പബ്ജി നിരോധനത്തെ തുടർന്ന് 21 വയസുകാരൻ ആത്മഹത്യ ചെയ്തു

|

രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷയ്ക്കും ഡാറ്റ സംരക്ഷിക്കുന്നതിനുമായി പബ്ജി ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. പബ്ജി അഡിക്ഷൻ വൻതോതിലുള്ള ഇന്ത്യയിൽ ഇതിന് പിന്നാലെ പല സംഭവങ്ങളും നടന്നു. ട്രോളുകളും സോഷ്യൽ മീഡിയയിൽ കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങളൊക്കെ സജീവമാകുന്ന അവസരത്തിൽ ഞെട്ടിക്കുന്ന മറ്റൊരു റിപ്പോർട്ട് കൂടി പുറത്ത് വന്നിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ നാദിയയിൽ 21 കാരനായ വിദ്യാർത്ഥി പബ്ജി നിരോധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തു.

പബ്ജി അഡിക്ടഡ്

പബ്ജി അഡിക്ടഡ് ആയിരുന്ന ഐടിഐ വിദ്യാർത്ഥിയായ പ്രീതമാണ് അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ചത്. സംഭവസ്ഥലത്തെതിയ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇന്ത്യ ടിവിയുടെ റിപ്പോർട്ട് അനുസരിച്ച് വെള്ളിയാഴ്ച രാവിലെ (സെപ്റ്റംബർ 4) ഭക്ഷണം കഴിച്ചതിന് ശേഷൺ പ്രീതം തന്റെ മുറിയിലേക്ക് പോയതായാണ് വീട്ടുകാർ പറയുന്നത്. ദീർഘനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ബലം പ്രയോഗിച്ച് വാതിൽ തുറക്കാൻ ശ്രമിച്ചു. അയർക്കാർ എത്തി വാതിൽ തുറന്ന് അകച്ച് കടന്നപ്പോൾ പ്രീതം സീലിംഗ് ഫാനിൽ നിന്ന് തൂങ്ങിമരിച്ച നിലയിലായിരുന്നു.

കൂടുതൽ വായിക്കുക: കൊറോണ കാരണം ആളൊഴിഞ്ഞ തെരുവിൽ യുവാവ് പോക്കിമോൻ കളിക്കാനിറങ്ങി; പിന്നീട് സംഭവിച്ചത്കൂടുതൽ വായിക്കുക: കൊറോണ കാരണം ആളൊഴിഞ്ഞ തെരുവിൽ യുവാവ് പോക്കിമോൻ കളിക്കാനിറങ്ങി; പിന്നീട് സംഭവിച്ചത്

പബ്ജി ഗെയിം

പബ്ജി ഗെയിം നിരോധിച്ചതിനെത്തുടർന്ന് മൊബൈലിൽ ഗെയിം കളിക്കാൻ സാധിക്കാത്തതിൽ പ്രീതം നിരാശനായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. രാത്രിയിൽ പ്രീതം ദീർഘനേരം ഗെയിം കളിക്കുമായിരുന്നുവെന്നും പബ്ജി മൊബൈൽ നിരോധിച്ചതുമുതൽ പ്രീതത്തിന് ഗെയിം പ്ലേ ചെയ്യാൻ കഴിഞ്ഞില്ലെന്നും ബന്ധുക്കൾ പറയുന്നു. റിപ്പോർട്ടുകളിൽ നിന്നും ലഭിക്കുന്ന സൂചനകളിൽ നിന്നും പ്രീതം ഏറെ നേരം ഗെയിം കളിച്ചിരുന്നുവെന്നും പബ്ജി അഡിക്ഷൻ ഉണ്ടായിരുന്നുവെന്നും അനുമാനിക്കാം.

