ഏറ്റവും ആദ്യത്തെ സന്ദേശം എന്നാണ് ആയച്ചതെന്ന് അറിയുമോ; ഇന്റര്‍നെറ്റിന്റെ നാള്‍ വഴികളിലൂടെ....!

Written By:

ഇന്ന് അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ദിനമാണ്. 2005 മുതലാണ് ഒക്ടോബര്‍ 29 അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 1969-ലാണ് ആദ്യത്തെ ഇലക്ട്രോണിക് സന്ദേശം ഒരു കമ്പ്യൂട്ടറില്‍ മറ്റൊരു കമ്പ്യൂട്ടറിലേക്ക് പറന്നത്. ഈ മഹത്തായ സംഭവത്തെ അനുസ്മരിക്കാനാണ് ലോകമെങ്ങും ഒക്ടോബര്‍ 29 അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ദിനമായി ആചരിക്കുന്നത്.

വായിക്കുക: സാംസഗ് ഗ്യാലക്‌സി ആല്‍ഫയ്ക്ക് ഇപ്പോള്‍ 37,999 രൂപ മാത്രം; 10 മികച്ച ഓണ്‍ലൈന്‍ വില്‍പ്പനകള്‍

സ്മാര്‍ട്ട്‌ഫോണുകളുടേയും ടാബ്‌ലറ്റുകളുടേയും കാലത്ത് കമ്പ്യൂട്ടറിനെക്കുറിച്ചുളള പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ അടിമുടി മാറിക്കഴിഞ്ഞു. പണ്ട് ഇന്റര്‍നെറ്റ് കഫേകളിലും ഓഫീസുകളിലും ഒതുങ്ങി നിന്ന ഇന്റര്‍നെറ്റ് ഇന്ന് സ്മാര്‍ട്ട്‌ഫോണുകളില്‍ കൈപിടിയിലൊതുക്കാവുന്ന സാങ്കേതിക വിദ്യയായിരിക്കുന്നു. ഇത്ര കുറഞ്ഞ കാലത്ത് വാര്‍ത്താ വിനിമയ സങ്കേതത്തില്‍ ഇന്റര്‍നെറ്റ് കൊണ്ട് വന്ന മാറ്റങ്ങള്‍ അഭൂതപൂര്‍വമാണ്. ഇന്റര്‍നെറ്റിനെക്കുറിച്ചുളള വസ്തുതകളും വിശകലനങ്ങളും നോക്കുന്നതിനായി സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ലോകത്തുള്ള ദശലക്ഷക്കണക്കിനു കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മഹാ നെറ്റ്‌വര്‍ക്കിനെയും, അവ നല്‍കുന്ന വിവിധ സൗകര്യങ്ങളെയുമാണ് പൊതുവില്‍ ഇന്റര്‍നെറ്റ് എന്നു പറയുന്നത്.

2

1957ലെ റഷ്യന്‍ വാര്‍ത്താവിനിമയ ഉപഗ്രഹമായ സ്പുട്‌നിക്കിന്റെ വിക്ഷേപണം അമേരിക്കന്‍ ഐക്യനാടിന് ഒരു വെല്ലുവിളിയായിതീരുകയും അവരുടെ പ്രതിരോധാവശ്യങ്ങള്‍ക്കുള്ള ഗവേഷണസ്ഥാപനമായ അര്‍പ്പ 1969ല്‍ അര്‍പനെറ്റ് എന്ന നെറ്റ്‌വര്‍ക്കിന് രൂപം കൊടുക്കുകയും ചെയ്തു.

3

ഇതിന്റെ ഉദ്ദേശ്യം യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ മാത്രം സൈനികപരമായ നേട്ടങ്ങള്‍ ആയിരുന്നു. ഒരു കുടിയേറ്റവാണിജ്യരാജ്യമായ അമേരിക്കന്‍ ഐക്യനാടുകള്‍ അവരുടെ വാണിജ്യപരമായ നേട്ടങ്ങള്‍ക്ക് അര്‍പനെറ്റിനെ ഉപയോഗിക്കുവാന്‍ തുടങ്ങി.

4

അതിന്റെ ഫലമായി 1983ല്‍ അര്‍പനെറ്റ്, മില്‍നെറ്റ്,അര്‍പനെറ്റ് എന്നിങ്ങനെ രണ്ടായി മാറി. മില്‍നെറ്റിനെ മിലിട്ടറി നെറ്റ്‌വര്‍ക്ക് എന്നും വിളിക്കുന്നു. അര്‍പ്പാനെറ്റിനെ മാര്‍ച്ച് 23, 1972ല്‍ ഡാര്‍പ്പാനെറ്റ് ആക്കുകയും , വീണ്ടും ഫെബ്രുവരി 22, 1993ല്‍ അര്‍പ ആക്കുകയും , വീണ്ടു തിരിച്ച് മാര്‍ച്ച് 11, 1996 ഡാര്‍പാനെറ്റ് ആക്കുകയും ചെയ്തു.

