി ക്യാമറ ഉണ്ടായിരിക്കുമെന്ന് ലീക്ക് റിപ്പോർട്ടിൽ പരാമർശം ഉണ്ട്. മൂന്ന് ഫോണുകളിലെ ഒരു ഹൈ-എൻഡ് വേരിയൻറിൽ ഈ 108 എംപി ക്യാമറ സെൻസർ പായ്ക്ക് ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ പ്രൈമറി ക്യാമറ സാംസങ് ഐസോസെൽ എച്ച്എം 2 സെൻസറായിരിക്കുമെന്ന കാര്യം ലിക്ക് റിപ്പോർട്ടിൽ പരമാർശിക്കുന്നുണ്ട്.

റെഡ്മി നോട്ട് 9 സീരിസ് ബജറ്റ് സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലാണ് ഡിവൈസുകൾ പുറത്തിറങ്ങുന്നത് എന്നത് കൊണ്ട് തന്നെ മുകളിൽ സൂചിപ്പിച്ചത് പോലെ 108 എംപി സെൻസർ പായ്ക്ക് ചെയ്യും എന്ന കാര്യത്തിൽ ചില സംശയങ്ങൾ ബാക്കിയാവുന്നുണ്ട്. ഡിവൈസിലെ ഡിസ്പ്ലേ, ബാറ്ററി, പ്രോസസർ തുടങ്ങിയ പ്രധാന സവിശേഷതകളുടെ വിവരങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നോട്ട് 9 സീരിസിലെ മറ്റ് ഡിവൈസുകൾക്ക് സമാനമായ പഞ്ച് ഹോൾ ഡിസ്പ്ലെ ഡിസൈനായിരിക്കും ഈ ഡിവൈസുകളിലും ഉണ്ടാവുകയെന്നാണ് സൂചനകൾ.

റെഡ്മി നോട്ട് സീരീസിലെ എല്ലാ ഡിവൈസുകൾക്കും സാധാരണയായി എഫ്എച്ച്ഡി + എൽസിഡി പാനലാണ് ഷവോമി നൽകാറുള്ളത്. അതുകൊണ്ട് തന്നെ പുതിയ ഡിവൈസിലും ഇത്തരമൊരു ഡിസ്പ്ലെ തന്നെ നൽകാനാണ് സാധ്യത. റെഡ്മി നോട്ട് 9 സീരിസിലെ പുതിയ ഡിവൈസുകളിൽ പ്രതീക്ഷിക്കുന്ന മറ്റൊരു കാര്യം ഫാസ്റ്റ് ചാർജിങ് ആണ്. ഈ സീരിസിലെ റെഡ്മി നോട്ട് 9 പ്രോ മാക്സ് എന്ന മോഡലിൽ 32W ഫാസ്റ്റ് ചാർജിങ് കമ്പനി നൽകിയിരുന്നു എന്നത് ശ്രദ്ധേയമാണ്.

പുതിയ തലമുറ റെഡ്മി നോട്ട് സ്മാർട്ട്ഫോണുകളിൽ കാണുന്ന എല്ലാ പുതിയ ഹാർഡ്‌വെയർ ഫീച്ചറുകളും ഈ സീരിലിലെ പുതിയ ഡിവൈസുകളിലും ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോട്ട് 9 സീരിസിൽ റെഡ്മി പ്രധാന്യം കൊടുന്ന ഒരു സവിശേഷതയാണ് ബാറ്ററി. 5020 എംഎഎച്ച് വരെ ബാറ്ററി കപ്പാസിറ്റിയുമായിട്ടാണ് ഈ സീരിസിലെ സ്മാർട്ട്ഫോണുകൾ പുറത്തറക്കിയത്. അതുകൊണ്ട് തന്നെ പുതിയ ഡിവൈസുകളിലും ഇത്തരമൊരു ബാറ്ററി പായ്ക്ക് ചെയ്യാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications