വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 17000 രൂപ ഡിസ്കൌണ്ടിൽ വാങ്ങാം

|

വൺപ്ലസിന്റെ കരുത്തൻ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ വൺപ്ലസ് 9 പ്രോയ്ക്ക് വമ്പിച്ച വിലക്കിഴിവ് പ്രഖ്യാപിച്ചു. 17000 രൂപ കിഴിവാണ് ഈ ഡിവൈസിന് പ്രഖ്യാപിച്ചിരിക്കുന്നത്. വൺപ്ലസ് 9 സ്മാർട്ട്ഫോണിനൊപ്പം കഴിഞ്ഞ വർഷം മാർച്ചിലാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തത്. ഉയർന്ന നിലവാരമുള്ള ഈ ഹാൻഡ്‌സെറ്റ് 64,999 രൂപ മുതലുള്ള വിലയിലാണ് ലോഞ്ച് ചെയ്തത്. ഇപ്പോൾ ഇത് 47,999 രൂപ മുതലുള്ള വിലയിൽ ലഭ്യമാണ്. ഈ ഡിവൈസിന്റെ ഓഫർ വിവരങ്ങളും സവിശേഷതകളും നോക്കാം.

വൺപ്ലസ് 9 പ്രോയ്ക്ക് 17,000 രൂപ കിഴിവ്

വൺപ്ലസ് 9 പ്രോയ്ക്ക് 17,000 രൂപ കിഴിവ്

വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിന്റെ വിൽപ്പന നടത്തുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെല്ലാം ഈ ഡിവൈസ് 17,000 രൂപയ്ക്ക് ലഭ്യമാകും. വൺപ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, ക്രോമയുടെ ഇ-സ്റ്റോർ എന്നിവയിലൂടെയെല്ലാം ഫോൺ ഡിസ്‌കൗണ്ട് നിരക്കിൽ വാങ്ങാം. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വൺപ്ലസ് 9 പ്രോയുടെ ബേസ് മോഡലിന് നേരത്തെ 64,999 രൂപയായിരുന്നു വില. ഈ ഡിവൈസ് ഇപ്പോൾ 47,999 രൂപയ്ക്ക് സ്വന്തമാക്കാം. ഡിവൈസിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് വേരിയന്റിന് നേരത്തെ 69,999 രൂപയായിരുന്നു വില. ഇപ്പോൾ ഈ ഡിവൈസ് 52,999 രൂപയ്ക്ക് സ്വന്തമാക്കാം.

7000 രൂപ ഡിസ്കൌണ്ടിൽ റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ സ്വന്തമാക്കാം7000 രൂപ ഡിസ്കൌണ്ടിൽ റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ സ്വന്തമാക്കാം

മറ്റ് ഓഫറുകൾ

വൺപ്ലസ് 9 പ്രോ ഇന്ത്യയിൽ മൂന്ന് കളർ വേരിയന്റുകളിൽ ലഭ്യമാണ്. മോണിംഗ് മിസ്റ്റ്, പൈൻ ഗ്രീൻ, സ്റ്റെല്ലാർ ബ്ലാക്ക് എന്നിവയാണ് ഈ കളർ വേരിയന്റുകൾ. ഈ വിലക്കിഴിവിന് പുറമെ കമ്പനിയുടെ ഇ-സ്റ്റോറിലൂടെ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ആറ് മാസത്തെ സ്‌പോട്ടിഫൈ പ്രീമിയം സൗജന്യമായും ലഭിക്കും. ബജാജ് ഫിൻസെർവിന്റെ ആറ് മാസം വരെ കോസ്റ്റ് ഇഎംഐയും അമേരിക്കൻ എക്‌സ്‌പ്രസ് കാർഡുകളിൽ 10 ശതമാനം വരെ ക്യാഷ്‌ബാക്കും വൺപ്ലസ് 9 പ്രോ വാങ്ങുന്നവർക്ക് ലഭിക്കും.

വൺപ്ലസ് 9 പ്രോ: സവിശേഷതകൾ

വൺപ്ലസ് 9 പ്രോ: സവിശേഷതകൾ

വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോൺ മികച്ചൊരു ഫ്ലാഗ്ഷിപ്പ് ഡിവൈസാണ്. 1,440 x 3,216 പിക്സൽ റെസല്യൂഷനുള്ള 6.7 ഇഞ്ച് ക്വാഡ് എച്ച്ഡി+ അമോലെഡ് എൽടിപിഒ ഡിസ്പ്ലെയാണ് ഈ ഡിവൈസിലുള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള എച്ച്ഡിആർ10+ സപ്പോർട്ടോട് കൂടി ഈ ഡിസ്പ്ലെയ്ക്ക് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ഉണ്ട്. പഞ്ച്-ഹോൾ ഡിസൈനുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഡിവൈസിൽ സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.

ഷവോമി 12 പ്രോ vs വൺപ്ലസ് 10 പ്രോ vs റിയൽമി ജിടി 2 പ്രോ: ഫ്ലാഗ്ഷിപ്പ് വിപണിയിലെ 'പ്രോ' പോരാട്ടംഷവോമി 12 പ്രോ vs വൺപ്ലസ് 10 പ്രോ vs റിയൽമി ജിടി 2 പ്രോ: ഫ്ലാഗ്ഷിപ്പ് വിപണിയിലെ 'പ്രോ' പോരാട്ടം

പ്രോസസർ

വൺപ്ലസ് 9 പ്രോയ്ക്ക് കരുത്ത് നൽകുന്നത് കഴിഞ്ഞ വർഷത്തെ ക്വാൽകോമിന്റെ ഏറ്റവും കരുത്തുള്ള പ്രോസസർ ആയിരുന്ന സ്നാപ്ഡ്രാഗൺ 888 5ജി ആണ്. 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഫോണിലുണ്ട്. 48 എംപി സോണി IMX789 പ്രൈമറി ക്യാമറയുള്ള ഈ ഡിവൈസിൽ 50 എംപി വൈഡ് ആംഗിൾ ലെൻസ്, 8 എംപി ടെലിഫോട്ടോ ഷൂട്ടർ, 2 എംപി മോണോക്രോം സെൻസർ എന്നിവയും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി സോണി IMX471 ക്യാമറയും ഈ ഡിവൈസിലുണ്ട്.

കണക്റ്റിവിറ്റി

വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി ഡ്യുവൽ മോഡ് 5ജി, 4ജി എൽടിഇ, വൈഫൈ 6, ബ്ലൂടൂത്ത് 5.2, എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുണ്ട്. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 mAh ബാറ്ററിയും വൺപ്ലസ് 9 പ്രോയിൽ ഉണ്ട്. ഇപ്പോൾ ലഭിക്കുന്ന വിലയിൽ വൺപ്ലസ് 9 പ്രോ വളരെ മികച്ചൊരു ഡീലാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ചൊരു ഫോൺ തന്നെയാണ് ഇത്.

വിപണി പിടിക്കാൻ വിവോയുടെ വജ്രായുധം; വിവോ ടി1 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തിവിപണി പിടിക്കാൻ വിവോയുടെ വജ്രായുധം; വിവോ ടി1 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

Best Mobiles in India

English summary
OnePlus 9 Pro smartphone is now available at a huge discount. The OnePlus 9 Pro now comes with a discount of Rs 17,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X