ആപ്പിൾ ഐഫോൺ 13 ഇപ്പോൾ 10,000 രൂപ കിഴിവിൽ സ്വന്തമാക്കാം

|

കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കിടെ ആപ്പിൾ ഐഫോൺ 13ന്റെ വില വൻതോതിൽ കുറഞ്ഞു. ഇത് ആപ്പിൾ ഔദ്യോഗികമായി കുറച്ചതോ കമ്പനിയുടെ കിഴിവുകളോ അല്ല. ഇന്ത്യയിലെ ഓൺലൈൻ, ഓഫ്‌ലൈൻ ഷോപ്പിങ് സ്റ്റോറുകൾ ഐഫോൺ 13 സ്മാർട്ട്ഫോണിന് നൽകുന്ന ഓഫറുകളാണ് ഇതിന്റെ വില കുറയ്ക്കാൻ കാരണമായത്. ഇന്ത്യയിലെ പ്രമുഖ ഷോപ്പിംഗ് സ്റ്റോറുകളിലൊന്നായ വിജയ് സെയിൽസ് ഐഫോൺ 13 മികച്ച ഡീലിൽ വിൽപ്പന നടത്തുന്നുണ്ട്. നിങ്ങൾക്ക് ഈ ഡിവൈസ് വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ഇത് മികച്ചൊരു അവസരം തന്നെയാണ്.

 

വിജയ് സെയിൽസ്

വിജയ് സെയിൽസ് ഐഫോൺ 13 വാങ്ങുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ട് നൽകുന്നുണ്ട്. ഇതുമാത്രമല്ല, ഐഫോൺ 13 വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 5,000 രൂപ ക്യാഷ്ബാക്കും ലഭിക്കും. ഈ രണ്ട് ഓഫറുകളും ചേരുന്നതോടെ ഡിവൈസിന്റെ വില 10,000 രൂപയോളം കുറയുന്നു. വിജയ് സെയിൽസിലൂടെ ലഭിക്കുന്ന ഈ ഓഫറുകൾക്ക് ചില നിബന്ധനകൾ ബാധകമാണ്. വിജയ് സെയിൽസിൽ നിന്നും ഐഫോൺ 13 വാങ്ങുമ്പോൾ അതിന് നിങ്ങൾ നൽകേണ്ടിവരുന്ന വിലയെക്കുറിച്ചും ഓഫർ ലഭിക്കാൻ വേണ്ട കാര്യങ്ങളും നോക്കാം.

വൺപ്ലസ് 10 പ്രോ 5ജി മുതൽ ആപ്പിൾ ഐഫോൺ 13 വരെ; ഫീച്ചറുകളും താരതമ്യവുംവൺപ്ലസ് 10 പ്രോ 5ജി മുതൽ ആപ്പിൾ ഐഫോൺ 13 വരെ; ഫീച്ചറുകളും താരതമ്യവും

5,000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട്

ഐഫോൺ 13 സ്മാർട്ട്ഫോണിന് വിജയ് സെയിൽസ് 5,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ടാണ് നൽകുന്നത്. ഇതോടെ 0128 ജിബി വേരിയന്റിന് യഥാർത്ഥ വിലയായ 79,900 രൂപയ്ക്ക് പകരം 74,900 രൂപ നൽകിയാൽ മതിയാകും. ഈ കിഴിവ് കൂടാതെ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് അധികമായി 5,000 രൂപ കിഴിവ് ലഭിക്കും. ഇത് ക്യാഷ്ബാക്ക് ആയിട്ടാണ് ലഭിക്കുന്നത്. ഇത് കൂടി ലഭിക്കുന്നതോടെ ആകെ 10,000 രൂപ കിഴിവാണ് ലഭിക്കുന്നത്. ഈ ഓഫറുകൾ ലഭിക്കാൻ ചില നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്.

