ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സ് കൈകൊണ്ട് പൂരിപ്പിച്ച ജോലി അപേക്ഷ 1.6 കോടി രൂപയ്ക്ക് ലേലം ചെയ്തു

|

ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സ് തന്റെ കൈയ്യക്ഷരത്തിൽ പൂരിപ്പിച്ച ജോലിക്കായുള്ള അപേക്ഷ ലേലം ചെയ്തു. 1973ൽ ജോബ്സ് പൂരിപ്പിച്ച അപേക്ഷയാണ് ചാർട്ടർഫീൽഡ്സിന്റെ ലേലത്തിൽ 162,000 ജിബിപിക്ക് വിറ്റഴിച്ചത്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 1.6 കോടി രൂപയോളം വരും. ജോബ്സ് ഒപ്പിട്ട ഒറ്റ പേജ് അപേക്ഷയ്ക്കുള്ള ലേലം 2021 ഫെബ്രുവരി 24ന് ആരംഭിച്ച് 2021 മാർച്ച് 24ന് ആണ് അവസാനിച്ചത്. ജോലിക്കായി നൽകേണ്ട സ്വന്തം വിവരങ്ങൾ അടങ്ങുന്ന ഫോം ആണ് ഇത്.

 

ലേലം

ലേലം ചെയ്യപ്പെട്ട ജോലി അപേക്ഷയ്ക്കുള്ള ചോദ്യാവലിയിൽ സ്റ്റീവ് ജോബ്‌സ് കമ്പ്യൂട്ടറുകളും കാൽക്കുലേറ്ററുകളും ഉപയോഗിച്ചുള്ള അനുഭവവും ഇലക്ട്രോണിക് ടെക്, ഡിസൈൻ എഞ്ചിനീയർ - ഡിജിറ്റൽ എന്നിവയിലെ പ്രത്യേക കഴിവുകളും എടുത്തുകാണിക്കുന്നു. ഒറിഗോണിലെ പോർട്ട്‌ലാൻഡിലെ റീഡ് കോളേജിൽ നിന്ന് പഠനം അവസാനിപ്പിച്ച് പുറത്തിറങ്ങിയ സമയത്താണ് ഈ ജോലിക്കായുള്ള അപേക്ഷ സ്റ്റീവ് ജോബ്സ് പൂരിപ്പിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

കൂടുതൽ വായിക്കുക: പത്ത് സ്മാർട്ട് ടിവികൾ അടങ്ങുന്ന ഫിലിപ്സ് സ്മാർട്ട് ടിവി റേഞ്ച് 2021 ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: പത്ത് സ്മാർട്ട് ടിവികൾ അടങ്ങുന്ന ഫിലിപ്സ് സ്മാർട്ട് ടിവി റേഞ്ച് 2021 ഇന്ത്യൻ വിപണിയിലെത്തി

ജോബ്സ്

റീഡ് കോളേജിൽ നിന്ന് പഠനം ഉപേക്ഷിച്ച് പുറത്തിറങ്ങി ഒരു വർഷത്തിനുശേഷം, അറ്റാരിയിൽ ഒരു ടെക്നീഷ്യനായി ജോബ്സ് ജോലിക്ക് ചേർന്നു. അവിടെ സ്റ്റീവ് വോസ്നിയാക്കിനൊപ്പമാണ് ജോബ്സ് ജോലി ചെയ്തത്. 1976 ൽ വോസ്നിയാക്കിനൊപ്പം ജോബ്സ് ആപ്പിൾ സ്ഥാപിച്ചു. ചാർട്ടർഫീൽഡ്സ് വെബ്‌സൈറ്റ് അനുസരിച്ച്, ആപ്ലിക്കേഷന് അധികം കേടുപാടുകളൊന്നും ഉണ്ടായിട്ടില്ല. ടെക് ലോകത്ത് വിപ്ലവം സൃഷ്ടിച്ച സ്റ്റീവ് ജോബ്സ് ജോലിക്കായി സ്വന്തം കൈപ്പടയിൽ പൂരിപ്പിച്ച് നൽകിയ അപേക്ഷയ്ക്ക് വേണ്ടി നിരവധി ആളുകൾ ലേലത്തിൽ പങ്കെടുത്തു.

