Home
News

വോയ്സ് കൺട്രോളിന് സഹായിക്കുന്ന വെർച്യൽ അസിസ്റ്റൻറ് സംവിധാനവുമായി ബിഎംഡബ്ല്യു 3 സീരീസ്

മികച്ച ടെക്നോളജികളുമായാണ് ബിഎംഡബ്ല്യു തങ്ങളുടെ പുതിയകാർ പുറത്തിറക്കുന്നത്. ഓഫിഷ്യൽ ലോഞ്ച് പ്രഖ്യാപിച്ച 2019ലെ ബിഎംഡബ്ല്യു 3 സീരീസിലാണ് കമ്പനി സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ അവതരിപ്പിച്ചിരിക്കുന്നത്. വെർച്യൽ അസിസ്റ്റൻറ് സംവിധാനമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. വോയ്സ് കമാണ്ടുകളോട് പ്രതികരിക്കുന്ന വെർച്യൽ അസിസ്റ്റൻറ് സംവിധാനമാണ് ബിഎംഡബ്ല്യു കാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വോയ്സ് കൺട്രോളിന് സഹായിക്കുന്ന വെർച്യൽ അസിസ്റ്റൻറ് സംവിധാനവുമായി ബിഎംഡ

ഹേ ബിഎംഡബ്ല്യു എന്ന് വിളിച്ചാൽ കാറിലെ വെർച്യൽ അസിസ്റ്റൻറ് സംവിധാനം പ്രതികരിക്കും. കാറിലെ പല സംവിധാനങ്ങളെയും നിയന്ത്രിക്കാൻ വോയ്സ് കമാണ്ടുകൾ കൊണ്ട് സാധിക്കും. കാറുടമകൾക്ക് ഹേ ബിഎംഡബ്ല്യു എന്ന വേക്ക് ഫ്രേസ് മാറ്റി ഇഷ്ടാനുസരണം സെറ്റ് ചെയ്യാനുള്ള സംവിധാനവും വെർച്യൽ അസിസ്റ്റൻറ് നൽകുന്നുണ്ട്. ഉപയോഗിക്കുന്ന ആളുടെ സൌകര്യത്തിന് അനുസരിച്ച് പേരുകളോ വാക്കുകളോ ഈ സംവിധാനത്തിൽ ഉൾപ്പെടുത്താം.

സെൻറർ സ്റ്റേജിലും സാങ്കേതിക തികവ്

സെൻറർ സ്റ്റേജിലും സാങ്കേതിക തികവ്

കാറിനകത്തെ പല സംവിധാനങ്ങളും സാങ്കേതിമായി ഏറെ മുന്നിട്ടുനിൽക്കുന്നവയാണ്. സെവൻത്ത് ജനറേഷൻ ബിഎംഡബ്ല്യു 3 സീരീസിൻറെ സെൻറർ സ്റ്റേജും സാങ്കേതിക വിദ്യയുടെ മികച്ച ഉപയോഗത്തിലൂടെ മനോഹരമാക്കിയിരിക്കുന്നു. സ്റ്റീയറിങ് വീലിന് സമീപത്തായി 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ഡിസ്പ്ലെയും അതിനടുത്തായി 10.25 ഇഞ്ച് കൺട്രോൾ ഡിസ്പ്ലെയും നൽകിയിരിക്കുന്നു.

ബിഎംഡബ്ല്യു ഓപ്പറേറ്റിങ് സിസ്റ്റം 7.0

ബിഎംഡബ്ല്യു ഓപ്പറേറ്റിങ് സിസ്റ്റം 7.0

കാറിനകത്തെ സാങ്കേതിക സംവിധാനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് ബിഎംഡബ്ല്യു ഓപ്പറേറ്റിങ് സിസ്റ്റം 7.0 ആണ്. ഈ ഓപ്പറേറ്റിങ് സിസ്റ്റം 3D നാവിഗേഷനും നിയന്ത്രിക്കുന്നു. വയർലസ് ആപ്പിൾ കാർപ്ലെയും ഈ ഓപ്പറേറ്റിങ് സിസ്റ്റം സപ്പോർട്ട് ചെയ്യുന്നു. ഇതുകൂടാതെ ബിഎംഡബ്ല്യു 3 സീരീസിൻറെ മറ്റൊരു പ്രത്യേകത വയർലസ് ചാർജ്ജിങ് സംവിധാനമാണ്. ചാർജിങ് കേബിൾ ഇല്ലാതെ തന്നെ കാറിൽ നിന്നും ഫോൺ ചാർജ്ജ് ചെയ്യാൻ സാധിക്കും.

ഹോസ്റ്റ് ഡ്രൈവിങ് അസിസ്റ്റ്

ഹോസ്റ്റ് ഡ്രൈവിങ് അസിസ്റ്റ്

ബിഎംഡബ്ല്യു 3 സീരീയിൽ ഹോസ്റ്റ് ഡ്രൈവിങ് അസിസ്റ്റും മികട്ട സേഫ്റ്റി ഫീച്ചേഴ്സുമാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. റിവേഴ്സ് അസിസ്റ്റ് ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. കാർ റിവേഴ്സ് എടുക്കുമ്പോൾ ചെറിയ തടസ്സങ്ങളെ പോലും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിലാണ് റിവേഴ്സ് അസിസ്റ്റ് ക്രമീകരിച്ചിരിക്കുന്നത്. സേഫ്റ്റിക്കായി ആറ് എയർബാഗുകൾ കാറിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

സേഫ്റ്റി സംവിധാനങ്ങൾ

സേഫ്റ്റി സംവിധാനങ്ങൾ

ബിഎംഡബ്ല്യു സേഫ്റ്റിക്കായി അറ്റൻൻറിവ്നസ് അസിസ്റ്റൻസ്, ഡൈനാമിക്ക് സ്റ്റെബിലിറ്റി കൺട്രോൾ (DSC), കോർണറിങ് ബ്രേക്ക് കൺട്രേൾ (CBC), ഇല്ട്രിക്ക് ബ്രേക്ക് പാർക്കിങ് വിത്ത് ഓട്ടോ ഹോൾഡ്, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷൻ, ഇലക്ട്രോണ്ക്ക് വെഹിക്കിൾ ഇമ്മൊബിലൈസർ, ക്രാഷ് സെൻസർ, ISOFIXചൈൽഡ് സീറ്റ് മൌണ്ടിങ്, എന്നിവയും കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോഡ് ഫ്ലോറിന് താഴെ ക്രമീകരിച്ച എമർജൻസി സ്പെയർവീലും മറ്റൊരു സവിശേഷതയാണ്.

ബിഎംഡബ്ല്യു 3 സീരീസ് വില

ബിഎംഡബ്ല്യു 3 സീരീസ് വില

പെട്രോൾ, ഡീസൽ വേരിയൻറുകളിലായി ലഭിക്കുന്ന ബിഎംഡബ്ല്യു 3 സീരീസിൻറെ വില 40 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയിലാണ്. സാങ്കേതിക വിദ്യയും സ്പോർട്സ് സെഡാനുവേണ്ട പവറും ചേർന്ന ബിഎംഡബ്ല്യുവിൻറെ 3 സീരീസ് വിപണിയിലെ പുതിയ അനുഭവമാകുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
BMW has announced the official India launch of the 2019 BMW Series 3, a car that's packed with features that are sure to delight technology enthusiasts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X