79,990 രൂപ വിലയുള്ള ഐഫോൺ 13 35,513 രൂപയ്ക്ക്, ഡിസ്കൌണ്ട് നൽകുന്നത് 44,477 രൂപ

|

ആപ്പിൾ ഐഫോൺ 13 ഇതിനകം തന്നെ ഇന്ത്യയിൽ വലിയ ജനപ്രിതി നേടിയ മോഡലാണ്. എ15 ബയോണിക് പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോൺ ഇപ്പോൾ നിങ്ങൾക്ക് വെറും 35,513 രൂപയ്ക്ക് സ്വന്തമാക്കാം. കിടിലൻ ക്യാമറ സെറ്റവും ചെറിയ നോച്ചുമായി വരുന്ന ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ഈ അവസരം നഷ്ടപ്പെടുത്തരുത്. ഏറ്റവും കുറഞ്ഞ തുകയ്ക്ക് നിങ്ങൾക്ക് ഐഫോൺ സ്വന്തമാക്കാവുന്നത് എങ്ങനെ എന്ന് നോക്കാം.

 

ഐഫോൺ 13 ഓഫർ

128 ജിബി സ്റ്റോറേജുള്ള ഐഫോൺ 13 ഒന്നിലധികം കളർ വേരിയന്റുകളിൽ ലഭ്യമാണ്. ഈ ഡിവൈസിന്റെ യഥാർത്ഥ വില 79,990 രൂപാണ്. എന്നാൽ ഇപ്പോൾ നിങ്ങൾക്ക് ഇപ്പോൾ ഐഫോൺ 13യുടെ ബേസിക്ക് മോഡൽ 44,477 രൂപ കിഴിവിൽ ലഭിക്കും. ഇത്തരമൊരു ഡിസ്കൌണ്ട് ലഭിക്കുന്നതിന് നിങ്ങൾ ഒന്നിലധികം ഓഫറുകൾ ഒരുമിച്ച് ഉപയോഗിക്കണം. എങ്ങനെയാണ് 79,990 രൂപ വിലയുള്ള ഐഫോൺ 13 79,990 രൂപയ്ക്ക് ലഭ്യമാകുന്നത് എന്ന് വിശദമായി നോക്കാം.

വൺപ്ലസ് 10ആർ 5ജി vs റിയൽമി ജിടി നിയോ 3; കൊമ്പന്മാരിലെ വമ്പനാര്?വൺപ്ലസ് 10ആർ 5ജി vs റിയൽമി ജിടി നിയോ 3; കൊമ്പന്മാരിലെ വമ്പനാര്?

ഐഫോൺ 13 35,513 രൂപയ്ക്ക്

ഇന്ത്യയിലെ ഒരു സർട്ടിഫൈഡ് ആപ്പിൾ റീസെല്ലറായ മേപ്പിൾ സ്റ്റോറാണ് ഐഫോൺ 13ക്ക് വലിയ ഓഫർ നൽകുന്നത്. മേപ്പിൾ സ്റ്റോറിൽ ഈ ഡിവൈസിന് 10,387 രൂപ കിഴിവ് ലഭിക്കും. ഇതിനൊപ്പം എച്ച്‌ഡിഎഫ്‌സി കാർഡുകൾ ഉപയോഗിച്ചാൽ നിങ്ങൾക്ക് ഡിവൈസ് വാങ്ങുമ്പോൾ 5,000 രൂപ കിഴിവും ലഭിക്കും. ഐഫോൺ 13ന് അധിക കിഴിവുകൾ ലഭിക്കുന്നതിന് നിങ്ങൾ ഐഫോൺ 11 പോലുള്ള പഴയ ഐഫോൺ മോഡലുകൾ എക്സ്ചേഞ്ച് ചെയ്യേണ്ടതുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ബൈബാക്ക് മൂല്യം
 

ഐഫോൺ 13ന് അധികമായി കിഴിവ് ലഭിക്കാൻ നിങ്ങൾ 24000 രൂപയുടെ ബൈബാക്ക് മൂല്യവും പരിഗണിക്കേണ്ടതുണ്ട്. അതിനുപുറമെ മേപ്പിൾ സ്റ്റോർ പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുന്ന ആളുകൾക്ക് പ്രത്യേകം 5,000 രൂപ ബോണസും നൽകുന്നുണ്ട്. ഈ ഓഫറുകളെല്ലാം ചേർത്താൽ വെറും 35,513 രൂപയ്ക്ക് ഐഫോൺ 13 സ്വന്തമാക്കാം. ഐഫോൺ 13 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ചൊരു അവസരമാണ്. ശ്രദ്ധിക്കേണ്ട് കാര്യം നിങ്ങൾ എക്സ്ചേഞ്ച് ചെയ്യുന്ന ഫോണിന് കേടുപാടുകൾ ഉണ്ടായിരിക്കാൻ പാടില്ല എന്നതാണ്.

