ZTE പുതിയ 8ജിബി റാം ഫോണുമായി എത്തുന്നു!
ചൈനീസ് മൊബെല്‍ കമ്പനിയായ ZTE ഇപ്പോള്‍ പുതിയൊരു ഫോണ്‍ അവതരിപ്പിച്ചു. വളരെ രസകരമായ സവിശേഷതകളും മോഡല്‍ നമ്പറുമാണ് ഈ ഫോണിന് നല്‍കിയിരിക്കുന്നത്.

ZTE A0620 എന്ന മോഡല്‍ നമ്പര്‍ ഫോണ്‍ TENAAയുടെ വെബ്‌സൈറ്റില്‍ ആണ് ലഭ്യമാകുന്നത്. ചൈനയുടെ ടെലികമ്മ്യൂണിക്കേഷന്‍ സര്‍ട്ടിഫിക്കേഷന്‍ ബോഡിയാണ് TENAA.
TENAA യുടെ ലിസ്റ്റിങ്ങ് പ്രകാരം ഈ ഫോണിന്റെ സവിശേഷതകള്‍ എങ്ങനെയാണെന്നു നോക്കാം.

മെറ്റല്‍ ബോഡി ഡിസൈന്‍
TENAA യുടെ ലിസ്റ്റിങ്ങ് പ്രകാരം ZTE A0620 ഫോണിന് മെറ്റല്‍ ബോഡി യൂണി ഡിസൈന്‍ ആണ്. കൂടാതെ 5.2 ഇഞ്ച് മള്‍ട്ടി ടച്ച് ഡിസ്‌പ്ലേ, 1280X720 പിക്‌സല്‍ റസൊല്യൂഷന്‍ എന്നിവയും ഉണ്ട്. കൂടാതെ ഫോണ്‍ ഭാരം 160 ഗ്രാം ആണ്.

റാം വേരിയന്റുകള്‍
മൂന്നു റാം വേരിയന്റുകളിലാണ് ഈ ഫോണ്‍ എത്തുന്നത്. 3ജിബി റാം, 4ജിബി റാം, 8ജിബി റാം എന്നിങ്ങനെ. 32ജിബി/ 64ജിബി ഇന്റേല്‍ണല്‍ സ്‌റ്റോറേജുകളും. 128ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വേരിയന്റ് കൂട്ടാം.

ക്യാമറ/ പ്രോസസര്‍
എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13എംപി റിയര്‍ ക്യാമറ, 5എംപി സെന്‍സര്‍ മുന്‍ ക്യാമറയുമാണ് ഇതില്‍. 1.4GHz ഒക്ടാകോര്‍ പ്രോസസര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 430/435 SoC ആണ് ഇതിനുളളത്.

ബാറ്ററി/ കണക്ടിവിറ്റികള്‍
4870എംഎഎച്ച് ബാറ്ററിയാണ് ZTE A0620 ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇൗ ഫോണിന്റെ പിന്‍ വശത്തായി ഫിങ്കര്‍പ്രിന്റ് സെന്‍സറും ഉണ്ട്.
4ജി എല്‍റ്റിഇ, വൈഫൈ, ബ്ലൂട്ടൂത്ത്, ദിപിഎസ് എന്നിവ കണക്ടിവിറ്റികളും ഗ്രാവിറ്റി സെന്‍സര്‍, ഡിസ്റ്റന്‍സ്, ലൈറ്റ് സെന്‍സര്‍ എന്നിവ സെന്‍സറുകളുമാണ്.

വേരിയന്റുകള്‍
മൂന്നു നിറങ്ങളിലാണ് ZTE A0620 ഫോണ്‍ എത്തുന്നത്. ബ്ലാക്ക്, സില്‍വര്‍, ഗോള്‍ഡ് എന്നീ നിറങ്ങളില്‍.


Click it and Unblock the Notifications