കൊറോണ രോഗബാധിതരുള്ള കപ്പലിലെ യാത്രക്കാർക്ക് 2,000 ഐഫോണുകൾ സൌജന്യമായി നൽകി ജാപ്പനീസ് സർക്കാർ

|

കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതോടെ ലോകത്താകമാനം ഭീതി പടർന്നിരിക്കുകയാണ്. എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന വിധത്തിൽ കൊറോണ പടരുമ്പോൾ കരുതൽ കൊണ്ടും സാങ്കേതിക വിദ്യകൊണ്ടും ആകാവുന്നതൊക്കെ എല്ലാ രാജ്യങ്ങളും ചെയ്യുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ ശക്തമായ സാന്നിധ്യമാവുകയാണ് ജപ്പാൻ.

ഡയമണ്ട് പ്രിൻസസ്
 

കഴിഞ്ഞ ദിവസങ്ങളിലായി ജപ്പാന്റെ കപ്പലായ ഡയമണ്ട് പ്രിൻസസ് ക്രൂയിസിനെ കുറിച്ചുള്ള പല റിപ്പോർട്ടുകളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. 3700 യാത്രക്കാരുമായി പുറപ്പെട്ട ഡയമണ്ട് പ്രിനസസിൽ 350 യാത്രക്കാർക്ക് കൊറോണ വൈറസാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നുള്ള ഭീതിക്കിടെ കപ്പലിലുള്ളവർക്ക് സർക്കാരുമായും ഡോക്ടർമാരുമായും സംവദിക്കാൻ ഐഫോണുകൾ നൽകിയിരിക്കുകയാണ് സർക്കാർ.

2,000 ഐഫോണുകൾ

ഡയമണ്ട് പ്രിൻസസ് ക്രൂയിസിലെ യാത്രക്കാർക്ക് 2,000 ഐഫോണുകൾ സൌജന്യമായി നൽകിയ ജാപ്പനീസ് സർക്കാർ നടപടി കണ്ട് അതിശയിക്കേണ്ട. യാത്രക്കാർക്ക് മെഡിക്കൽ പ്രൊഫഷണലുകളുമായി ബന്ധപ്പെടാനും മരുന്നുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും ഈ ഐഫോണുകൾ ഉപയോഗിക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

കൂടുതൽ വായിക്കുക:കൊറോണ ഭീതിയിൽ മൊബൈൽ വേൾഡ് കോൺഗ്രസ് റദ്ദാക്കി

കൊറോണ

ഡയമണ്ട് പ്രിൻസസ് ക്രൂയിസിലെ യാത്രക്കാരിൽ കൊറോണ ഉള്ളവർ ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ മറ്റ് യാത്രക്കാർ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്ന് പോകുന്നത്. അതുകൊണ്ട് തന്നെ സർക്കാർ ലഭ്യമാക്കിയ ഐഫോണുകൾവഴി മനശാസ്ത്ര വിദഗ്ദരുമായി സംസാരിക്കാനും മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് രക്ഷപ്പെടാനും സാധിക്കും. ഇതിനുള്ള നിർദ്ദേശങ്ങളും സർക്കാർ നൽകിയിട്ടുണ്ട്.

ഡയമണ്ട് പ്രിൻസസിലെ യാത്രക്കാർക്ക് സൌജന്യ ഐഫോണുകൾ
 

ജപ്പാനിലെ ആരോഗ്യ, തൊഴിൽ, ക്ഷേമ മന്ത്രാലയവും ആഭ്യന്തര, വാർത്താവിനിമയ മന്ത്രാലയവും സ്വകാര്യകാര്യ മന്ത്രാലയവും ചേർന്നാണ് ഡയമണ്ട് ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിലെ യാത്രക്കാർക്ക് സൌജന്യമായി 2000 ഐഫോണുകൾ നൽകിയത്. ഈ ഐഫോണുകളിലെല്ലാം തന്നെ ലൈൻ എന്ന ആപ്ലിക്കേഷൻ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഈ ആപ്പ് ജപ്പാനിലെ മെഡിക്കൽ വിദഗ്ധരുമായി ബന്ധപ്പെടാൻ യാത്രക്കാരെ സഹായിക്കും.

