Just In
- 9 hrs ago
ജ്വല്ലറി ഡിസൈനുള്ള ഫിറ്റ്ബിറ്റ് ലക്സ് സ്മാർട്ട് വാച്ച് അവതരിപ്പിച്ചു: വിലയും, സവിശേഷതകളും
- 14 hrs ago
ഹുവാവേയുടെ ഇലക്ട്രിക് വാഹനങ്ങൾ ഈ വർഷം തന്നെ പുറത്തിറങ്ങും
- 16 hrs ago
മികച്ച ഡിസ്കൗണ്ട് വിലയ്ക്ക് ആപ്പിൾ ഐഫോൺ 11 സ്വന്തമാക്കുവാൻ നിങ്ങൾക്ക് ഇതാ ഒരവസരം
- 17 hrs ago
മൂന്ന് പിൻ ക്യാമറകളുമായി ഓപ്പോ എ74 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾ
Don't Miss
- News
മുഖ്യമന്ത്രി ഇന്ന് മുതല്‍ തലസ്ഥാനത്ത്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ഏറ്റെടുക്കും
- Lifestyle
ഇന്നത്തെ ദിവസം വിജയം ഈ രാശിക്കാര്‍ക്ക് സ്വന്തം
- Movies
അച്ചായന് ലുക്കില്‍ പൃഥ്വിരാജിന്റെ മാസ് എന്‍ട്രി, ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ച് സുപ്രിയ
- Sports
IPL 2021: രാജസ്ഥാന് വിജയവഴിയിലേക്ക് വരാന്‍ രണ്ട് മാറ്റം വേണം, മധ്യനിരയും ഓപ്പണിംഗും മാറണം
- Finance
ഫെബ്രുവരിയിൽ ഇപിഎഫ്ഒയുടെ പുതിയ ഗുണഭോക്താക്കൾ ആയത് 12.37 ലക്ഷം പേർ
- Automobiles
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
BSNL 4G: 4ജി സ്പെക്ട്രം ഉടൻ നൽകണമെന്ന് ബിഎസ്എൻഎൽ ജീവനക്കാർ
ബിഎസ്എൻഎല്ലിന് 4ജി സ്പെക്ട്രം ഉടൻ അനുവദിക്കണമെന്ന ആവശ്യവുമായി ജീവനക്കാർ രംഗത്ത്. തിങ്കളാഴ്ച ബിഎസ്എൻഎൽ ജീവനക്കാർ നടത്തിയ നടന്ന നിരാഹാര സമരത്തിലാണ് 4 ജി സ്പെക്ട്രം അനുവദിക്കൽ ഉൾപ്പെടെയുള്ള പുനരുദ്ധാരണ പദ്ധതികൾ ഉടൻ നടപ്പാക്കണമെന്ന് ആവശ്യമുയർന്നത്. നിലവിൽ രാജ്യത്തെ ചുരുക്കം ചില സർക്കിളുകളിൽ മാത്രമേ ബിഎസ്എൻഎല്ലിന് 4ജി സേവനം ഉള്ളു.

സോവറിൻ ഗ്യാരണ്ടി, 4 ജി സ്പെക്ട്രം അലോക്കേഷൻ, ജനുവരിയിലെ ശമ്പള വിതരണം എന്നിവ ഉൾപ്പെടെയുള്ള പുനരുജ്ജീവന പാക്കേജ് വേഗത്തിൽ നടപ്പാക്കണമെന്നാണ് ജീവനക്കാരുടെ കൂട്ടായ ആവശ്യമെന്ന് സഞ്ചാർ നിഗം എക്സിക്യൂട്ടീവ്സ് അസേസിയേഷൻ പ്രസിഡന്റ് അഫ്താഫ് അഹമ്മദ് ഖാൻ പറഞ്ഞു. 4 ജി റോൾ ഔട്ടിന് മുന്നോടിയായി ബാങ്കുകളിൽ നിന്ന് ആവശ്യമായ വായ്പ നേടാൻ ബിഎസ്എൻഎല്ലിന് വേണ്ട സഹായങ്ങൾ ധനമന്ത്രാലയം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഎസ്എൻഎൽ മാറ്റത്തിലേക്ക്
എയർവേവുകൾ നേടിയെടുക്കുന്നതിനൊപ്പം ബിഎസ്എൻഎല്ലിന്റെ ശൃംഖലയും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. സപ്ലയർമാരായ ഫിനിഷ് നോക്കിയ, ചൈനയിലെ ഇസഡ്ടിഇ എന്നിവയുമായി ബിഎസ്എൻഎൽ ഇതിനകം തന്നെ ചർച്ച ആരംഭിച്ചുകഴിഞ്ഞു. മുമ്പത്തെ കുടിശ്ശിക അടച്ച് തീർക്കാത്തതിനാൽ നോക്കിയയും ഇസഡ്ടിഇയും ബിഎസ്എൻഎല്ലിന്റെ 4 ജി റോൾ ഔട്ടുമായി സഹകരിക്കാൻ വിമുഖത കാണിക്കുന്നുണ്ട്.
കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ 71 ദിവസം വരെ അധിക വാലിഡിറ്റി; കേരളത്തെ തഴഞ്ഞു

