Just In
- 3 hrs ago
നേപ്പാൾ വിമാന അപകടവും ഫ്ലൈറ്റ് മോഡും
- 4 hrs ago
മിഡ്റേഞ്ചിലെ പുതിയ ഗ്ലാമർ താരം; Oppo A78 5G സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയാം
- 6 hrs ago
ഫ്ലൈറ്റിൽ സഹായി ആകാമോ? 3 കോടി രൂപ ശമ്പളവും ആകർഷക ആനുകൂല്യങ്ങളും നൽകാമെന്ന് നെറ്റ്ഫ്ലിക്സ്
- 7 hrs ago
പകൽക്കൊള്ള മതിയായില്ലേ..? ഓരോ യൂസറും ശരാശരി 300 രൂപയെങ്കിലും തരണമെന്ന് എയർടെൽ | Airtel
Don't Miss
- Sports
മങ്കാദിങിനോടു യോജിക്കുന്നു, പക്ഷെ ഞാനത് ചെയ്യില്ല! കാരണം വെളിപ്പെടുത്തി അര്ജുന്
- News
ആ കുഞ്ഞിനായി കുഴിമാടമൊരുക്കുകയായിരുന്നു ഞാന്‍, മേഗന് പൊട്ടിക്കരഞ്ഞു, വെളിപ്പെടുത്തി ഹാരി
- Movies
ദൃശ്യത്തിൽ ഞാൻ ഉണ്ടാവില്ലെന്ന് അപ്പോൾ ഉറപ്പിച്ചു! ജിത്തു ഭായ് പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി: ഷാജോൺ പറഞ്ഞത്
- Finance
ക്രെഡിറ്റ് കാർഡ് കയ്യിലുണ്ടോ? കുടിശ്ശിക വന്നാൽ എങ്ങനെ വേഗത്തിൽ അടച്ചു തീർക്കാം
- Lifestyle
കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം; ഈ നാളുകളില്‍ കടം വാങ്ങരുത് കൊടുക്കരുത്: കുടുംബത്തില്‍ ദാരിദ്ര്യം
- Travel
ബെംഗളുരുവിന്റെ ചരിത്രവും പറയുന്ന ലാല്‍ബാഗ് ഫ്ലവർഷോ! 20ന് തുടക്കം
- Automobiles
ഇനി KL 99 സീരീസ്, സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ നമ്പർ വരുന്നു
ആറ് പാകിസ്ഥാൻ ചാനലുകൾ ഉൾപ്പെടെ 16 യൂട്യൂബ് ചാനലുകൾക്ക് ഇന്ത്യയിൽ നിരോധനം
കേന്ദ്രസർക്കാർ രാജ്യത്ത് 16 യൂട്യൂബ് ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തി. രാജ്യവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനാണ് വിലക്ക്. ഇതിൽ ആറ് ചാനലുകൾ പാകിസ്ഥാനിൽ നിന്നുള്ളവയാണ്. ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധം, പൊതു ക്രമം എന്നിവയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് യൂട്യൂബ് ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് ചാനലുകൾ ബ്ലോക്ക് ചെയ്തത്.

ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ബ്ലോക്ക് ചെയ്ത യുട്യൂബ് ചാനലുകളും ഫേസ്ബുക്ക് അക്കൗണ്ടുകളും 68 കോടിയിലധികം വ്യൂവർഷിപ്പ് ഉള്ളവയാണ്. ഇന്ത്യയിൽ പരിഭ്രാന്തി സൃഷ്ടിക്കാനും സാമുദായിക പ്രശ്നങ്ങൾ ഉണ്ടാക്കാനും സമാധാനം തകർക്കാനുമായി തെറ്റായതും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവയാണ് ഈ ചാനലുകൾ എന്ന് മന്ത്രാലയം വ്യക്തമാക്കി. നേരത്തെയും ഇത്തരത്തിലുള്ള ചാനലുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരുന്നു.

ദേശീയ സുരക്ഷ, ഇന്ത്യയുടെ വിദേശബന്ധം, രാജ്യത്തെ സാമുദായിക സൗഹാർദം, പൊതു ക്രമം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ നിരോധിപ്പക്കപ്പെട്ട ഈ ചാനലുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയെന്ന് സർക്കാർ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വ്യാജവാർത്തകൾ പോസ്റ്റുചെയ്യാൻ പാകിസ്ഥാൻ ആസ്ഥാനമായുള്ള യുട്യൂബ് ചാനലുകൾ ഏകോപിപ്പിച്ച് ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ, ഉക്രെയ്നിലെ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ഇന്ത്യയുടെ വിദേശ ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളെല്ലാം തെറ്റായ വിവരങ്ങളോടെ പ്രചരിപ്പിക്കാനാണ് ഈ യൂട്യൂബ് ചാനലുകൾ ശ്രമിക്കുന്നത്. ദേശീയ സുരക്ഷ, വിദേശ ബന്ധങ്ങൾ, ക്രമസമാധാനം എന്നിവയെ ബാധിക്കാവുന്ന വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് 22 യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകൾ തടയാൻ അടുത്തിടെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. അതിൽ നാലെണ്ണം പാക്കിസ്ഥാനിൽ നിന്നുള്ളവയാണ്.

ദേശീയ സുരക്ഷ, പരമാധികാരം, ഇന്ത്യയുടെ അഖണ്ഡത മുതലായവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് എതിരായുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന 78 യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകളും മറ്റ് നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാൻ 2021 ഡിസംബർ മുതൽ മന്ത്രാലയം നിർദ്ദേശങ്ങൾ നൽകിയികുന്നു. പാകിസ്ഥാൻ കേന്ദ്രമാക്കി ഇന്ത്യയ്ക്കെതിരെ ആഗോള തലത്തിൽ തന്നെ യൂട്യൂബിലും മറ്റും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇത്തരം ചാനലുകൾക്കെതിരെയാണ് സർക്കാർ നടപടി സ്വീകരിക്കുന്നത്.

ഉക്രൈയ്നിലെ നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട് ഈ ഇന്ത്യൻ യൂട്യൂബ് അധിഷ്ഠിത ചാനലുകൾ പ്രസിദ്ധീകരിച്ച തെറ്റായ കണ്ടന്റുകൾ മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശബന്ധം അപകടത്തിലാക്കാൻ ലക്ഷ്യമിട്ടുള്ളതായാണ് സർക്കാർ നിരീക്ഷിച്ചതെന്ന് ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

ജനുവരി മാസത്തിൽ 35 യൂട്യൂബ് ചാനലുകളും 2 വെബ്‌സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ഡിജിറ്റൽ മീഡിയ വഴി ഇന്ത്യാ വിരുദ്ധ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു എന്ന് കണ്ടെത്തി തന്നെയാണ് ഈ അക്കൌണ്ടുകൾ നിരോധിച്ചത്. 35 യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകളും 2 വെബ്‌സൈറ്റുകളുമാണ് അന്ന് ബ്ലോക്ക് ചെയ്തത്. ഈ അക്കൌണ്ടുകൾക്ക് മൊത്തം 1 കോടി 20 ലക്ഷത്തിലധികം സബ്ക്രൈബർമാരുണ്ടായിരുന്നു. വീഡിയോകൾക്ക് 130 കോടിയിലധികം വ്യൂസും ഉണ്ടായിരുന്നു. ഇതിനൊപ്പം രണ്ട് ട്വിറ്റർ അക്കൗണ്ടുകളും രണ്ട് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തിരുന്നു. ഇവയെല്ലാം പാകിസ്ഥാൻ ആസ്ഥാനമായിട്ടാണ് പ്രവർത്തിച്ചത്.

ജനുവരിയിൽ നിരോധിച്ച 35 യൂട്യൂബ് അക്കൗണ്ടുകൾ പാകിസ്ഥാനിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ഇവ ഏകോപിപ്പിച്ച നാല് തെറ്റായ വിവര ശൃംഖലകളുടെ ഭാഗമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. 14 യൂട്യൂബ് ചാനലുകൾ പ്രവർത്തിപ്പിക്കുന്ന അപ്നി ദുനിയ നെറ്റ്‌വർക്ക്, 13 യൂട്യൂബ് ചാനലുകൾ പ്രവർത്തിപ്പിക്കുന്ന തൽഹ ഫിലിംസ് നെറ്റ്‌വർക്ക് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. നാല് ചാനലുകളുടെ ഒരു സെറ്റും മറ്റ് രണ്ട് ചാനലുകളുടെ ഒരു സെറ്റും പരസ്പരം സിൻക്രൊണൈസേഷനിൽ പ്രവർത്തിക്കുന്നതായും ഈ ചാനലുകൾ പൊതുവായ ഹാഷ്ടാഗുകളും എഡിറ്റിംഗ് ശൈലികളും ഉപയോഗിക്കുന്നുണ്ടെന്നും സർക്കാർ രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470