സ്റ്റീവ് ജോബ്സ്
 

സ്റ്റീവ് ജോബ്സിന്റെ ജോലിക്കായുള്ള സ്വന്തം കൈപ്പടയിൽ പൂരിപ്പിച്ച അപേക്ഷ നേരത്തെ 2018ൽ 175,000 ഡോളറിന് ലേലത്തിൽ വിറ്റതായി വെബ്‌സൈറ്റ് പറയുന്നു. പേര്, വിലാസം, ജനനത്തീയതി, ഫോൺ നമ്പർ എന്നിവ പോലുള്ള അടിസ്ഥാന വിശദാംശങ്ങൾക്ക് പുറമെ, കഴിവുകൾ, പ്രത്യേക കഴിവുകൾ, താൽപ്പര്യങ്ങൾ എന്നിവ അടക്കമുള്ള വിവരങ്ങളും സ്റ്റീവ് ജോബ്സ് സ്വന്തം കൈപ്പടയിൽ തന്നെ പൂരിപ്പിച്ചിട്ടുണ്ട്. ജോലി ആവശ്യമുള്ള സെക്ഷൻ ഏതാണ് എന്ന വിഭാഗത്തിൽ ജോബ്സ് ഒന്നും നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കൂടുതൽ വായിക്കുക: എസ്എംഎസ് വഴി പാൻകാർഡിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രംകൂടുതൽ വായിക്കുക: എസ്എംഎസ് വഴി പാൻകാർഡിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം

ആപ്പിൾ 1 കമ്പ്യൂട്ടർ

ജോബ്‌സ് നിർമ്മിച്ച ആപ്പിൾ 1 കമ്പ്യൂട്ടർ 1.5 മില്യൺ ഡോളറിന് കഴിഞ്ഞ മാസം ഇബേയിൽ വിൽപ്പനയ്‌ക്കെത്തിയിരുന്നു. ഐ‌ജി‌എൻ റിപ്പോർട്ട് അനുസരിച്ച്, സ്റ്റീവ് ജോബ്‌സും വോസ്നിയാക്കും ചേർന്ന് നിർമ്മിച്ച 50 യൂണിറ്റുകളിൽ ഒന്നാണ് ഈ വിറ്റഴിച്ച കമ്പ്യൂട്ടർ. ഈ കമ്പ്യൂട്ടർ ഇപ്പോഴും കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ തന്നെ പ്രവർത്തിക്കുന്നു എന്നതാണ് മറ്റൊരു അതിശയകരമായ കാര്യം.

ആപ്പിൾ

ആപ്പിൾ 1 കമ്പ്യൂട്ടറിന്റെ നിലവിലെ ഉടമ 1978 ൽ കാനഡയിലെ മോൺ‌ട്രിയലിൽ‌ നടന്ന ആപ്പിൾ‌ II നായുള്ള ട്രേഡ്-ഇന്നിന്റെ ഭാഗമായിട്ടാണ് ഇത് സ്വന്തമാക്കിയതെന്ന് അവകാശപ്പെട്ടു. ഒറിജിനൽ ബൈറ്റ് ഷോപ്പ് കെ‌എ‌എ വുഡ് കേസും പരിഷ്‌ക്കരിക്കാത്ത എൻ‌ടി‌ഐ മദർ‌ബോർഡുമുള്ള ആറ് കമ്പ്യൂട്ടറുകളിൽ ഒന്നാണ് ഇത്. വീഡിയോ, കീബോർഡ് കണക്റ്ററുകൾ മാത്രമാണ് ഈ കമ്പ്യൂട്ടറിൽ ഇതുവരെയായി മാറ്റിസ്ഥാപിച്ചിട്ടുള്ളത്. 1976 ൽ കമ്പനി ആദ്യമായി അവതരിപ്പിച്ച കമ്പ്യൂട്ടിംഗ് മെഷീനാണ് ആപ്പിൾ 1 കമ്പ്യൂട്ടർ.

കൂടുതൽ വായിക്കുക: ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന എയർടെൽ, ജിയോ, വിഐ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന എയർടെൽ, ജിയോ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
Apple co-founder Steve Jobs handwritten job application has auctioned for Rs 1.6 Crore. The job application was auctioned for around Rs 1.6 crore

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X