Home
Music

പൊളി ശരത്തേ ട്രാക്ക് മാറ്റ്.. പത്ത് മിനുട്ടിൽ ആറ് മണിക്കൂർ വരെ പ്ലേ ടൈം, ഇതാ അടിപൊളി ഇയർബഡ്‌സിന് ഇവിടെ കമോൺ

ടെക് ലോകം അനുദിനം വളരുകയാണല്ലോ. സ്മാർട്ട് ഫോണുകളും സ്മാർട്ട് വാച്ചുകളും അടക്കിഭരിക്കുന്ന കാലമാണ്. സ്മാർട്ട് ഫോൺ പോലെ ഹെഡ്‌സെറ്റുകളും ഒരുപോലെ പ്രാധാന്യമുള്ളതാണ്. യാത്ര ചെയ്യുമ്പോഴെല്ലാം ഏതൊരാൾക്കും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ കഴിയും. ടെക്‌നോളജി മാറുന്നതിന് അനുസരിച്ച് ഹെഡ്‌സെറ്റിന്റെ രൂപവും ഫീച്ചറും മാറുന്നുണ്ട്. ആദ്യകാലത്ത് വയർഡ് ഹെഡ്‌ഫോണുകളാണ് വിപണിയിലുണ്ടായിരുന്നെങ്കിലും പിന്നീട് ബ്ലൂടുത്തിലേക്കും ഇയർബഡ്‌സിലേക്കും മാറി. നോയിസ് ക്യാൻസലേഷൻ അടക്കമുള്ള ഫീച്ചറുകളിൽ ലഭിക്കുന്ന ഇയർബെഡുകൾ ഇപ്പോൾ വിപണിയിലുണ്ട്. പ്രീമിയം ഇയർബഡ് നോക്കുന്നവരാണോ നിങ്ങൾ. എന്നാൽ നിങ്ങൾക്കായി കിടിലൻ ഫീച്ചറുകൾ ഉൾപ്പെടുത്തി അടുത്തിടെ പുറത്തിറക്കിയ അടിപൊളി ഇയർബഡുണ്ട്. നോയ്സ് മാസ്റ്റർ ബഡ്സ് എന്ന പേരിൽ പുറത്തിറങ്ങുന്ന ഇത് മികച്ച പ്രീമയം ഇയർബഡുകളിൽ ഒന്നാണ്.

ഇന്ത്യൻ ഇലക്ട്രോണിക്‌സ് ബ്രാൻഡായ നോയ്സിന്റെ ആദ്യ മാസ്റ്റർ സീരീസ് ഇയർബഡുകളിൽ ഉൾപ്പെട്ട ഇതിന് നിരവധി ഫീച്ചറുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ആക്ടീവ് നോയ്സ് ക്യാൻസലേഷൻ (ANC) ഉള്ള അഡാപ്റ്റീവ് സൗണ്ട് ഐസൊലേഷനാണ് ഇതിന് നൽകിയിരിക്കുന്നത്. സ്‌പേഷ്യൽ ഓഡിയോ കൂടി ഇതിന് നൽകിയിരിക്കുന്നതിനാൽ ത്രീഡി എഫക്ടിൽ സൗണ്ടുകൾ കേൾക്കാൻ കഴിയുന്നതോടെ മികച്ച അനുഭവം ഉപയോക്താക്കൾക്ക് ലഭിക്കും.

ഇതാ അടിപൊളി ഇയർബഡ്‌സിന് ഇവിടെ കമോൺ
MOST READ: ആപ്പിൾ എന്നാ സുമ്മാവാ: ആംഗ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ആപ്പിൾ എയർപോർഡിൽ ക്യാമറയും വരുന്നു

അഡ്വാൻസ്ഡ് ബ്ലൂടൂത്ത് ഓഡിയോ കോഡെക്കുകൾ സപ്പോർട്ട് ചെയ്യുന്നതിനാൽ മികച്ച സൗണ്ട് എകസ്പീരിയൻസ് ഉപയോക്താക്കൾക്ക് ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യൻ വിപണിയിൽ ഇതിന് 7,999 രൂപ വിലവരുന്നുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിലും റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ് പോലുള്ള തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും ഇത് വാങ്ങാൻ ലഭിക്കും.

