നാല് പിൻക്യാമകളുമായി ZTE ബ്ലേഡ് 20 പ്രോ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങി
ZTE പുതിയ 5ജി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. കമ്പനിയുടെ 5ജി പ്രൊഡക്റ്റ് പോർട്ട്‌ഫോളിയോയിൽ കൂട്ടിച്ചേർത്ത പുതിയ ഡിവൈസിന്റെ പേര് ബ്ലേഡ് 20 പ്രോ 5ജി എന്നാണ്. ചൈനയിലാണ് ഈ ഹാൻഡ്‌സെറ്റ് കമ്പനി അവതരിപ്പിച്ചത്. 20 എംപി സെൽഫി ക്യാമറയുള്ള ഈ സ്മാർട്ട്ഫോൺ സെൽഫിക്ക് പ്രാധാന്യം കൊടുക്കുന്ന സ്മാർട്ട്ഫോണാണ്. മിഡ് റേഞ്ച് സ്നാപ്ഡ്രാഗൺ പ്രോസസ്സറും എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയുമാണ് ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

ZTE ബ്ലേഡ് 20 പ്രോ 5ജി: സവിശേഷതകൾ
ZTE ബ്ലേഡ് 20 പ്രോ 5ജി സ്മാർട്ട്ഫോണിൽ 6.47 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെ പാനലിൽ 1080 x 2340 പിക്സൽ എഫ്എച്ച്ഡി + റെസലൂഷനാണ് ഉള്ളത്. 19: 5: 9 അസ്പാക്ട് റേഷിയോയും ഡിസ്പ്ലെയ്ക്ക് ഉണ്ട്. കർവ്ഡ് ഡിസ്പ്ലേയിൽ വാട്ടർ ഡ്രോപ്പ് നോച്ചും കമ്പനി നൽകിയിട്ടുണ്ട്. ഈ നോച്ചിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20 എംപി ക്യാമറയാണ് കമ്പനി നൽകിയിട്ടുള്ളത്.ഈ സെൻസറിനൊപ്പം എഫ് / 2.2 അപ്പർച്ചറുള്ള ലെൻസും ഉണ്ട്.

വെർട്ടിക്കലായി സ്ഥാപിച്ചിരിക്കുന്ന ക്വാഡ്-ക്യാമറ സെറ്റപ്പാണ് ZTE ബ്ലേഡ് 20 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. ഈ ക്യാമറ സെറ്റപ്പിൽ 64 എംപി പ്രൈമറി സെൻസറാണ് ഉള്ളത്. ഇതിനൊപ്പം എഫ് / 1.9 അപ്പർച്ചറുള്ള ലെൻസും നൽകിയിട്ടുണ്ട്. ഇതിനൊപ്പം എഫ് / 2.2 അപ്പർച്ചറുള്ള 8 എംപി ക്യാമറയും 2 എംപി ഡെപ്ത് സെൻസറും, മറ്റൊരു 2 എംപി മാക്രോ സെൻസറുമാണ് കമ്പനി നൽകിയിട്ടുള്ളത്.

ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765ജി പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. സ്റ്റോറേജ് തികയാതെ വരുന്നവർക്കായി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് ബേസ്ജ് എംഐഫേവർ 10 ഒഎസിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

5ജി നെറ്റ്‌വർക്ക് സപ്പോർട്ടുള്ള ZTE ബ്ലേഡ് 20 പ്രോ 5ജി സ്മാർട്ട്ഫോൺ ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, എൻഎഫ്‌സി എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളോടെയുമാണ് വരുന്നത്. ഈ സ്മാർട്ട്ഫോണിൽ 4,000 mAh ബാറ്ററി യൂണിറ്റാണ് ഉള്ളത്. ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

ZTE ബ്ലേഡ് 20 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ വില ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ബ്ലൂ കളർ ഓപ്ഷനിൽ മാത്രമേ ഈ സ്മാർട്ട്ഫോൺ ലഭ്യമാവുകയുള്ളു. അന്താരാഷ്ട്ര വിപണിയിൽ ബ്ലേഡ് 20 പ്രോ 5ജി ലഭ്യമാകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അധികം വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരും.


Click it and Unblock the Notifications