5

ഡാര്‍പ്പനെറ്റിന്റെ ഉപയോഗം തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ വാണിജ്യവല്‍ക്കരിക്കപ്പെടുകയും, ഇത് മറ്റുളള രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് ഇതിന്റെ വളര്‍ച്ച അസൂയാവഹമായിരുന്നു. മറ്റുരാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ കൂടുതല്‍ സാങ്കേതിക വിദ്യകള്‍ കണ്ടു പിടിക്കുകയും ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന നെറ്റ്‌വര്‍ക്കായി ഇത് മാറകയും ചെയ്തു. അങ്ങനെ ഇന്നുകാണുന്ന ഇന്നുകാണുന്ന ഇന്റര്‍നെറ്റിലേക്ക് ഈ നെറ്റ്‌വര്‍ക്ക് ശൃംഖല രൂപാന്തരം സംഭവിച്ചു.

6

 വേള്‍ഡ് വൈഡ് വെബ് ഇന്റര്‍നെറ്റിന്റെ പര്യായമാണെന്ന് ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് ശരിയായ വസ്തുതയല്ല. പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലകളുടെ ഒരു കൂട്ടമാണ് ഇന്റര്‍നെറ്റ്. എന്നാല്‍ പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങളുടെ ഒരു കൂട്ടത്തെയാണ് വേള്‍ഡ് വൈഡ് വെബ് എന്നു പറയുന്നത്.

7

ഹൈപ്പര്‍ലിങ്കുകളും, യു ആര്‍ എല്ലുകളും ഉപയോഗിച്ചാണ് വേള്‍ഡ് വൈഡ് വെബിലെ പ്രമാണങ്ങള്‍ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്. ചിത്രങ്ങള്‍, ശബ്ദങ്ങള്‍, എച്ച് റ്റി എം എല്‍ താളുകള്‍, പ്രോഗ്രാമുകള്‍ ഇങ്ങനെ വിവിധതരത്തിലുള്ള പ്രമാണങ്ങള്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്നു. വേള്‍ഡ് വൈഡ് വെബ് സേവനം വഴിയാണ് ഈ പ്രമാണങ്ങള്‍ ഉപയോക്താക്കള്‍ക്ക് കിട്ടുക.

8

ഒരാളുടെ കമ്പ്യൂട്ടര്‍ മറ്റൊരിടത്തു നിന്നുകൊണ്ട് മറ്റൊരാള്‍ നിയന്ത്രിക്കുന്ന സംവിധാനമാണു വിദൂര കമ്പ്യൂട്ടിംഗ് എന്നു പറയുന്നു. ഇന്റര്‍നെറ്റില്‍ മാത്രമല്ല, ഏതൊരു ശൃംഖലയിലും ഈ സേവനം സാധ്യമാണ്. വിദൂരകമ്പ്യൂട്ടറിനെ നിയന്ത്രിക്കുന്നതിന് പ്രത്യേക സോഫ്റ്റ്‌വയറാണ് ഉപയോഗിക്കുന്നത്. കമ്പ്യൂട്ടറുകളിലെ തകരാറുകള്‍ പരിഹരിക്കുന്നതിനാണ്, മിക്കവാറും വിദൂര കമ്പ്യൂട്ടിംഗ് ഉപയോഗപ്പെടുത്തുന്നത്.

9

കമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ രണ്ടുപേര്‍ക്ക് സംസാരിക്കാനുള്ള സംവിധാനമാണ് വോയ്‌സ് ഓവര്‍ ഐ പി അഥവാ ഇന്റര്‍നെറ്റ് ടെലഫോണി എന്ന്് പറയുന്നത്. സാധാരണ ടെലിഫോണ്‍ വഴിയുള്ള വിനിമയത്തേക്കാള്‍ ചിലവുകുറഞ്ഞ രീതിയാണ് ഇത്.

10

ഇന്റര്‍നെറ്റിന്റെ അടിസ്ഥാനമായ പാക്കറ്റ് സ്വിച്ചിങ്ങ് എന്ന സാങ്കേതികവിദ്യയാണ് ഇന്റര്‍നെറ്റ് ടെലഫോണിയെ ചെലവു കുറഞ്ഞതാക്കുന്നത്. സാധാരണ ടെലഫോണില്‍ കൂടി സംസാരിക്കുമ്പോള്‍ ശബ്ദം കൈമാറുന്നതിന് ഒരു ലൈന്‍ പൂര്‍ണമായും മാറ്റിവയ്ക്കപ്പെടുകയാണ് ചെയ്യുന്നത്.

11

എന്നാല്‍ ഇന്റര്‍നെറ്റ് ടെലിഫോണിയില്‍ തികച്ചും വ്യത്യസ്തമായ രീതിയിലാണ് വിനിമയം നടക്കുക. മൈക്രോഫോണ്‍ വഴി കമ്പ്യൂട്ടറില്‍ എത്തുന്ന ശബ്ദം ഡിജിറ്റല്‍ ഡാറ്റയുടെ ചെറു പാക്കറ്റുകളായി വിഭജിക്കപ്പെടുകയാണ് ആദ്യം ചെയ്യുക.