കൌമാരപ്രായക്കാർ

പബ്ജിയുമായി ബന്ധിപ്പെട്ട ആദ്യത്തെ മരണമല്ല പ്രീതത്തിന്റേത്. കഴിഞ്ഞ കുറേ വർഷങ്ങളായി 20 വയസ്സിന് താഴെയുള്ള ധാരാളം കൌമാരപ്രായക്കാർ പബ്ജി ഗെയിമുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇവരുടെയെല്ലാം ആത്മഹത്യകളുടെ പ്രധാന കാരണം ഗെയിമിനോടടുള്ള അഡിക്ഷൻ തന്നെയായിരുന്നു. മാതാപിതാക്കൾ ഗെയിം കളിക്കാൻ അനുവദിക്കാത്തതിനും നിരന്തരം കളികളിൽ തോൽകുന്നതിനുമെല്ലാം ആത്മഹത്യ ചെയ്ത കൌമാരക്കാരുടെ എണ്ണം നിരവധിയാണ്.

കൂടുതൽ വായിക്കുക: പബ്ജിക്ക് പകരക്കാരനാവാൻ ഇന്ത്യൻ നിർമ്മിത ഗെയിമായ ഫൌ-ജി അടുത്ത മാസം പുറത്തിറങ്ങുംകൂടുതൽ വായിക്കുക: പബ്ജിക്ക് പകരക്കാരനാവാൻ ഇന്ത്യൻ നിർമ്മിത ഗെയിമായ ഫൌ-ജി അടുത്ത മാസം പുറത്തിറങ്ങും

വിഷാദം

ഒരാൾ ആത്മഹത്യയിലേക്ക് എത്തുന്നത് വിഷാദം ഉൾപ്പെടെയുള്ള പല മാനസിക പ്രശ്നങ്ങളുടെയും ഭാഗമായാണ്. ഇതിന് ഡോക്ടറുടെ സഹായം തേടുകയല്ലാതെ മറ്റ് വഴികളില്ല. പൊതുവേ മാനസികമായി പ്രശ്നമുള്ളവർ പബ്ജിയെ ആശ്രയിക്കുകയും അത് തന്നെ അഡിക്ഷനായി മാറുകയും ചെയ്യുന്നുവെന്നും ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ വലിയ സ്വാധീനമുണ്ടായിരുന്ന ഗെയിമാണ് പബ്ജി. അതുകൊണ്ട് തന്നെ ഇനിയും പബ്ജി അഡിക്ഷൻ ഉള്ള ആളുകളിൽ പല പ്രശ്നങ്ങളും കണ്ടേക്കാം.

ചൈനീസ് ആപ്ലിക്കേഷനുകൾ

ടിക്ടോക്ക്, പബ്ജി എന്നിവയടക്കം നൂറുകണക്കിന് ചൈനീസ് ആപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത് ഡാറ്റാ സ്വകാര്യത, സുരക്ഷാ എന്നിവയുമായി ബന്ധപ്പെട്ടാണ്. നിരോധനത്തിന് തൊട്ടുപിന്നാലെ ടിക്ടോക്കിനും പബ്ജിക്കും പകരം ഇന്ത്യൻ നിർമ്മിത ആപ്പുകൾ പുറത്തിറങ്ങുന്നുണ്ട്. പബ്ജിക്ക് പകരം ഫൌ-ജി എന്നൊരു ഗെയിം പുറത്തിറങ്ങാനൊരുങ്ങുകയാണ്. ടിക്ടോക്കിന് പകരമായി നിരവധി ആപ്പുകൾ ഇതിനകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: പബ്‌ജി ഉൾപ്പടെ 118 മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ച് ഐടി മന്ത്രാലയംകൂടുതൽ വായിക്കുക: പബ്‌ജി ഉൾപ്പടെ 118 മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ച് ഐടി മന്ത്രാലയം

Best Mobiles in India

Read more about:
English summary
Pritam, an ITI student who was addicted to pabg, was found hanging in the apartment. Police have registered a case at the spot.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X