ടിക്‌ടോക്കും ഹലോയും അടക്കം 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചു

|

ടിക്‌ടോക്കും ഹലോയും ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾക്ക് നിരോധനം. ഇന്ത്യ ചൈന ബന്ധം വഷളായ സാഹചര്യത്തിലാണ് ആപ്പുകൾ നിരോധിച്ചത്. ഈ ആപ്പുകൾ ഡാറ്റ ചോർത്തുന്നു എന്നതടക്കമുള്ള ആരോപണങ്ങളുണ്ടായ സാഹചര്യത്തിൽ നിരോധനം വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയാണ് പുറത്ത് വന്നത്.

 പ്രൈവസി പ്രശ്നങ്ങൾ

അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെയാണ് ഡാറ്റ ചോർത്തുന്നുവെന്ന് സംശയിക്കുന്ന ചൈനീസ് അപ്ലിക്കേഷനുകളെയും പ്രൈവസി പ്രശ്നങ്ങൾ ഉള്ള ആപ്പുകളെയും രാജ്യത്ത് നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ടിക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്റർനെറ്റ് എനേബിൾ ചെയ്ത മൊബൈൽ, മൊബൈൽ ഇതര ഡിവൈസുകളിൽ ഉപയോഗിക്കുന്നതിനാണ് കേന്ദ്രസർക്കാർ നിരേധനം ഏർപ്പെടുത്തിയത്.

ഇൻഫർമേഷൻ ടെക്നോളജി

"ഇൻഫർമേഷൻ ടെക്നോളജി (പൊതുജനങ്ങളുടെ വിവരങ്ങൾ ആക്സസ് ചെയ്യുന്നത് തടയുന്നതിനുള്ള നടപടിക്രമങ്ങളും സുരക്ഷകളും) ചട്ടങ്ങൾ 2009ലെ 69 എ വകുപ്പ് പ്രകാരം പ്രകാരം ഭീഷണികളുടെ ഉയർന്നുവരുന്ന സാഹചര്യത്തിൽ 59 ആപ്ലിക്കേഷനുകൾ നിരോധിക്കാൻ തീരുമാനിച്ചതായി സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ആപ്ലിക്കേഷനുകൾ

ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷയെക്കുറിച്ചും ചില ആപ്ലിക്കേഷനുകളുടെ പ്രവർത്തനങ്ങളിലെ പ്രൈവസി സുരക്ഷയെ സംബന്ധിച്ചും ആളുകളിൽ ആശങ്ക ഉയർന്നുവന്നിട്ടുണ്ടെന്നും ഇത്തരം ആശങ്കകളും പരാതികളും കൂടി കണക്കിലെടുത്താണ് ആപ്പുകളെ നിരോധിക്കുന്നതെന്നും വിവരസാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

നിരോധിച്ച ആപ്പുകൾ ഇവയാണ്

നിരോധിച്ച ആപ്പുകൾ ഇവയാണ്

ടിക് ടോക്ക്, ഷെയർ ഇറ്റ്, ക്വായ്, യുസി ബ്രൌസർ, ബൈഡു മാപ്പ്, ഷെയ്ൻ, ക്ലാഷ് ഓഫ് കിങ്സ്, DU ബാറ്ററി സേവർ, ഹലോ, ലൈക്ക്, യൂകാം മേക്കപ്പ്, മി കമ്മ്യൂണിറ്റി, സിഎം ബ്രോവേഴ്‌സ്, വൈറസ് ക്ലീനർ, APUS ബ്രൌസർ, റോംവെ, ക്ലബ് ഫാക്ടറി, ന്യൂസ്‌ഡോഗ്, ബ്യൂട്രി പ്ലസ്, വി ചാറ്റ്, യുസി ന്യൂസ്, QQ മെയിൽ, വെയ്‌ബോ, സെൻഡർ, QQ മ്യൂസിക്ക്,QQ ന്യൂസ്‌ഫീഡ്, ബിഗോ ലൈവ്, സെൽഫിസിറ്റി, മെയിൽ മാസ്റ്റർ, പാരലൽ സ്പൈസ്, എംഐ വീഡിയോ കോൾ ഷവോമി, വി സിങ്ക്, ES ഫയൽ എക്സ്പ്ലോറർ

ആപ്പുകൾ

വിവ വീഡിയോ ക്യു വീഡിയോ ഇങ്ക്, മീതു, വിഗോ വീഡിയോ, ന്യൂ വീഡിയോ സ്റ്റാറ്റസ്, DU റെക്കോർഡർ, വാലറ്റ്- ഹൈഡർ, കാഷെ ക്ലീനർ DU ആപ്പ് സ്റ്റുഡിയോ, DU ക്ലീനർ, DU ബ്രൗസർ, ഹാങ്കേ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്സ്, കാം സ്കാനർ, ക്ലീൻ മാസ്റ്റർ ചീറ്റ മൊബൈൽ, വണ്ടർ ക്യാമറ, ഫോട്ടോ വണ്ടർ, QQ പ്ലെയർ, വി മീറ്റ്, സ്വീറ്റ് സെൽഫി, ബായിഡു ട്രാൻസലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റർനാഷണൽ, QQ സെക്യൂരിറ്റി സെന്റർ, QQ ലോഞ്ചർ, യു വീഡിയോ, വി ഫ്ലൈ സ്റ്റാറ്റസ് വീഡിയോ, മൊബൈൽ ലെജന്റ്സ്, DU പ്രൈവസി

Best Mobiles in India

Read more about:
English summary
The Government of India has decided to ban Chinese apps diverting data and those with privacy issues. Government has announced a ban on 59 such Chinese apps, including Tik Tok.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X