കിടിലൻ സവിശേഷതകളുമായി സാംസങ് ഗാലക്‌സി എ22 ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തി

|

സാംസങിന്റെ ഏറ്റവും പുതിയ ഡിവൈസായ ഗാലക്സി എ22 സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിച്ചു. ക്വാഡ് റിയർ ക്യാമറകളും വാട്ടർ ഡ്രോപ്പ് ഡിസൈനിലുള്ള ഡിസ്‌പ്ലേ നോച്ചും ഈ ഡിവൈസിന്റെ പ്രധാന ആകർഷണമാണ്. 90 ഹെർട്സ് അമോലെഡ് ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ട്ഫോൺ ഈ മാസം ആദ്യം സ്മാർട്ട്‌ഫോൺ യൂറോപ്യൻ വിപണിയിൽ ലോഞ്ച് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഡിവൈസ് ഇന്ത്യയിൽ എത്തിയത്.

സാംസങ് ഗാലക്‌സി എ22: വില, ലഭ്യത

സാംസങ് ഗാലക്‌സി എ22: വില, ലഭ്യത

സാംസങ് ഗാലക്‌സി എ22 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്നലെ മുതലാണ് ആരംഭിച്ചത്. നിലവിൽ സാംസങ് വെബ്സൈറ്റിൽ മാത്രമേ ഡിവൈസ് ലഭ്യമായിട്ടുള്ളു. ബ്ലാക്ക്, മിന്റ് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് മാത്രമാണ് ഫോണിനുള്ളത്. ഈ ഡിവൈസിന് 18,499 രൂപയാണ് വില. വൈകാതെ ഈ ഡിവൈസ് റീട്ടെയിൽ സ്റ്റോറേജുകൾ വഴിയും മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴിയും വിൽപ്പനയ്ക്ക് എത്തും. യൂറോപ്പിൽ ഈ ഡിവൈസ് മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്.

5ജി സ്മാർട്ട്ഫോൺ വാങ്ങുന്നോ?, 25000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോണുകൾ5ജി സ്മാർട്ട്ഫോൺ വാങ്ങുന്നോ?, 25000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോണുകൾ

സാംസങ് ഗാലക്‌സി എ22: സവിശേഷതകൾ

സാംസങ് ഗാലക്‌സി എ22: സവിശേഷതകൾ

6.4 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എ22 സ്മാർട്ട്ഫോണിൽ ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോവും 90 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. 6 ജിബി റാമുള്ള സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് 2GHz ഒക്ടാ കോർ എസ്ഒസിയാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐയിൽ പ്രവർത്തിക്കുന്ന സ്മാട്ട്ഫോണിൽ രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകളാണ് ഉള്ളത്.

ക്വാഡ് റിയർ ക്യാമറ

ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് സാംസങ് ഗാലക്സി എ22 സ്മാർട്ട്ഫോൺ പുറത്തിറങ്ങിയിട്ടുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്), എഫ് / 1.8 ലെൻസ് എന്നിവയുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസറിനൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് പിൻ ക്യാമറ സെറ്റപ്പ് പൂർത്തിയാക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിന്റെ മുൻവശത്ത് 13 മെഗാപിക്സൽ ക്യാമറ സെൻസറും നൽകിയിട്ടുണ്ട്. ഇതിൽ എഫ് / 2.2 ലെൻസാണ് ഉള്ളത്.

കഴിഞ്ഞയാഴ്ച്ച ട്രന്റിങായ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി ആധിപത്യംകഴിഞ്ഞയാഴ്ച്ച ട്രന്റിങായ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി ആധിപത്യം

കണക്റ്റിവിറ്റി

സാംസങ് ഗാലക്‌സി എ22 സ്മാർട്ട്ഫോണിൽ 128 ജിബി ഓൺ‌ബോർഡ് സ്റ്റോറേജാണ് ഉള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാനായി പ്രത്യേക സ്ലോട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്. 4ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഡിവൈസിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ.

ബാറ്ററി

ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നീ സെൻസറുകളും ഗാലക്സി എ22 സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്. വലതുവശത്തായി ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. 4ജി നെറ്റ്‌വർക്കിൽ 38 മണിക്കൂർ ടോക്ക് ടൈം നൽകുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് പുതിയ ഡിവൈസിൽ നൽകിയിരിക്കുന്നത്. ഫോണിന് 15W അഡാപ്റ്റീവ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട്.

പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക, ജൂലൈയിൽ പുറത്തിറങ്ങുന്ന ഫോണുകൾ ഇവയാണ്പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക, ജൂലൈയിൽ പുറത്തിറങ്ങുന്ന ഫോണുകൾ ഇവയാണ്

Best Mobiles in India

English summary
Sales of Samsung's latest device, Galaxy A22, have begun. The device, which went on sale through Samsung's website is priced at Rs 18,499.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X