43,900 രൂപ വിലയുള്ള പുതിയ ആപ്പിൾ ഐഫോൺ എസ്ഇ (2022) ഇപ്പോൾ 22,900 രൂപയ്ക്ക് സ്വന്തമാക്കാം

|

ഈ മാസം ആദ്യമാണ് ആപ്പിൾ ഐഫോൺ എസ്ഇ (2022) കമ്പനിയുടെ ഏറ്റവും പുതിയ തലമുറ വില കുറഞ്ഞ ഐഫോണായി അവതരിപ്പിച്ചത്. ഈ പുതിയ ഫോണിലൂടെ ആദ്യമായി എസ്ഇ സീരീസിൽ 5ജി മോഡലും ആപ്പിൾ കൊണ്ടുവന്നു. കഴിഞ്ഞ ആഴ്ചയാണ് മാക് സ്റ്റുഡിയോയ്ക്കും അഞ്ചാം തലമുറ ഐപാഡ് എയറിനുമൊപ്പം ഈ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയത്. പുതിയ ഐഫോൺ എസ്ഇ (2022) നിങ്ങൾക്ക് ഇപ്പോൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം.

 

ഐഫോൺ എസ്ഇ (2022)

ഐഫോൺ എസ്ഇ (2022) ഇന്ത്യയിൽ ഒന്നിലധികം വേരിയന്റുകളിൽ ലഭ്യമാണ്. 64 ജിബി സ്റ്റോറേജ് സ്പേസുള്ള അടിസ്ഥാന വേരിയന്റിന് 43,900 രൂപയാണ് വില. 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സുള്ള ഒരു മിഡ് വേരിയന്റിലും ഈ ഡിവൈസ് ലഭ്യമാണ്. ഇതിന് 48,900 രൂപയാണ് വില. 256 ജിബി സ്റ്റോറേജ് സ്‌പെയ്‌സുള്ള ഹൈഎൻഡ് മോഡലിന് 58,900 രൂപ വിലയുണ്ട്. ഐഫോൺ എസ്ഇ (2022) മോഡലുകളെല്ലാം സ്റ്റാർലൈറ്റ്, മിഡ്‌നൈറ്റ്, റെഡ് എന്നിവയുൾപ്പെടെ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. 43,900 രൂപ മുതലാണ് വില ആരംഭിക്കുന്നത് എങ്കിലും നിങ്ങൾക്ക് ഈ ഡിവൈസ് ഇപ്പോൾ വെറും 22,900 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഓഫർ എങ്ങനെ ലഭിക്കുമെന്ന് നോക്കാം.

ഐഫോൺ എസ്ഇ (2022): എക്സ്ചേഞ്ച് ഓഫർ
 

ഐഫോൺ എസ്ഇ (2022): എക്സ്ചേഞ്ച് ഓഫർ

ആപ്പിൾ റീസെല്ലറായ ഐസ്റ്റോറിൽ നിന്നും ഐഫോൺ എസ്ഇ (2022) വാങ്ങാനായി ഐസിഐസിഐ ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ്, കൊട്ടക് ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ്, എസ്ബിഐ ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിക്കുന്നവർക്ക് 2,000 രൂപ കിഴിവ് നൽകുന്നു. ഇതോടെ വില 41,900 രൂപയായി കുറയുന്നു. ഇത് കൂടാതെ സെർവിഫൈ, അഥവാ ക്യാഷിഫൈ വഴി ഉപയോക്താക്കൾക്ക് അവരുടെ പഴയ സ്മാർട്ട്‌ഫോണുകൾ വിൽക്കാനും അവസരം ഒരുക്കുന്നു, ഇതിലൂടെ ഒരു എക്സ്ചേഞ്ച് കിഴിവും ലഭിക്കും.