മെയ് മാസത്തിൽ വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾമെയ് മാസത്തിൽ വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ആമസോണിലൂടെ ഐഫോൺ 13 വാങ്ങിയാൽ

ആമസോണിലൂടെ ഐഫോൺ 13 വാങ്ങിയാൽ

നിങ്ങൾക്ക് ഇപ്പോൾ ആമസോണിലൂടെ ഓഫറുകളൊന്നുമില്ലാതെ ഐഫോൺ 13 ഏകദേശം 66,990 രൂപയ്ക്ക് സ്വന്തമാക്കാം. തിരഞ്ഞെടുത്ത ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലൂടെ ഈ ഡിവൈസിനായി പണം നൽകുന്ന ആളുകൾക്ക് അധിക കിഴിവുകൾ ലഭിക്കും. ഐഫോൺ 13ന്റെ 256 ജിബി വേരിയന്റും ആമസോണിലൂടെ 79,499 രൂപയ്ക്ക് ലഭ്യമാണ്.

ഐഫോൺ 13: സവിശേഷതകൾ

ഐഫോൺ 13: സവിശേഷതകൾ

ഐഫോൺ 13ൽ ഐഫോൺ 12ന് സമാനമായ 6.1 ഇഞ്ച് ഡിസ്പ്ലെയാണ് ഉള്ളത്. ഫോൺ 12 മെഗാപിക്സൽ വൈഡ് ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ് എന്നിവയുള്ള രണ്ട് പിൻക്യാമറകളുമായി വരുന്നു. എ15 ബയോണിക് ചിപ്പാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ ഫോക്കസ് മോഡ്, മാപ്സ്, മെസേജുകൾ, വാലറ്റ് എന്നിവ മെച്ചപ്പെടുത്തിയിട്ടുള്ള ഐഒഎസ് 15ൽ ഡിവൈസ് പ്രവർത്തിക്കുന്നു. ടച്ച് ഐഡി പവർ ബട്ടണിൽ നൽകിയിട്ടുണ്ട്. ഇതിനൊപ്പം ഫെയ്സ് ഐഡിയും സപ്പോർട്ട് ചെയ്യുന്നു.

വിപണി പിടിക്കാൻ വിവോയുടെ വജ്രായുധം; വിവോ ടി1 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തിവിപണി പിടിക്കാൻ വിവോയുടെ വജ്രായുധം; വിവോ ടി1 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

സിനിമാറ്റിക് വീഡിയോ

ഐഫോൺ 13 സീരിസ് പോർട്രെയിറ്റ് സിനിമാറ്റിക് വീഡിയോ ഫീച്ചറുമായിട്ടാണ് വരുന്നത്. ഇത് വാർപ്പ് എന്ന EIS ഉപയോഗിച്ച് പ്രവർത്തിക്കുന്നു. വീഡിയോ റെക്കോർഡുചെയ്യുമ്പോൾ പശ്ചാത്തലം ബ്ലർ ചെയ്യാൻ ഈ ഫീച്ചർ സഹായിക്കുന്നു. നൈറ്റ് മോഡ് അപ്‌ഗ്രേഡുചെയ്‌തിട്ടുണ്ട്. പിക്സലിന്റെ ആസ്ട്രോഫോട്ടോഗ്രാഫി ഫീച്ചറിന് സമാനമായി നൈറ്റ് അൽഗോരിതം ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഫീച്ചറും ഈ ഡിവൈസിൽ ഉണ്ട്.

Best Mobiles in India

English summary
iPhone 13 is now available for Rs 35,513. This iPhone model is available at a discount of Rs 44,477 through Maple Store. Actual price of iPhone 13 128GB model is Rs 79,990.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X