ഫിസിക്കൽ സ്റ്റോറുകൾ
 

വിജയ് സെയിൽസിൽ ഐഫോൺ 13ന് ഇപ്പോൾ നൽകുന്ന ഡീലുകൾ നേടുന്നതിന് നിങ്ങളുടെ അടുത്തുള്ള വിജയ് സെയിൽസിന്റെ ഫിസിക്കൽ സ്റ്റോറിൽ തന്നെ നിങ്ങൾ പോകേണ്ടതുണ്ട്. കമ്പനി വെബ്‌സൈറ്റിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് നിങ്ങൾ വിജയ് സെയിൽസിന്റെ വെബ്‌സൈറ്റിൽ നിന്ന് ഐഫോൺ 13 വാങ്ങുകയാണെങ്കിൽ, കിഴിവും ക്യാഷ്ബാക്ക് ഡീലുകളും ലഭ്യമാകില്ല. ഐഫോൺ 13 ഓൺലൈനായി വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ വെബ്‌സൈറ്റിൽ വ്യത്യസ്തമായ ഡീലുകളാണ് ഉള്ളത്. എന്നിരുന്നാലും ഈ ഡീലുകൾ ഫിസിക്കൽ സ്റ്റോറിൽ നിന്നും ലഭിക്കുന്ന അത്രയും ലാഭകരമല്ല.

സാംസങ് ഗാലക്സി എ73 5ജി മുതൽ ബ്ലാക്ക് ഷാർക്ക് 5 വരെ കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾസാംസങ് ഗാലക്സി എ73 5ജി മുതൽ ബ്ലാക്ക് ഷാർക്ക് 5 വരെ കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ

ക്യാഷ്ബാക്ക്

രണ്ടാമത്തെ വ്യവസ്ഥ ക്യാഷ്ബാക്ക് ലഭിക്കാനായി മാത്രം ചെയ്യേണ്ടതാണ്. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ മാത്രമേ നിങ്ങൾക്ക് 5,000 രൂപ ക്യാഷ്ബാക്ക് ആയി ലഭിക്കൂ. മുൻകൂർ ഇഎംഐ പേയ്‌മെന്റുകൾ ഓഫറിന് യോഗ്യമാണ്. എന്നാൽ തിരഞ്ഞെടുത്ത കാർഡുകളിൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുളഅളു. നിങ്ങൾ പുതിയ ഐഫോൺ 13 വാങ്ങാൻ പണം നൽകുമ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് 5,000 രൂപ തിരികെ ലഭിച്ചേക്കില്ല. ഈ ക്യാഷ് ബാക്ക് ഓഫർ ലഭിച്ചില്ലെങ്കിലും നിങ്ങൾക്ക് മുകളിൽ സൂചിപ്പിച്ച 5000 രൂപ ഫ്ലാറ്റ് ഡിസ്കൌണ്ട് ഓഫർ ലഭിക്കും.

10,000 രൂപ കിഴിവ്

10,000 രൂപ കിഴിവ് കൂടാതെ നിങ്ങൾക്ക് ആപ്പിൾ ഐഫോൺ 13 വാങ്ങുമ്പോൾ കൂടുതൽ ലാഭിക്കാം. വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഐഫോൺ 13 വാങ്ങുമ്പോൾ നിങ്ങൾക്ക് 3,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. വിജയ് സെയിൽസിന്റെ ഫിസിക്കൽ സ്റ്റോറിൽ നിന്ന് ഡിവൈസ് വാങ്ങണം എന്ന നിബന്ധന ഇവിടെയും ബാധകമാണ്. ഫിസിക്കൽ സ്റ്റോറിൽ നിങ്ങളുടെ പഴയതും ഉപയോഗിച്ചതുമായ ഫോണിന് ലഭിക്കുന്ന മൂല്യത്തിലേക്ക് ബോണസ് ചേർക്കും. എക്സ്ചേഞ്ചിനായി നിങ്ങൾ കൊണ്ടുവരുന്ന ഫോണിന്റെ മോഡലും അവസ്ഥയും അനുസരിച്ചായിരിക്കും ഈ വാല്യൂ കണക്ക് കൂട്ടുന്നത്. നിങ്ങൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് തന്നെയാണ് മികച്ച അവസരം.

സാംസങ് ഗാലക്സി എ52എസ് 5ജി സ്മാർട്ട്ഫോണിന് 5,000 രൂപ വില കുറച്ചുസാംസങ് ഗാലക്സി എ52എസ് 5ജി സ്മാർട്ട്ഫോണിന് 5,000 രൂപ വില കുറച്ചു

Most Read Articles
Best Mobiles in India

English summary
Vijay Sales is offering a flat discount of Rs 5,000 to customers who purchase an iPhone 13. Not only this, customers will also get a cashback of Rs 5,000 when they buy an iPhone 13.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X