ഓരോ ക്യാബിനിലും കുറഞ്ഞത് ഒരു ഐഫോൺ

കപ്പലിലെ യാത്രക്കാർക്കും ക്രൂവിനുമുള്ള ഓരോ ക്യാബിനിലും കുറഞ്ഞത് ഒരു ഐഫോൺ ലഭിച്ചിട്ടുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. അതിനാൽ തന്നെ യാത്രക്കാർക്ക് പരസ്പരം സംസാരിക്കാനും നിർദ്ദേശങ്ങൾ കൃത്യമായി ലഭിക്കാനും അത് അനുസരിച്ച് പ്രവർത്തിക്കാനും സാധിക്കും. യാത്രക്കാരുമായുള്ള ആശയവിനിമയം നഷ്ടപ്പെടുന്നത് അപകടകരമാണ് എന്നതിനാൽ കൂടിയാണ് ഇത്തരമൊരു നടപടി.

കൂടുതൽ വായിക്കുക: ഇന്ത്യയിൽ 5ജി എത്തുന്നത് ഇനിയും വൈകും, കാരണം കൊറോണ വൈറസ്

ജപ്പാന് പുറത്ത്

ജപ്പാന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പ് സ്റ്റോർ ഉള്ള ഫോണുകളിൽ ലൈൻ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ കഴിയില്ല. അതുകൊണ്ട് കൂടിയാണ് ഐഫോണുകൾ ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ക്രൂയിസ് കപ്പലിലുള്ളവർക്ക് ഐഫോണുകളിൽ ലൈൻ ആപ്ലിക്കേഷൻ എളുപ്പത്തിൽ കണ്ടെത്താനും.

ആശയവിനിമയം

ഡോക്ടർമാരുമായും മനഃശാസ്ത്രജ്ഞരുമായും ആശയവിനിമയം നടത്താനും നിർദ്ദേശങ്ങൾ സ്വീകരിക്കാനുമായി എങ്ങനെ ലൈൻ ആപ്പ് ഉചിതമായ രീതിയിൽ ഉപയോഗിക്കാം എന്ന് വ്യക്തമാക്കുന്ന ഒരു വിവര മാനുവലും ഫോണുകൾക്കൊപ്പം നൽകിയിട്ടുണ്ട്. ഇവയ്‌ക്കെല്ലാം പുറമേ, യോകോഹാമ തുറമുഖത്ത് ഉള്ള ഡയമണ്ട് പ്രിൻസസ് കപ്പലിലെ വിവരങ്ങളും അപ്ഡേറ്റുകളും ഫോണിലൂടെ ലഭിക്കും.

കപ്പലിലെ സാഹചര്യം

കപ്പലിലെ സാഹചര്യം

കപ്പലിലെ സാഹചര്യം പരിശോധിച്ചാൽ, കൊറോണ വൈറസുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുള്ള ഏതൊരു വ്യക്തിയെയും മറ്റുള്ളവരിൽ നിന്ന് വേർതിരിച്ച് മാറ്റി നിർത്തി വൈറസ് പകരുന്നത് നിയന്ത്രിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിലവിലെ വിവരങ്ങൾ അനുസരിച്ച് ഡയമണ്ട് പ്രിൻസസിന് ഏർപ്പെടുത്തിയ കപ്പൽ വിലക്ക് ഫെബ്രുവരി 19 നാണ് അവസാനിക്കുന്നത്.

കൂടുതൽ വായിക്കുക: ഐഫോൺ 11, സാംസങ് ഗാലക്സി എസ് 9പ്ലസ് എന്നിവയ്ക്ക് ഫ്ലിപ്കാർട്ടിൽ വൻ ഓഫറുകൾ

Most Read Articles
Best Mobiles in India

Read more about:
English summary
Japanese government has reportedly given 2,000 iPhones for free to passengers aboard the ship, The objective of this move is to distribute free iPhones so that passengers can get in touch with medical professionals, accept drug requests, book an appointment, discuss with psychologists to get out of trauma, and more.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X