നോക്കിയ 3310 ഫോൺ അപ്പാടെ വിഴുങ്ങി 33കാരൻ, പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ

|

നോക്കിയയുടെ ഏറ്റവും പ്രശസ്തമായ ഫോണുകളിലൊന്നാണ് നോക്കിയ 3310. എറിഞ്ഞാലും പൊട്ടില്ലെന്ന് പറയാറുള്ള ഈ ഫോൺ ബ്രിക്ക് ഫോൺ എന്നാണ് അറിയപ്പെടുന്നത്. പട്ടിയെ എറിയാൻ പോലും ഈ ഫോൺ ഉപയോഗിക്കാമെന്ന് ആളുകൾ തമാശയായി പറയാറുണ്ട്. ഈ ഫോൺ വിഴുങ്ങിയാൽ എന്തായിരിക്കും അവസ്ഥ. ഇത് സ്വന്തം ജീവൻ പണയം വച്ച് പരീക്ഷിച്ചിരിക്കുകയാണ് 33കാരൻ. നോക്കിയ 3310 എന്ന മൊബൈൽ ഫോൺ അപ്പാടെ തന്നെ വിഴുങ്ങുകയായിരുന്നു ഇയാളെന്നാണ് റിപ്പോർട്ടുകൾ.

നോക്കിയ

ഫിന്നിഷ് കമ്പനിയായ നോക്കിയ 2000ന്റെ തുടക്കത്തിൽ വിപണിയിലെത്തിച്ച ഫോണാണ് നോക്കിയ 3310. ഈ ഫോണാണ് 33കാരൻ വിഴുങ്ങിയത്. തെക്കുകിഴക്കൻ യൂറോപ്പിലെ കൊസോവോ എന്ന രാജ്യത്തിന്റെ തലസ്ഥാനമായ പ്രിസ്റ്റീനയിലാണ് സംഭവം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്കാൻ ചെയ്തപ്പോൾ വയറ്റിൽ ഫോൺ മൂന്ന് ഭാഗങ്ങളായി കിടക്കുന്നത് വ്യക്തമായി കണ്ടു. തുടർന്ന് നടത്തി. ശസ്ത്രക്രിയയിലൂടെയാണ് ഫോൺ പുറത്തെടുത്തത്. ഡോക്ടർ ക്സന്ദർ തെലകു എന്ന സർജനാണ് ഇത്തരത്തിൽ വിചിത്രമായ ഓപ്പറേഷൻ ചെയ്തത്.

റിലയൻസ് ജിയോ വില കുറഞ്ഞ രണ്ട് ജിയോഫോൺ പായ്ക്കുകൾ നീക്കം ചെയ്തുറിലയൻസ് ജിയോ വില കുറഞ്ഞ രണ്ട് ജിയോഫോൺ പായ്ക്കുകൾ നീക്കം ചെയ്തു

ഫോൺ

ഫോൺ വിഴുങ്ങിയതിന് പിന്നാലെ 33കാരൻ സ്കാനിംഗിനും പരിശോധനകൾക്കും വിധേയനായി. ഫോൺ ദഹിക്കാൻ കഴിയാത്തവിധം വലുതാണെന്ന് കണ്ടെത്തിയതിനൊപ്പം ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയ ബാറ്ററി ഇയാളുടെ ജീവന് ഭീഷമിയാകുമെന്നും വ്യക്തമായി. ബാറ്ററിയിൽ നിന്നുള്ള രാസവസ്തുക്കൾ വയറ്റിൽ വ്യാപിക്കുന്നത് വലിയ പ്രശ്നങ്ങൾക്ക് കാരണമാവും. അതുകൊണ്ടാണ് അതിവേഗം തന്നെ സർജറി ചെയ്ത് ഫോൺ പുറത്തെടുത്തത്. ബാറ്ററി വയറ്റിനുള്ളിൽ നിന്ന് പൊട്ടിത്തെറിക്കാനുള്ള സാധ്യതകൾ വരെ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. വലിയ ദുരന്തമാണ് സർജറിയിലൂടെ ഇല്ലാതാക്കിയത്.

ഓപ്പറേഷൻ

ഓപ്പറേഷൻ കഴിഞ്ഞയുടനെ, ഡോ. തെലകു പുറത്തെടുത്ത ഫോണിന്റെ ഫോട്ടോകളും വിഴുങ്ങിയ ആളുടെ വയറിന്റെ എക്സ്-റേ, എൻഡോസ്കോപ്പി ചിത്രങ്ങൾ എന്നിവയും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടു."ഫോൺ വിഴുങ്ങിയ ഒരു രോഗി ആശുപത്രിയിൽ എത്തിയതായി വിവരം ലഭിച്ചതോടെ അവിടെയെത്തി സ്കാൻ ചെയ്തുവെന്നും ഈ സ്കാനിങ്ങിൽ ഫോൺ മൂന്ന് ഭാഗങ്ങളായി പിളർന്ന് വയറ്റിൽ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും ശ്രദ്ധയിൽപ്പെടുവെന്നും തുടർന്നാണ് അടിയന്തിര ശസ്ത്രക്രിയക്ക് രോഗിയോ വിധേയനാക്കിയത് എന്നും ഡോ തെലകു കൊസോവോയിലെ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

എച്ച്ബിഒ മാക്സ് ഇന്ത്യയിലേക്ക്, സബ്ക്രിപ്ഷൻ പായ്ക്കുകളുടെ വില 69 രൂപ മുതൽഎച്ച്ബിഒ മാക്സ് ഇന്ത്യയിലേക്ക്, സബ്ക്രിപ്ഷൻ പായ്ക്കുകളുടെ വില 69 രൂപ മുതൽ

ബാറ്ററി

സ്കാനിങ്ങിൽ എല്ലാ ഭാഗങ്ങളും വ്യക്തമായി കണ്ടുവെങ്കിലും ബാറ്ററി കണ്ടതാണ് കൂടുതൽ ആശങ്കപ്പെടുത്തിയത് എന്ന് ഡോക്ടർ വ്യക്തമാക്കി. ഫോണിന്റെ മറ്റുള്ള ഭാഗങ്ങളെക്കാൾ അപടകടം ഉണ്ടാകുന്നത് ബാറ്ററിയാണ് എന്നും അത് വയറ്റിനുള്ളിൽ വച്ച് തന്നെ പൊട്ടിത്തെറിക്കാൻ പോലും സാധ്യതയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാൾ കൊസോവോയുടെ തലസ്ഥാന നഗരമായ പ്രിസ്റ്റീനയിലെ ആശുപത്രിയിൽ പോയത് എന്നാണ് റിപ്പോർട്ടുകൾ. എന്തിനാണ് ഫോൺ വിഴുങ്ങിയത് എന്ന കാര്യം ഇയാൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

നോക്കിയയുടെ മൊബൈൽ ഫോൺ

ഒരു ചെറിയ ക്യാമറയിൽ റെക്കോർഡ് ചെയ്ത ക്ലിപ്പിൽ നിന്നും ഡോക്ടറും സംഘവും രോഗിയുടെ വയറ്റിൽ നിന്ന് ഫോൺ കണ്ടെത്തുകയും നീക്കം ചെയ്യുകയും ചെയ്യുന്നതായി കാണാം. നോക്കിയയുടെ ഈ മൊബൈൽ ഫോൺ നീക്കംചെയ്യാൻ ഏതാണ്ട് രണ്ട് മണിക്കൂർ സമയമാണ് എടുത്തത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ഏറെ പ്രശസ്തി നേടിയ ഫോണുകളിലൊന്നാണ് നോക്കിയ 3310. അത്രയ്ക്ക് കട്ടിയുള്ളതാണ് ഈ ഫോൺ. ബ്രിക്ക് ഫോൺ എന്ന പേരിന് കാരണം തന്നെ ഈ കട്ടിയാണ്. കല്ലുപോലുള്ള ഈ ഡിവൈസ് എങ്ങനെയാണ് ഇയാൾ വിഴുങ്ങിയത് എന്നത് അതിശയമണ്.

യൂട്യൂബ് ചാനൽ ആരംഭിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാംയൂട്യൂബ് ചാനൽ ആരംഭിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം

ശസ്ത്രക്രിയ

2014 മുതൽ ഇതുവരെയായി ആളുകൾ മൊബൈൽ ഫോണുകൾ വിഴുങ്ങുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2016ൽ ഒരു 29-കാരൻ മൊബൈൽ ഫോൺ വിഴുങ്ങിയിരുന്നു. ഇയാൾ മണിക്കൂറുകളോളം ഛർദ്ദിച്ചിട്ടും അത് വയറ്റിൽ തന്നെ കിടന്നു. പിന്നീട് ശസ്ത്രക്രിയയിലൂടെ ഈ ഫോൺ നീക്കം ചെയ്യുകയായിരുന്നു. ആളുകൾ ഫോണുകൾ വിഴുങ്ങുന്ന വാർത്ത അതിശയകരമായിട്ടാണ് തോന്നുന്നത്. നോക്കിയയുടെ കട്ടിയുള്ള ഈ ഫോൺ വിഴുങ്ങി പണി വാങ്ങിയ ആളുടെ വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.

Best Mobiles in India

English summary
33-year old man swallowed Nokia 3310 phone completely. The phone was found in the stomach when he was admitted to the hospital due to abdominal pain. This phone was later removed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X