ലോകത്തെ ഏറ്റവും ജനപ്രിയമായ 10 ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾലോകത്തെ ഏറ്റവും ജനപ്രിയമായ 10 ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾ

ഐസ്റ്റോർ വെബ്സൈറ്റ്

ഐസ്റ്റോർ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഐഫോൺ 8 64 ജിബി മോഡലിന്റെ എക്സ്ചേഞ്ച് മൂല്യം 13,000 രൂപയാണ്. ഇത് പരിഗണിക്കുമ്പോൾ, ഐഫോൺ എസ്ഇ (2022) ഫോണിന്റെ വില 28,900 രൂപയായി കുറയും. ഐഫോൺ 7 പ്രോ 8ജിബി വേരിയന്റിലെ ട്രേഡിങ്ങിൽ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടിന് ശേഷമുള്ള വില കണക്കാക്കിയാൽ, ഇതിന്റെ മൂല്യം 19,000 രൂപയാണ്. എക്സ്ചേഞ്ച് കിഴിവ് വരുന്നതോടെ ഐഫോൺ എസ്ഇ (2022) നിങ്ങൾക്ക് 22,900 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ എസ്ഇ (2022) വാങ്ങണമോ?

ഐഫോൺ എസ്ഇ (2022) വാങ്ങണമോ?

ഐഫോൺ എസ്ഇ (2022) സ്മാർട്ട്ഫോണിൽ 750x1,334 പിക്‌സൽ റെസല്യൂഷനോടുകൂടിയ 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്. IP67-സർട്ടിഫൈഡ് ബിൽഡാണ് ഡിവൈസിൽ ഉള്ളത്. ഐഒഎസ് 15 ആണ് ഐഫോൺ എസ്ഇ (2022)യുടെ ഒഎസ്. ആപ്പിൾ എ15 ബയോണിക് ചിപ്പ്സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഐഫോൺ 13 സീരീസിലുള്ള ചിപ്പ്സെറ്റാണ് ഇത്. ഐഫോൺ എസ്ഇ (2022)ലെ ബിൽറ്റ്-ഇൻ ബാറ്ററി ഒറ്റ ചാർജിൽ 15 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക്, 50 മണിക്കൂർ വരെ ഓഡിയോ പ്ലേബാക്ക് നൽകുമെന്നും ആപ്പിൾ അവകാശപ്പെടുന്നു.

ക്യാമറ

എഫ്/1.8 വൈഡ് ആംഗിൾ ലെൻസുള്ള ഒരു 12 മെഗാപിക്സൽ ക്യാമറ സെൻസറാണ് ഐഫോൺ എസ്ഇ (2022)ലും ഉള്ളത്. പിൻ ക്യാമറ ഡീപ് ഫ്യൂഷൻ, സ്മാർട്ട് എച്ച്ഡിആർ 4, ഫോട്ടോഗ്രാഫിക് സ്റ്റൈലുകൾ എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകൾ സപ്പോർട്ട് ചെയ്യുന്നു. 60fps വരെ 4കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 7 മെഗാപിക്സൽ ക്യാമറ സെൻസറും എഫ്/2.2 ലെൻസുമാണ് ഉള്ളത്. നിലവിൽ ലഭിക്കുന്ന എക്സ്ചേഞ്ച് ഓഫറുകൾ പരിഗണിക്കുമ്പോൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ചോയിസ് തന്നെയാണ് ഐഫോൺ എസ്ഇ (2022).

റെഡ്മി നോട്ട് 11എസ് മുതൽ സാംസങ് ഗാലക്സി എഫ്23 5ജി വരെ: 20,000 രൂപയിൽ താഴെ വിലയുള്ള പുതിയ സ്മാർട്ട്ഫോണുകൾറെഡ്മി നോട്ട് 11എസ് മുതൽ സാംസങ് ഗാലക്സി എഫ്23 5ജി വരെ: 20,000 രൂപയിൽ താഴെ വിലയുള്ള പുതിയ സ്മാർട്ട്ഫോണുകൾ

Most Read Articles
Best Mobiles in India

English summary
The iPhone SE (2022) is now available on offer. Priced at Rs 43,900, you can buy this iPhone for Rs 22,900. This discount is available through the exchange offer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X