12

ഓരോ പാക്കറ്റിലും, ഉദ്ഭവ സ്ഥാനത്തെ ഐപി വിലാസം ലക്ഷ്യ സ്ഥാനത്തെ ഐ പി വിലാസം, ആകെ പാക്കറ്റുകളുടെ എണ്ണം, എത്രാമത്തെ പാക്കറ്റ് എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. ഉദ്ഭവസ്ഥാനത്തെ കമ്പ്യൂട്ടറില്‍ നിന്നും പുറപ്പെടുന്ന ഡാറ്റ പാക്കറ്റുകള്‍ അനുയോജ്യമായ വിവിധ വഴികളിലൂടെ സഞ്ചരിച്ച് ലക്ഷ്യ സ്ഥാനത്ത് എത്തുന്നു.

13

തുടര്‍ന്ന് ലക്ഷ്യസ്ഥാനത്തെ കമ്പ്യൂട്ടറില്‍ അവ പഴയ പോലെ ഒന്നായി ചേര്‍ന്ന് പുനഃസൃഷ്ടിക്കപ്പെടുകയാണ് ചെയ്യുക.

14

ഇങ്ങനെ വിവിധ വഴികളിലൂടെ സഞ്ചരിക്കുന്നതിനാല്‍ ഒരു പ്രത്യേക ലൈന്‍ ഇതിനായി മാറ്റിവയ്‌ക്കേണ്ട ആവശ്യം വരുന്നില്ല. ഇന്റര്‍നെറ്റ് ടെലിഫോണിയില്‍ പായ്ക്കറ്റുകളുടെ സഞ്ചാരത്തിനിടക്ക് പല തടസ്സങ്ങളും നേരിടാവുന്നതാണ്.

15

ചിലപ്പോള്‍ ട്രാഫിക് തിരക്ക് മൂലം ഉണ്ടാകാവുന്ന താമസം, ചില പാക്കറ്റുകള്‍ നഷ്ടമാകുന്നതു മൂലമുള്ള 'ജിറ്റെറിങ്ങ്' എന്നിവയാണ് അതില്‍ പ്രധാനം. ഇവയാണ് സംസാര സുഖത്തെ തടസ്സപ്പെടുത്തുക.

16

ഉയര്‍ന്ന ബാന്‍ഡ്‌വിഡ്ത്ത് ഉള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ വഴി ഇത് മറി കടക്കാവുന്നതാണ്. ഇന്ന് ഇന്റര്‍നെറ്റ് ടെലഫോണി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ധാരാളം ഡിവൈസുകളാണ് വിപണിയിലുളളത്.

17

കമ്പ്യൂട്ടര്‍ ഉപയോഗിച്ചും അല്ലാതെയും ഇന്റര്‍നെറ്റ് ടെലഫോണി വഴി സംസാരിക്കാന്‍ പറ്റുന്ന ഡിവൈസുകളും നമുക്ക് കാണാന്‍ സാധിക്കും. കമ്പ്യൂട്ടറില്‍ നിന്നും കമ്പ്യൂട്ടറിലേക്ക് തികച്ചും സൗജന്യമായാണ് സംസാരിക്കാന്‍ സാധിക്കുക.

18

എം എസ് എന്‍ മെസഞ്ചര്‍, യാഹൂ മെസഞ്ചര്‍, സ്‌കൈപ്പ്, ഗൂഗിള്‍ ടോക്ക് തുടങ്ങിയ സോഫ്റ്റ്‌വയറുകളാണ് ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക് സംസാരിക്കാന്‍ ഉപയോഗിക്കുക.

19

കമ്പ്യൂട്ടറില്‍ നിന്നും മറ്റു ടെലഫോണുകളിലേക്ക് വിളിക്കാന്‍ ഗേറ്റ്‌വേ എന്ന ഡിവൈസ് ആവശ്യമാണ്. ഈ ആവശ്യത്തിനായി ഉപയോഗിക്കാവുന്ന കോളിംഗ് കാര്‍ഡുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

20

ഇവയുപയോഗിച്ച് ചുരുങ്ങിയ ചിലവില്‍ കമ്പ്യൂട്ടറില്‍ നിന്നും ലോകത്തെവിടെയുമുള്ള ടെലഫോണിലേക്കും ഒരാള്‍ക്ക് വിളിക്കാവുന്നതാണ്. ഇന്റര്‍നെറ്റ് ടെലിഫോണി വരും കാലത്തെ പ്രധാന വാര്‍ത്താവിനിമയ സംവിധാനമായാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

21

38 വര്‍ഷം കൊണ്ടാണ് റേഡിയോ ദശലക്ഷം ആളുകളിലേക്കെത്തിയത്. 13 വര്‍ഷം എടുത്തു ടെലിവിഷന്‍ ഇത്രയെത്താന്‍. എന്നാല്‍ വെറും നാലു വര്‍ഷത്തിനിടക്ക് 50 ദശലക്ഷം ആളുകളാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളായത്. അതിവേഗവും ദ്രുതവുമാണ് ഇന്റര്‍നെറ്റ് വളര്‍ച്ച.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot