എന്താ നിങ്ങളുടെ ഐഫോണില്‍ സ്‌പേസ് കുറവാണോ...!

|

സ്മാര്‍ട്ട്‌ഫോണില്‍ മെമ്മറി കുറവാകുനുളള പല കാരണങ്ങള്‍ ഉണ്ടാകാം, ഫോണില്‍ 4 ജിബി മെമ്മറിയാണ് ഉളളതെങ്കില്‍ അതില്‍ പകുതിയില്‍ കൂടുതലും നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷനും, ഫോണിന്റെ പ്രൊസസറിനുമായാണ് പോകുന്നതെന്ന് നിങ്ങള്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാവും.

 

വായിക്കുക: ഏറ്റവും ആദ്യത്തെ സന്ദേശം എന്നാണ് ആയച്ചതെന്ന് അറിയുമോ; ഇന്റര്‍നെറ്റിന്റെ നാള്‍ വഴികളിലൂടെ....!

കുറച്ച് മെമ്മറി ബാക്കിയുളളത് വാട്ട്‌സ് ആപ് ഡാറ്റകളും, മെസേജുകളുമായി പോകുകയും ചെയ്യും. എക്‌സ്‌ടേണല്‍ മെമ്മറി കാര്‍ഡ് വഴി നിങ്ങള്‍ക്ക് മെമ്മറി കൂട്ടാമെന്നുളളത് ശരിയാണ്. എന്നാല്‍ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ മെമ്മറി എക്‌സ്പാന്‍ഡ് ചെയ്യാനുളള ഓപ്ഷന്‍ ഉണ്ടാകില്ല, അതായത് മോട്ടറോളയുടെ ആദ്യ വേര്‍ഷന്‍ മോട്ടോ ജിയില്‍ മെമ്മറി എക്‌സ്പാന്‍ഡ് ചെയ്യാന്‍ സാധിക്കില്ല. അതുപോലെ തന്നെ ഐഫോണിലും മെമ്മറി നിങ്ങള്‍ക്ക് കൂട്ടാന്‍ സാധിക്കില്ല. ഇത്തരം അവസരങ്ങളില്‍ താഴെ കൊടുത്തിരിക്കുന്ന ലളിതമായ മാര്‍ഗങ്ങളിലൂടെ നിങ്ങള്‍ക്ക് ഫോണിന്റെ മെമ്മറി കൂട്ടാവുന്നതാണ്.

1

1

ഐഫോണില്‍ മെമ്മറി സ്‌പേസ് കൂട്ടുന്നതിനായി ഫോണില്‍ സേവ് ചെയ്തിരിക്കുന്ന അനാവശ്യ ആപ്ലിക്കേഷനുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ചില ആപ്ലിക്കേഷനുകള്‍ 10 എംബി മുതല്‍ 1 ജിബി വരെ സ്‌പേസ് ആണ് എടുക്കുന്നത്.

2

2

നിങ്ങള്‍ നിങ്ങളുടെ ഫോണില്‍ ധാരാളം ഇന്റര്‍നെറ്റ് ബ്രൗസിംഗ് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ ബ്രൗസിംഗ് ഹിസ്റ്ററി ഡിലിറ്റ് ചെയ്യുക. കാരണം കുറച്ച് നാളുകള്‍ക്ക് ശേഷം ഇതിന്റെ സൈസ് കൂടുന്നതുകൊണ്ട് മെമ്മറി നിറയാന്‍ ഇടയാകുന്നു.

3
 

3

നിങ്ങള്‍ നിങ്ങളുടെ ഫോണിലെ ഫോട്ടോയും, വീഡിയോയും ഡിലിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. എന്നാല്‍ ഇത് നിങ്ങളുടെ ഫോണിന്റെ വേഗത കാര്യമായി കുറയ്ക്കും. അതുകൊണ്ട് ആദ്യം തന്നെ നിങ്ങളുടെ ഫോണിന്റെ ബാക്ക്അപ്പ് എടുത്ത് ഫോണിലുളള ഫോട്ടോയും വീഡിയോയും ഡിലിറ്റ് ചെയ്യാവുന്നതാണ്. ഇതുകൊണ്ട് നിങ്ങളുടെ ഡാറ്റ സുരക്ഷിതമായിരിക്കുകയും ഫോണിന്റെ മെമ്മറി കാലിയാകുകയും ചെയ്യും.

4

4

നിങ്ങളുടെ ഫോണിലെ മെസേജ് സെറ്റിംഗില്‍ പോയി ഓട്ടോ ഡിലിറ്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇതുകൊണ്ട് കുറച്ച് സമയത്തിന് ശേഷം നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തിരിക്കുന്ന പഴയ മെസേജുകള്‍ തന്നെത്താനെ ഡിലിറ്റ് ആവുന്നതാണ്. ഇതിനായി Settings>Messages --ല്‍ പോയി 'Keep Messages' ഓപ്ഷനില്‍ ചെന്ന് 30 ദിവസം മുതല്‍ 1 കൊല്ലം വരെയുളള സമയം ക്രമീകരിക്കാവുന്നതാണ്.

5

5

നിങ്ങള്‍ക്ക് പാട്ട് കേള്‍ക്കണമെന്നുണ്ടെങ്കില്‍ ഐട്യൂണ്‍ ഉപയോഗിക്കുക, ഇതിനാല്‍ ഫോണില്‍ പാട്ടുകള്‍ സംഭരിച്ച് വെക്കേണ്ട ആവശ്യം വരുന്നില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X