Home
Mobile

ഷവോമിയുടെ 150 മെഗാപിക്സൽ ക്യാമറയുള്ള സ്മാർട്ട്ഫോൺ ഈ വർഷം അവതരിപ്പിക്കും

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഷവോമി ഈ വർഷാവസാനം ഒരു ഫോൺ പുറത്തിറക്കാനുള്ള പരിശ്രമത്തിലാണ്. കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലാത്ത ഈ സ്മാർട്ട്ഫോൺ മൊബൈൽ ഫോട്ടോഗ്രാഫിയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്ന ഫോണായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 150 മെഗാപിക്സൽ സെൻസറുമായിട്ടായിരിക്കും ഷവോമി ഈ വർഷാവസാനം പുറത്തിറക്കാൻ പോകുന്ന സ്മാർട്ട്ഫോൺ തയ്യാറാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഈ വർഷം

ഈ വർഷം അവസാന പാദത്തിൽ ഷവോമിയുടെ പുതിയ സ്മാർട്ട്‌ഫോൺ വിപണിയിലെത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. വരാനിരിക്കുന്ന സ്മാർട്ട്ഫോണിലെ ക്യാമറ സെൻസറിനെ കുറിച്ചുള്ള ചില വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. നേരത്തെ 64 എംപി സെൻസറിൽ നിന്നും 108 എംപി സെൻസറുള്ള സ്മാർട്ട്ഫോണിലേക്ക് എത്താൻ വളരെ കുറച്ച് സമയമാണ് കമ്പനി എടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ വർഷം 150 എംപി സെൻസർ അവതരിപ്പിക്കുന്നുവെന്നത് ഷവോമിക്ക് സാധ്യമായ കാര്യവുമാണ്.

150 എംപി ക്യാമറയുമായി ഷവോമി

150 മെഗാപിക്സൽ ക്യമറയുള്ള സ്മാർട്ട്‌ഫോൺ പുറത്തിറക്കുന്നതിനായി ഇലക്‌ട്രോണിക്‌സ് ഭീമനായ സാംസങ്ങുമായി ഷവോമി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. രണ്ട് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളും ക്യാമറയുടെ കാര്യത്തിനായി ഒന്നിച്ച് പ്രവർത്തിക്കുന്നത് ഇതാദ്യമല്ല. കുറച്ച് കാലം മുമ്പാണ് 108 മെഗാപിക്സൽ ക്യാമറ സെൻസറുള്ള ആദ്യ സ്മാർട്ട്‌ഫോൺ വിപണിയിലെത്തിക്കാൻ ഷവോമിയും സാംസങ്ങും ചേർന്ന് പ്രവർത്തിച്ചത്.

150 മെഗാപിക്സൽ

150 മെഗാപിക്സൽ സെൻസർ വികസിപ്പിക്കുന്നതിനുള്ള ഗവേഷണ പ്രവർത്തനങ്ങൾ സാംസങ് പൂർത്തിയാക്കിയിട്ടുണ്ടെന്നും ചില റിപ്പോർട്ടുകളുണ്ട്. "ഏകദേശം 1 ഇഞ്ച്" വലുപ്പമുള്ള സെൻസറാണ് സാംസങ് വികസിപ്പിക്കുന്നത്. ഐസോസെൽ ബ്രൈറ്റ് എച്ച്എം 1 ൽ ഉള്ളതിന് സമാനമായ നാനോ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സാംസങ് ഈ സെൻസർ വികസിപ്പിക്കുന്നത്.

സാംസങ്

സാംസങ് വികസിപ്പിക്കുന്ന 150 എംപി സെൻസർ ഷവോമിയുടെ ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുന്ന, ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത സ്മാർട്ട്‌ഫോണിൽ ഉപയോഗിക്കും. ഇതിനിടെ 250 മെഗാപിക്സൽ ക്യാമറ സെൻസർ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ സാംസങ് ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

600 മെഗാപിക്സൽ

600 മെഗാപിക്സൽ ക്യാമറ സെൻസർ നിർമ്മിക്കാനുള്ള സാംസങിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 150 മെഗാപിക്സൽ ക്യാമറയുമായി പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണിനെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. എന്തായാലും ഇത് അടുത്ത തലമുറ എംഐ സിസി അല്ലെങ്കിൽ എംഐ മിക്സ് ആയിരിക്കുമെന്നാണ് കരുതുന്നത്.

ക്യാമറ

റിപ്പോർട്ട് അനുസരിച്ച് വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിന്റെ ക്യാമറയിൽ ഒമ്പത് പിക്‌സലുകൾ സംയോജിപ്പിച്ച് ഒരു സൂപ്പർപിക്‌സൽ സവിശേഷതയും കമ്പനി നൽകും. അതായത് 150 മെഗാപിക്സൽ ക്യാമറ സെൻസറിന് 16 മെഗാപിക്സൽ പിക്‌സൽ ബിൻ ചെയ്ത ഇമേജുകൾ ഷൂട്ട് ചെയ്യാൻ സാധിക്കും. ഓപ്പോ, വിവോ എന്നിവയുൾപ്പെടെ മറ്റ് സ്മാർട്ട്‌ഫോൺ നിർമാതാക്കളും 150 മെഗാപിക്സൽ ക്യാമറ സെൻസറുള്ള സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കാനുള്ള പരിശ്രമത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.

Best Mobiles in India

English summary
Chinese smartphone maker Xiaomi seems to be working on a mystery smartphone for the end of the year. This mystery smartphone will feature another major leap in the field of smartphone photography (at least on paper). According to a new report, this upcoming Xiaomi smartphone is likely to feature a 150-megapixel primary camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X