ഫീനിക്‌സ്, ടൈറ്റാനിയം, സിൽവർ എന്നീ മൂന്ന് കളറുകളിലും ഈ ഇയർബഡ് ലഭ്യമാണ്. നോയ്സ് മാസ്റ്റർ ബഡ്സിൽ 12.4mm ഡ്രൈവറുകൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. PEEK, Titanium പോലുള്ള പ്രീമിയം മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 49dB വരെ അഡാപ്റ്റീവ് സൗണ്ട് ഐസൊലേഷൻ വാഗ്ദാനം ചെയ്യുന്നതിനാൽ പുറത്തുനിന്നുള്ള ശബ്ദങ്ങൾ ഒഴിവാക്കാൻ കഴിയും.

ഇതാ അടിപൊളി ഇയർബഡ്‌സിന് ഇവിടെ കമോൺ
MOST READ: വില തുച്ചം, ഗുണം മെച്ചം! 1,299 രൂപ മാത്രമുള്ള boAt TAG ബ്ലുടൂത്ത് ട്രാക്കർ വിപണിയിലേക്ക്

അടിപൊളി സൗണ്ട് എഫക്ടിനായി LHDC (ലോ ലേറ്റൻസി ഹൈ ഡെഫനിഷൻ ഓഡിയോ കോഡെക്) പോലുള്ള നൂതന ഓഡിയോ കോഡെക്കുകളും ഇതിൽ സപ്പോർട്ട് ചെയ്യും. സ്‌പേഷ്യൽ ഓഡിയോ സപ്പോർട്ട്, ഗൂഗിൾ ഫാസ്റ്റ് പെയർ, ഡ്യുവൽ-ഡിവൈസ് കണക്റ്റിവിറ്റി എന്നിവയും നോയ്സ് മാസ്റ്റർ ബഡ്സിന്റെ ഫീച്ചറുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഇതാ അടിപൊളി ഇയർബഡ്‌സിന് ഇവിടെ കമോൺ

ബ്ലൂടൂത്ത് v5.3 കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇയർബഡുകളിൽ ഗെയിമിംഗിനായി ലോ ലേറ്റൻസി മോഡും നൽകിയിട്ടുണ്ട്.
മികച്ച ഓഡിയോ എഫക്ട് ഉറപ്പാക്കുന്നതിനൊപ്പം ജീവിതത്തിന്റെ ഭാഗമാക്കാനാണ് മാസ്റ്റർ ബഡ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറഞ്ഞു. കട്ടിയില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇത് ചെവിയിലെ മർദ്ദം കുറയ്ക്കാൻ കഴിയും. ഇത് ഉപയോക്താക്കൾക്ക് എറ്റവും ഗുണം ചെയ്യുന്ന ഫീച്ചറാണ്. ചെവിയിൽ വെക്കുമ്പോഴുണ്ടാകുന്ന വേദനയും മറ്റു ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ഇത് കഴിയും.

കൂടാതെ, വിയർപ്പ്, ജലം എന്നിവ പ്രതിരോധിക്കുന്ന ഇയർബഡുകൾ IPX5 റേറ്റിങ് ലഭിച്ചിട്ടുണ്ട്. മാസ്റ്റർ ബഡ്സിൽ കമ്പനിയുടെ ഇൻസ്റ്റാചാർജ് സാങ്കേതികവിദ്യ ഉൾപ്പെടുന്നുവെന്നും 10 മിനിറ്റ് വേഗത്തിൽ ചാർജ് ചെയ്താൽ ആറ് മണിക്കൂർ വരെ പ്ലേടൈം വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി പറഞ്ഞു. പ്രീമിയം ഇയർബഡ്‌സ് നോക്കുന്നവർക്ക് ഇത് മികച്ച ഒപ്ഷനാണ്.

More from GizBot

Best Mobiles in India

English summary
The Noise Master Buds, featuring Bose technology and premium audio features, have been launched in India for Rs 7,999. With features like Active Noise Cancellation (ANC), spatial audio, and support for advanced Bluetooth codecs, these earbuds offer an immersive listening experience. Available in Onyx, Titanium, and Silver colors, they can be purchased on Noise's official website, Amazon India, and select retail stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X