Home
News

ഒരേ IMEI നമ്പരിൽ 13,500 ലധികം സ്മാർട്ട്‌ഫോണുകൾ ഉണ്ടാക്കിയതിന് വിവോയ്ക്കെതിരെ കേസ്

ഇന്ത്യയിലെ മുൻനിര സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോയ്ക്കെതിരെ കേസ്. ഒന്നിവധികം സ്മാർട്ട്ഫോണുകൾ സമാന IMEI നമ്പരിൽ പുറത്തിറക്കിയതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. രാജ്യത്തെ 13,500 ലധികം വിവോ സ്മാർട്ട്‌ഫോണുകളിൽ ആവർത്തിച്ചുള്ള IMEI നമ്പർ ഉപയോഗിച്ചുവെന്ന് പരാതിയെ തുടർന്നാണ് മീററ്റ് സൈബർ സെൽ യൂണിറ്റ് വിവോ ഇന്ത്യയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഡിവൈസ്

ഓരോ സ്മാർട്ട്‌ഫോണിലും ആ ഡിവൈസിനെ തിരിച്ചറിയാനും ട്രാക്കുചെയ്യാനും സഹായിക്കുന്ന IMEI എന്നറിയപ്പെടുന്ന സവിശേഷ 15 അക്ക ഐഡി ഉണ്ട്. ഇന്ത്യയിൽ ഫോണുകൾ പുറത്തിറക്കുമ്പോൾ ഓരോ ഡിവൈസിന്റെ യൂണിറ്റിലും വ്യത്യസ്തമായ IMEI നമ്പർ ഉണ്ടായിരിക്കണമെന്ന് നിർബന്ധമുണ്ട്. ഈ നമ്പരിൽ കൃത്രിമത്വം കാണിക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഈ കുറ്റത്തിന് മൂന്ന് വർഷം വരെ തടവാണ് ശിക്ഷ.

മീററ്റ്

മീററ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ തന്റെ വിവോ സ്മാർട്ട്‌ഫോൺ ഒരു ഔദ്യോഗിക സർവ്വീസ് സെന്ററിൽ റീപ്ലെസ് ചെയ്യാൻ നൽകിയപ്പോൾ റീപ്ലൈസ് ചെയ്ത മോഡലിലെ IMEI നമ്പർ ഫോണിന്റെ IMEI നമ്പറുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടു. ഈ സംഭവാണ് വിവോയെ പ്രതിക്കൂട്ടിലാക്കിയ കേസിലേക്ക് വഴിത്തിരിവായത്. IMEI നമ്പരിലെ അപാകത ശ്രദ്ധയിൽപ്പെട്ട സബ്ഇൻസ്പെക്ടർ വിവോ ഇന്ത്യയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വിവോ

കഴിഞ്ഞ അഞ്ച് മാസത്തിലേറെയായി നടന്ന അന്വേഷണത്തിന്റെ ഫലമായിട്ടാണ് വിവോ സ്മാർട്ട്ഫോണുകളിലെ ഈ ക്രമക്കേട് കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ഡാറ്റ ശേഖരണത്തിനായി മീററ്റിലെ സൈബർ സെൽ സെന്റർ IMEI നമ്പർ സിം ഓപ്പറേറ്റർക്ക് കൈമാറി. ഇതിലൂടെ 13,500 ലധികം വിവോ സ്മാർട്ട്‌ഫോണുകൾ ഒരേ IMEI നമ്പറിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ഇവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഉപയോഗിക്കുന്നതെന്നും വ്യക്തമായി.

സി‌ആർ‌പി‌സി

സി‌ആർ‌പി‌സി സെക്ഷൻ 91 പ്രകാരം വിവോ ഇന്ത്യയുടെ നോഡൽ ഓഫീസർ ഹർമഞ്ജിത് സിങ്ങിന് പോലീസ് ഇപ്പോൾ നോട്ടീസ് അയച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കമ്പനി ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. സമാനമായൊരു ഒരു കേസ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തിരുന്നു. മധ്യപ്രദേശിലെ ജബൽപൂരിൽ ഒരേ ഐ‌എം‌ഇ‌ഐ നമ്പറിൽ പ്രവർത്തിക്കുന്ന ഒരു ലക്ഷത്തിലധികം സ്മാർട്ട്‌ഫോണുകൾ ഉണ്ടെന്നായിരുന്നു അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഇത് ഗുരുതരമായ വീഴ്ച്ചയാണ്. രാജ്യ സുരക്ഷയെ പോലും ബാധിക്കുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നിയമം ആവശ്യമാണ്.

IMEI നമ്പർ എന്തിന്

IMEI നമ്പർ എന്തിന്

മൊബൈൽ ഫോണുകൾ ട്രാക്ക് ചെയ്ത് കുറ്റവാളികളെ പിടിക്കാനോ നഷ്ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ ഡിവൈസുകൾ ട്രാക്കുചെയ്യാനോ IMEI നമ്പർ ഉപയോഗിക്കുന്നു. സമാനമായ IMEI നമ്പരിൽ ഒന്നിലധികം ഡിവൈസുകൾ ഉള്ളത് ഈ സംവിധാനത്തെ തന്നെ അപ്രസക്തമാക്കും. ഇത്തരത്തിൽ ഒന്നിലധികം ഡിവൈസുകളിൽ സമാന IMEI നമ്പർ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണ്. നിങ്ങൾക്ക് നിങ്ങളുടെ ഡിവൈസിന്റെ IMEI നമ്പർ പരിശോധിക്കാൻ * # 06 # എന്ന് ഡയൽ ചെയ്താൽ മതി. ഇതിലൂടെ ഫോണിന്റെ വിവരങ്ങൾ ലഭിക്കും.

Best Mobiles in India

English summary
Multiple Vivo smartphones are operating in India with an identical IMEI number and Meerut cyber cell unit has now lodged a complaint against Vivo India for allegedly using repeated IMEI number on multiple smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X