Home
Mobile

റെഡ്മി നോട്ട് 9 സീരിസിലെ പുതിയ ഫോണുകൾ നവംബർ 11ന് പുറത്തിറങ്ങും

ജനപ്രീയ സ്മാർട്ട്ഫോൺ സീരിസായ റെഡ്മി നോട്ട് 9ൽ പുതിയ ഡിവൈസുകൾ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് ഷവോമി. ഈ മിഡ് റേഞ്ച് സീരീസിൽ മൂന്ന് പുതിയ മോഡലുകളാണ് പുറത്തിറക്കുന്നത്. ഈ ഡിവൈസുകളുടെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുന്ന നിരവധി ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ടെന വഴി സർട്ടിഫിക്കേഷൻ നേടിയ ഈ സിരിസിലെ മോഡലുകളിലൊന്നിൽ 5ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഫീച്ചർ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ റെഡ്മി നോട്ട് 9 5ജി സ്മാർട്ട്ഫോൺ നവംബർ 11ന് പുറത്തിറങ്ങുമെന്ന് കമ്പനി ടീസറിലൂടെ സ്ഥിരീകരിച്ചു.

റെഡ്മി നോട്ട് 9 സീരിസ്

റെഡ്മി നോട്ട് 9 സീരിസിലെ പുതിയ സ്മാർട്ട്‌ഫോണുകളുടെ ടീസർ വെബോ വഴി പുറത്ത് വിട്ടു. നവംബർ 11ന് ചൈനയിലെ സിംഗിൾസ് ദിനത്തിൽ കമ്പനി പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുമെന്നാണ് ടീസറിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഈ തിയ്യതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേമയാണ്. വരും ദിവസങ്ങളിൽ ഔദ്യോഗിക പേജുകൾ വഴി കമ്പനി ഈ തിയ്യതി സ്ഥിരീകരിക്കുമെന്നാണ് സൂചനകൾ.

ടീസർ

പുതിയ റെഡ്മി 9 സീരിസ് സ്മാർട്ട്ഫോണുകളുടെ ആഗോള ലോഞ്ച് ഉടൻ നടക്കുമോ എന്ന കാര്യം വ്യക്തമല്ല. പുതിയ ടീസർ ഇന്റേണലുകളുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. പുതിയ വേരിയന്റുകളുടെ പേരുകൾ പോലും കമ്പനി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. ഇതുവരെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകളിൽ നിന്നാണ് പുതിയ ഡിവൈസുകൾ നോട്ട് 9 സീരിസിലെ ഫോണുകളാണ് എന്ന് വ്യക്തമായത്.

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

രണ്ട് റെഡ്മി നോട്ട് 9 മോഡലുകളുടെ സവിശേഷതകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലീക്ക് റിപ്പോർട്ടുകളായി പുറത്ത് വന്നിട്ടുണ്ട്. ടെന്ന സർട്ടിഫിക്കേഷൻ ക്ലിയർ ചെയ്ത സ്റ്റാൻഡേർഡ് റെഡ്മി നോട്ട് 9 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 800 യു പ്രോസസറാണ്. 48 എംപി പ്രൈമറി ലെൻസുള്ള ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂളും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

റെഡ്മി നോട്ട് 9

റെഡ്മി നോട്ട് 9 സ്റ്റാൻഡേർഡ് മോഡലിന് 6.53 ഇഞ്ച് ഐപിഡി എൽസിഡി ഡിസ്‌പ്ലേ, എഫ്‌എച്ച്ഡി + റെസല്യൂഷനും പഞ്ച്-ഹോൾ ഡിസൈനുമാണ് ഉള്ളത്. 13 എംപി സെൽഫി ക്യാമറയാണ് ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത അതിലുള്ള വലിയ 5,000 mAh ബാറ്ററി യൂണിറ്റാണ്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ 22.5W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കമ്പനി ഡിവൈസിൽ നൽകിയിട്ടുണ്ട്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750ജി

റെഡ്മി നോട്ട് 9 സീരിസിലെ പുതിയ ഡിവൈസുകളിലുള്ള ഹൈ-എൻഡ് വേരിയന്റിന് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750ജി പ്രോസസറായിരിക്കും കരുത്ത് നൽകുന്നത്. രണ്ട് മോഡലുകളുടെയും റാമും സ്റ്റോറേജ് കപ്പാസിറ്റിയും ഇതുവരെ ആരും റിപ്പോർട്ട് ചെയ്തിട്ടില്ല. 6.67 ഇഞ്ചിനെക്കാൾ വലിയ ഡിസ്പ്ലെ പാനലായിരിക്കും ഈ ഡിവൈസിൽ ഉണ്ടായിരിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. എഫ്എച്ച്ഡി + റെസല്യൂഷന് പുറമെ 120 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. 108 എംപി സാംസങ് ഐസോസെൽ എച്ച്എം 2 സെൻസറുള്ള ക്വാഡ്-റിയർ ക്യാമറകളായിരിക്കും എൻഡ് റെഡ്മി നോട്ട് 9 ൽ നൽകുന്നത്. ഡിവൈസുകളിൽ 4,000 mAh ബാറ്ററിയുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

Best Mobiles in India

English summary
Xiaomi is all set to launch new devices in the popular smartphone series Redmi Note 9.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X