നിങ്ങളുടെ ഫോണുകള്‍ വാങ്ങാനും വില്‍ക്കാനുമുളള ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍!

Written By:

ഇപ്പോള്‍ നിങ്ങളുടെ ഫോണ്‍ പഴയതാണോ? പണത്തിനായി ഈ ഫോണ്‍ വില്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? പലപ്പോഴും നിങ്ങളുടെ പഴയ ഫോണ്‍ വില്‍ക്കാനായി നിങ്ങള്‍ സുഹൃത്തുക്കളോട് പറയാറുണ്ടല്ലോ? അല്ലേ?

ബിഎസ്എന്‍എല്‍ പുതിയ ഡബിള്‍ ഡാറ്റ ഓഫര്‍, ടോക്‌ടൈം, ഡാറ്റ പാക്ക്: വന്‍ ഓഫറുകള്‍!

എന്നാല്‍ ഇനി അതിനെ കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ട ആവശ്യം ഇല്ല. പഴയ ഫോണ്‍ വില്‍ക്കാനും പുതിയ ഫോണ്‍ വാങ്ങാനുമായി ഇപ്പോള്‍ അനേകം വെബ്‌സൈറ്റുകള്‍ ഉണ്ട്.

ആ വെബ്‌സൈറ്റുകള്‍ ഏതൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അറ്റെറോബോയ് (Atteroboy)

പഴയതും ഉപയോഗിച്ചതുമായ സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലറ്റുകള്‍ എന്നിവ വില്‍ക്കാനും വാങ്ങാനും സാധിക്കുന്ന ഏറ്റവും മികച്ചൊരു പ്ലാറ്റ്‌ഫോമാണിത്. ഈ പ്രക്രിയ ലളിതമാക്കുന്നതിനും തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനും കമ്പനി നേരിട്ടു തന്നെ ഉപകരണങ്ങള്‍ വാങ്ങുന്നു.

ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പിലേക്ക് ലിങ്ക് ചെയ്യേണ്ടത് വളരെ അത്യാവശ്യം: എങ്ങനെ ലിങ്ക് ചെയ്യാം?

യൂറിന്യൂ (YouRenew)

ഇതും ഏകദേശം അറ്റെറോബോയ് പോലെ തന്നെയാണ്. ഇതു വഴി നിങ്ങളുടെ പഴയ ഫോണ്‍ വില്‍ക്കാം. അതിനായി മൂന്നു ഘട്ടങ്ങള്‍ പാലിക്കുക. സെര്‍ച്ച്, സെല്‍, പണം ലഭിക്കുന്നു എന്നിങ്ങനെ. ഈ വെബ്‌സൈറ്റില്‍ നിങ്ങള്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങളായ എംപി3 പ്ലേയര്‍, ലാപ്‌ടോപ്പ്, ഡിജിറ്റല്‍ ക്യാമറ, ടാബ്ലറ്റ് എന്നിവ വില്‍ക്കാം.

കര്‍മ്മാ റീസൈക്ലിങ്ങ് (Karma Recycling)

ഉപയോഗ ശൂന്യമായ ഉപകരണം മറ്റൊരാള്‍ക്ക് പ്രയോജനകരമാകാം എന്ന തത്വചിന്തയാണ് കര്‍മ്മാ റീസൈക്ലിങ്ങ് എന്നതില്‍ പറയുന്നത്. നിങ്ങള്‍ക്ക് വിശ്വസനീയമായ വെബ്‌സൈറ്റുകളില്‍ ഒന്നാണ്. ഇതില്‍ പിക്കപ്പ് ഷെഡ്യൂള്‍ ചെയ്യുകയും പണം നേടുകയും ചെയ്യാം.

സെല്‍ഫോര്‍ക്യാഷ് (Cellforcash)

സെല്‍ഫോര്‍ക്യാഷ് എന്ന വെബ്‌സൈറ്റില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പഴയ ഫോണ്‍ വില്‍ക്കാം. ഫോണിന്റെ അവസ്ഥ അനുസരിച്ച് പണം ലഭിക്കുകയും ചെയ്യും.

ഗെയിംസ്‌റ്റോപ്പ്

നിങ്ങളുടെ പഴയ ഗാഡ്ജറ്റുകളായ ഐപോഡ്, ഐഫോണ്‍, ലാപ്‌ടോപ്പ് എന്നിവ ഈ വെബ്‌സൈറ്റു വഴി നിങ്ങള്‍ക്കു വില്‍ക്കാം.

നോക്കിയ 8 എത്തുന്നു: കിടിലല്‍ സവിശേഷതകള്‍ പ്രഖ്യാപിച്ചു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
These days, the mobile phone buy back websites have been gradually increasing day by day in every city.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot