ഗൂഗിളിന് 21 വയസ്സ്, നിങ്ങൾക്കറിയാത്ത ഗൂഗിളിന് പിന്നിലെ 5 കാര്യങ്ങൾ

|

21 വർഷം മുമ്പ് സ്റ്റാൻഫോർഡ് സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥികളായ സെർജി ബ്രിൻ, ലാറി പേജ് എന്നിവർ അവരുടെ ഡോർമിറ്ററിയിൽ വച്ച് ഒരു ഗവേഷണ പ്രോജക്റ്റായാണ് ഗൂഗിൾ ആരംഭിക്കുന്നത്. സെർച്ച് എഞ്ചിനുകൾ സെർച്ച് റിസൾട്ടുകൾ എങ്ങനെ ശേഖരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു പുതിയ രീതിയെ ചുറ്റിപ്പറ്റിയായിരുന്നു പ്രോജക്ട്. പേജ് റാങ്ക് എന്ന ഈ പുതിയ അൽ‌ഗോരിതം ഓൺ‌ലൈനിൽ വെബ് പേജുകൾ കണ്ടെത്തുന്ന രീതി തന്നെ മാറ്റി.

ലോകത്തിലെ നാലാമത്തെ വലിയ കമ്പനി

21 വർഷത്തിനുശേഷം ഇപ്പോൾ 92 ശതമാനത്തിലധികം മാർക്കറ്റ് ഷെയറുള്ള ലോകത്തെ എതിരാളികളില്ലാത്ത സെർച്ച് എഞ്ചിനാണ് ഗൂഗിൾ. ഗൂഗിൾ സെർച്ചിൻറ വിജയം മറ്റ് ഉൽപ്പന്നങ്ങളുടെ ഒരു ശൃംഖല തന്നെ വികസിപ്പിക്കുന്നതിലേക്ക് നയിച്ചു. ഇത് വിപണി മൂല്യമനുസരിച്ച് ലോകത്തിലെ നാലാമത്തെ വലിയ കമ്പനിയാണ് ഇന്ന് ഗൂഗിൾ. നമ്മുടെ ദൈനംദിന ജീവതത്തിൻറെ ഭാഗമായ ഗൂഗിളിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കാൻ സാധ്യതയില്ലാത്ത അഞ്ച് കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഗൂഗിളിന് മൂന്നാമത്തെ കോ-ഫൌണ്ടർ  കൂടിയുണ്ടായിരുന്നു

ഗൂഗിളിന് മൂന്നാമത്തെ കോ-ഫൌണ്ടർ കൂടിയുണ്ടായിരുന്നു

സെർജി ബ്രിൻ, ലാറി പേജ് എന്നിവർ ഗൂഗിളിൻറെ സ്ഥാപകരായി അറിയപ്പെടുമ്പോൾ ഗൂഗിളിൻറെ സെർച്ച് എഞ്ചിൻ വികസിപ്പിക്കുന്നതിന് പിന്നിൽ മൂന്നാമത്തെ വ്യക്തിയുണ്ടെന്ന കാര്യം മിക്ക ആളുകൾക്കും അറിയില്ല. യഥാർത്ഥത്തിൽ സെർച്ച് എഞ്ചിനായി മിക്ക കോഡുകളും എഴുതിയ ലീഡ് പ്രോഗ്രാമറായിരുന്നു സ്കോട്ട് ഹസ്സൻ. ഗൂഗിൾ ഔദ്യോഗികമായി ഒരു കമ്പനിയായി സ്ഥാപിക്കപ്പെടുന്നതിന് മുമ്പ് തന്നെ അദ്ദേഹം അവരുടെ സംഘത്തിൽ നിന്നും പോയി. പിന്നീട് ടോക്കൺ ഓഫ് അപ്രിസിയേഷൻ എന്ന നിലയിൽ ബ്രിനും പേജും ഹസ്സന് ഗൂഗിളിൻറെ വലീയൊരു ഷെയർ നൽകി

ഗൂഗിൾ അറിയപ്പെട്ടിരുന്നത് ബാക്ക്റബ് എന്നാണ്

ഗൂഗിൾ അറിയപ്പെട്ടിരുന്നത് ബാക്ക്റബ് എന്നാണ്

സെർച്ച് എഞ്ചിൻ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിൻറെ അടിസ്ഥാനത്തിലാണ് യഥാർത്ഥത്തിൽ ബാക്ക് റബ് എന്ന് പേരിട്ടത്. ഒരു വെബ്‌സൈറ്റിന്റെ പ്രസക്തി നിർണ്ണയിക്കാനായി അൽ‌ഗോരിതം ബാക്ക്‌ലിങ്കുകൾ പരിശോധിക്കുന്നതിനാലാണ് ഇങ്ങനെയൊരു പേര് ആദ്യം തിരഞ്ഞെടുത്തത്. പിന്നീട് പേര് ഗൂഗിൾ എന്നാക്കി മാറ്റി. ഗൂഗോൾ എന്ന പദത്തിൽ നിന്നാണ് ഗൂഗിൾ ഉണ്ടായത്. ആൾട്ടർനേറ്റീവ് യൂണിവേഴ്സിൽ നൂറ് പൂജ്യങ്ങൾക്കൊപ്പമുള്ള 1 എന്ന നമ്പരിനെയാണ് ഗൂഗോൾ എന്ന് വിളിക്കുന്നത്. ഓൺലൈനിൽ കാര്യങ്ങൾ തിരയാൻ ആളുകൾ മറ്റുള്ളവരോട് ആവശ്യപ്പെടുന്ന ശൈലിയായി ബാക്ക് റബ് ഇറ്റ്.

ഗൂഗിളിൻറെ പിറന്നാൾ എല്ലായ്പ്പോഴും 27ന് അല്ലായിരുന്നു

ഗൂഗിളിൻറെ പിറന്നാൾ എല്ലായ്പ്പോഴും 27ന് അല്ലായിരുന്നു

2005 വരെ ഗൂഗിൾ അതിൻറെ ജന്മദിനമായി ആഘോഷിച്ചത് സെപ്റ്റംബർ 7 ആയിരുന്നു. ചിലപ്പോൾ ഗൂഗിൾ സെപ്റ്റംബർ 8, സെപ്റ്റംബർ 26 തീയതികളിൽ ജന്മദിനം ആഘോഷിച്ചു. ഇതിനെകുറിച്ച് ഒരു ബ്ലോഗ് പോസ്റ്റിൽ ഗൂഗിൾ വ്യക്തമാക്കിയത് തങ്ങൾ യഥാർത്ഥ ജനന തിയ്യതിയെ കുറിച്ച് ആശയകുഴപ്പത്തിലാണെന്നാണ്. എന്നാൽ കുറച്ചു കാലമായി സെപ്റ്റംബർ 27 തന്നെ ഗൂഗിളിൻറെ പിറന്നാളായി ആഘോഷിക്കുന്നു.

ഗൂഗിളിൻറെ ഡാറ്റ സംഭരിച്ചിരുന്നത് ലെഗോ കാബിനറ്റിൽ

ഗൂഗിളിൻറെ ഡാറ്റ സംഭരിച്ചിരുന്നത് ലെഗോ കാബിനറ്റിൽ

ഗൂഗിളിൻറെ തുടക്കകാലത്ത് അതിൻറെ എല്ലാ ഡാറ്റയും പത്ത് 4 ജിബി ഹാർഡ് ഡ്രൈവുകളിലാണ് സംഭരിച്ചിരുന്നത്. അത് അന്ന് ലഭ്യമായതിൽ വച്ച് ഏറ്റവും വലിയ ഡാറ്റ സ്റ്റോറേജാണ്. സ്ഥാപകർക്ക് ശേഷി എളുപ്പത്തിൽ വികസിപ്പിക്കുന്നതിനായി ഈ ഹാർഡ് ഡ്രൈവുകൾ ഒരു ലെഗോ കാബിനറ്റിലാണ് സൂക്ഷിച്ചിരുന്നത്. ഗൂഗിൾ ഉപയോഗിച്ച ഈ യഥാർത്ഥ ലെഗോ കാബിനറ്റ് ഇപ്പോൾ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ന് ലോകമെമ്പാടുമുള്ള വിവിധ ഡാറ്റാ സെൻററുകളിൽ ഗൂഗിൾ അതിന്റെ ഡാറ്റ സംഭരിക്കുന്നു. കൂടാതെ ഗൂഗിൾ ഇപ്പോൾ ദശലക്ഷക്കണക്കിന് ജിബി ഡാറ്റ ഹോസ്റ്റുചെയ്യുന്നു.

പേജ്റാങ്ക് പേറ്റൻറ് സ്റ്റാൻഫോർഡിനായിരുന്നു

പേജ്റാങ്ക് പേറ്റൻറ് സ്റ്റാൻഫോർഡിനായിരുന്നു

ഗൂഗിളിൻറെ ഏറ്റവും ജനപ്രിയമായ സെർച്ച് എഞ്ചിൻ അൽഗോരിതവും ഗൂഗിൾ ആദ്യമായി ഉപയോഗിച്ച അൽ‌ഗോരിതം കൂടിയായ പേജ്റാങ്കിൻറെ പേറ്റൻറ് ഒരിക്കലും ഗൂഗിളിൻറെ ഉടമസ്ഥതയിലായിരുന്നില്ല. പേജ് റാങ്കിൻറെ ട്രേഡ് മാർക്ക് ഗൂഗിൾ സ്വന്തമാക്കി പേറ്റൻറിൻറെ പ്രത്യേക അവകാശങ്ങളും നേടി. പക്ഷേ പേറ്റന്റ് സ്റ്റാൻഫോർഡ് സർവകലാശാലയ്ക്ക് തന്നെ നൽകി. 2005 ൽ 336 മില്യൺ ഡോളറിന് വിപണിയിൽ വിറ്റ പേറ്റന്റ് ഉപയോഗിക്കുന്നതിന് പകരമായി 1.8 ദശലക്ഷം ഓഹരികൾ സർവകലാശാലയ്ക്ക് ലഭിച്ചു.

Best Mobiles in India

English summary
21 years ago, today, two Stanford PhD students: Sergey Brin and Larry Page, began Google as a research project in their dormitories. The research project revolved around a new approach on how search engines accumulated search results. This new algorithm, called PageRank, changed how web pages were discovered online. 21 years later, Google is now dominant search engine in the world with a market share of more than 92% according to stat counter.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X