4 ജി റോൾ ഔട്ടിനായി ഡിവൈസുകൾ സുരക്ഷിതമാക്കുന്നതിനുള്ള ടെൻഡറിന് ബിഎസ്‌എൻഎൽ ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. ധനമന്ത്രാലയത്തിന്റെ ഗ്യാരൻറിയുടെ അഭാവത്തിൽ, ടെലികോം ഓപ്പറേറ്റർക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. നിലവിലുള്ള എജിആർ പ്രശ്നവും ബാങ്കുകളെ ബിഎസ്എൻഎല്ലിന് വായ്പ നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കും.

ബിഎസ്‌എൻഎൽ റിവൈവൽ പാക്കേജ്
കഴിഞ്ഞ ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭ പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്‌എൻഎൽ, എംടിഎൻഎൽ എന്നിവയ്‌ക്കായി 69,000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് അനുവദിച്ചിരുന്നു. വോളണ്ടറി റിട്ടയർമെന്റ് സ്കീം, 4 ജി സ്പെക്ട്രം അലോട്ട്മെന്റ്, ദീർഘകാല ബോണ്ടുകൾ വഴി 15000 കോടി രൂപ ഫണ്ട് സ്വരൂപിക്കുന്നതിന് പരമാധികാര ഗ്യാരണ്ടി നൽകൽ, ആസ്തി ധനസമ്പാദനം എന്നിവ ഈ പാക്കേജിൽ ഉൾപ്പെട്ട കാര്യങ്ങളാണ്.

ബിഎസ്എൻഎൽ റിവൈവൽ പാക്കേജിൽ ഇതുവരെ വിആർഎസ് മാത്രമേ നടപ്പാക്കിയിട്ടുള്ളൂ. ഏകദേശം 78,569 ബിഎസ്‌എൻഎൽ ജീവനക്കാരെ വോളന്ററി റിട്ടയർമെന്റ് എടുപ്പിച്ചു. 4 ജി സ്പെക്ട്രം ഇതുവരെ അനുവദിച്ചിട്ടില്ല, പരമാധികാര ഗ്യാരണ്ടിയും നൽകിയിട്ടില്ല. കൂടാതെ ബിഎസ്എൻഎല്ലിന്റെ ആസ്തി ധനസമ്പാദനവും സാവധാനത്തിലാണ് നീങ്ങുന്നത്.
കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്ന സർക്കിളുകളും താരിഫ് പ്ലാനുകളും

അതേസമയം ഈ സാമ്പത്തിക വർഷത്തേക്കുള്ള സർക്കാരിന്റെ പരമാധികാര ഗ്യാരണ്ടി പരിധി ഇതിനകം തീർന്നിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പുതിയത് 2020 ഏപ്രിൽ മുതലാണ് ലഭ്യമാവുക. ഏപ്രിൽ മുതൽ ബിഎസ്എൻഎല്ലിന്റെ റിവൈവൽ പാക്കേജ് കൂടുതൽ ശക്തമായി നടപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏപ്രിൽ ഒന്നുമുതൽ ബിഎസ്‌എൻഎല്ലിന് 4 ജി സ്പെക്ട്രം അനുവദിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അറിയിച്ചിട്ടുണ്ട്. സ്പെക്ട്രം ലഭിച്ച് കഴിഞ്ഞ് അടുത്ത 19 മാസത്തിനുള്ളിൽ ടെലികോം ഓപ്പറേറ്റർ രാജ്യത്തുടനീളം അതിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സ്വകാര്യ കമ്പനികളോട് മത്സരിച്ച് നിൽക്കാൻ 4ജി വരുന്നതോടെ ബിഎസ്എൻഎല്ലിന് സാധിക്കുമെന്ന് ഉറപ്പാണ്.

നിലവിൽ ബിഎസ്എൻഎല്ലിന് 120 ദശലക്ഷത്തിലധികം വരിക്കാരാണ് ഉള്ളത്. 4 ജി സേവനങ്ങൾ ആരംഭിക്കുന്നതോടെ ഈ വരിക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്ന് ഉറപ്പാണ്. അടുത്തിടെയുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, ബിഎസ്‌എൻഎല്ലിന് ഏപ്രിൽ 1 മുതൽ 4 ജി സ്പെക്ട്രം ലഭിച്ച് തുടങ്ങും. ഇത് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ പിന്നെയും19 മാസം വേണ്ടിവരും.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999