300 ഐഫോണ്‍ X പകല്‍ വെളിച്ചത്തില്‍ മോഷണം: ഷോക്കിങ്ങ് ന്യൂസ്!
കഴിഞ്ഞ മാസമാണ് ആപ്പിള്‍ തങ്ങളുടെ പുതിയ മൂന്നു ഫോണകള്‍ വിപണിയില്‍ എത്തിച്ചത്. അതില്‍ ഏറ്റവും വില കൂടിയ ഫോണ്‍ ഐഫോണ്‍ X ആണ്. ഒരു ആപ്പിള്‍ ഐഫോണ്‍ Xനു തന്നെ ഒരു ലക്ഷത്തിന്‍ മേല്‍ വില വരും.

പ്രീ-ഓര്‍ഡറില്‍ മിനിറ്റുകള്‍ക്കുളളിലാണ് ഐഫോണ്‍ Xന്റെ സ്‌റ്റോക്ക് കഴിഞ്ഞത്. ഇതില്‍ നിന്നു തന്നെ മനസ്സിലാക്കാം ഐഫോണ്‍ X ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഇല്ല എന്ന്.

CNET റിപ്പോര്‍ട്ട്
സാന്‍ ഫ്രാന്‍സിസ്‌കോ ആപ്പിള്‍ സ്റ്റോറിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന യുപിഎസ് ട്രാക്കില്‍ നിന്നുമാണ് മൂന്നു മോഷ്ടാക്കള്‍ ഐഫോണ്‍ X മോഷ്ടിച്ചത് എന്നാണ് CNET റിപ്പോര്‍ട്ടില്‍ പറയുന്നത്.

313 ഐഫോണ്‍ യൂണിറ്റുകള്‍
313 ഐഫോണ്‍ യൂണിറ്റുകളാണ് ട്രക്ക് എത്തിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. ഐഫോണ്‍ X 64ജിബി വേരിയന്റ് (89,000 രൂപ), 256ജിബി വേരിയന്റ് (1,02,000 രൂപ) എന്നീ വേരിന്റ് ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത്.

2.40 കോഡി രൂപ നഷ്ടം
300 ഐഫോണ്‍ Xന്റെ വില ഏല്ലാം കൂടി ചേര്‍ത്ത് 2.40 രൂപയുടെ നഷ്ടമാണ് ഇപ്പോള്‍ ആപ്പിള്‍ കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. യുഎസ് ആസ്ഥാനമായ പാക്കേജ് ഡെലിവറി കമ്പനിയായ യുപിഎസ്, ഈ മോഷണത്തെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം നടന്നത്.


Click it and Unblock the Notifications