ഗൂഗിൾ പിക്സൽ 4എ സ്മാർട്ട്ഫോൺ ഇപ്പോൾ 5,000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാം

|

ഗൂഗിൾ പിക്സൽ 4എ സ്മാർട്ട്ഫോൺ അതിന്റെ സവിശേഷതകൾ കൊണ്ട് ഏറെ ശ്രദ്ധേയമായ ഡിവൈസാണ്. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 5000 രൂപ കിഴിവിൽ സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലാണ് സ്മാർട്ട്ഫോണിന് ഓഫർ ലഭിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ നടന്നുവരുന്ന ബിഗ് സേവിങ് ഡെയ്‌സ് സെയിലിന്റെ ഭാഗമായിട്ടാണ് ഈ ഓഫർ. നാളെയാണ് ഈ സെയിൽ അവസാനിക്കുന്നത്. ഗൂഗിൾ പിക്സൽ 4എയ്ക്ക് 5,000 രൂപ കിഴിവ് ലഭിക്കുന്നതോടെ ഈ ഡിവൈസിന്റെ വില 26,999 രൂപയായി കുറയുന്നു. ഗൂഗിൾ പിക്സൽ 4എ ബ്ലാക്ക് കളർ ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂ.

ഗൂഗിൾ പിക്സൽ 4എ: വില

ഗൂഗിൾ പിക്സൽ 4എ: വില

ഗൂഗിൾ പിക്സൽ 4എ സ്മാർട്ട്ഫോണിന്റെ 6 ജിബി റാം, 128 ജിബി റോം മോഡലിന് 31,999 രൂപയായിരുന്നു ഇന്ത്യയിൽ വില. ഇപ്പോൾ ഈ ഡിവൈസ് നിങ്ങൾക്ക് 26,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഓഫർ ജൂൺ 16 വരെ മാത്രമേ ലഭ്യമാകുകയുള്ളു. ഇത് കൂടാതെ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിലിലൂടെ ഡിവൈസ് വാങ്ങുമ്പോൾ എസ്‌ബി‌ഐ ബാങ്ക് ക്രെഡിറ്റ് കാർഡിൽ 10 ശതമാനം കിഴിവും ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്കും ലഭിക്കും.

വിവോ സ്മാർട്ട്ഫോണുകൾക്ക് 26 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്വിവോ സ്മാർട്ട്ഫോണുകൾക്ക് 26 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്

ഗൂഗിൾ പിക്സൽ 4എ: സവിശേഷതകൾ

ഗൂഗിൾ പിക്സൽ 4എ: സവിശേഷതകൾ

ഗൂഗിൾ പിക്സൽ 4എ കഴിഞ്ഞ വർഷമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 5.8 ഇഞ്ച് അമോലെഡ് ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെ എഫ്എച്ച്ഡി റെസല്യൂഷനും കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനുമായിട്ടാണ് വരുന്നത്. 6 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 730ജി പ്രോസസറാണ്. സ്റ്റോറേജ് തികയാത്തവർത്ത് അത് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി സ്ലോട്ട് ഈ ഡിവൈസിൽ ഇല്ല.

ക്യാമറ

18W ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 3,140 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. പിൻ വശത്ത് ഒരു ക്യാമറയാണ് ഉള്ളത്. 12.2 എംപിയാണ് ഈ ക്യാമറ. ഒഐ‌എസും 4കെ വീഡിയോ റെക്കോർഡിങും സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണ് ഇത്. മുൻഭാഗത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ സ്മാർട്ട്ഫോണിൽ 8 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയാണ് ഉള്ളത്. ഈ ക്യാമറ 1080p വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്നു. സ്റ്റോക്ക് ആൻഡ്രോയിഡ് യുഐയിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഉണ്ട്.

ട്രൻഡിങ് സ്മാർട്ട്ഫോണുകളിൽ വൺപ്ലസ് ഒന്നാം സ്ഥാനത്ത്, പിടി വിടാതെ റെഡ്മിയും പോക്കോയുംട്രൻഡിങ് സ്മാർട്ട്ഫോണുകളിൽ വൺപ്ലസ് ഒന്നാം സ്ഥാനത്ത്, പിടി വിടാതെ റെഡ്മിയും പോക്കോയും

ആൻഡ്രോയിഡ്

ഗൂഗിൾ പിക്‌സൽ 4എയുടെ പ്രധാന ആകർഷണം അതിന്റെ സ്റ്റോക്ക് ആൻഡ്രോയിഡ് ആണ്. അത് കൂടാതെ ക്യാമറ പെർഫോമൻസ് മറ്റ് ഡിവൈസുകളെ പിന്നിലാക്കുന്നു. പ്രത്യേകം അൾട്രാ-വൈഡ് സെൻസർ ഇല്ലാതെ തന്നെ, ഗൂഗിൾ പിക്‌സൽ 4എയിലെ പ്രൈമറി സെൻസറിന് ഏത് ലൈറ്റുള്ള അവസ്ഥയിലും മികച്ച നിലവാരമുള്ള ചിത്രങ്ങൾ പകർത്താൻ കഴിയും. പിക്സൽ സ്മാർട്ട്ഫോണുകളുടെ ഏറ്റവും വലിയ ആകർഷണവും ഈ ക്യാമറ സെറ്റപ്പ് തന്നെയാണ്.

5ജി

ഉയർന്ന റിഫ്രഷ് റേറ്റ്, 5ജി കണക്റ്റിവിറ്റി, ചെറിയ ബാറ്ററി എന്നിവ ഗൂഗിൾ പിക്സൽ 4എ സ്മാർട്ട്ഫോണിന്റെ പോരായ്മകളാണ്. വൺപ്ലസ് നോർഡ് സിഇ 5 ജി, ഐക്യുഒഒ ഇസഡ്3 5ജി തുടങ്ങിയ സ്മാർട്ട്‌ഫോണുകൾ ഇതേ വില നിലവാരത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളാണ്. എന്തായാലും പിക്സൽ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഫ്ലിപ്പ്കാർട്ട് സെയിൽ.

പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നോ? കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തി ഫോണുകൾപുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നോ? കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തി ഫോണുകൾ

Best Mobiles in India

English summary
The 6GB RAM and 128GB ROM model of the Google Pixel 4a smartphone was priced at Rs 31,999 in India. You can now get this device for Rs 26,999 through the Flipkart Big Billion Days Sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X