Just In
- 10 hrs ago
റിയൽമി എക്സ് 7, എക്സ് 7 പ്രോ സ്മാർട്ഫോണുകൾ ഇപ്പോൾ ഫ്ളിപ്പ്കാർട്ടിൽ ലഭ്യമാണ്
- 10 hrs ago
ജപ്പാനിലെ അത്ഭുതപ്പെടുത്തുന്ന 60 അടി ഉയരമുള്ള റോബോട്ടിനെ നിങ്ങൾക്ക് പരിചയപ്പെടാം
- 12 hrs ago
മേപ്പിൾ സ്റ്റോറിൽ നിന്നും ഡിസ്കൗണ്ടിൽ നിങ്ങൾക്കും നേടാം ആപ്പിൾ ഐഫോൺ 12 മോഡലുകൾ
- 13 hrs ago
പ്രധാന സവിശേഷതകൾ വെളിപ്പെടുത്തി ഷവോമി എംഐ ബാൻഡ് 6 വരുന്നു
Don't Miss
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Movies
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
5ജി സ്മാർട്ട്ഫോണുകൾ 2020ന്റെ ആദ്യ പകുതിയിൽ തന്നെ ഇന്ത്യയിലെത്തും
5 ജി സ്പെക്ട്രം വാങ്ങാൻ ടെലികോം ഓപ്പറേറ്റർമാർ ഇതുവരെയും തയ്യാറായില്ലെങ്കിലും 5 ജി ഡിവൈസുകൾ ഇന്ത്യയിലേക്ക് എത്തിക്കാൻ സ്മമാർട്ട്ഫോൺ നിർമ്മാതാക്കൾ തയ്യാറായി കഴിഞ്ഞു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ നിർമ്മാതാക്കൾ 5 ജി ഡിവൈസുകൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സ്മാർട്ട്‌ഫോണുകളുടെ വില വളരെ കൂടുതലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

5 ജി സ്പെക്ട്രം വാങ്ങാൻ ടെലികോം ഓപ്പറേറ്റർമാർ ഇതുവരെയും തയ്യാറായില്ലെങ്കിലും 5 ജി ഡിവൈസുകൾ ഇന്ത്യയിലേക്ക് എത്തിക്കാൻ സ്മമാർട്ട്ഫോൺ നിർമ്മാതാക്കൾ തയ്യാറായി കഴിഞ്ഞു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ നിർമ്മാതാക്കൾ 5 ജി ഡിവൈസുകൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സ്മാർട്ട്‌ഫോണുകളുടെ വില വളരെ കൂടുതലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

2020 ൽ ബ്രാൻഡുകളിൽ മിക്കതും 500 ഡോളറിന് (35,800 രൂപ) മുകളിലുള്ള 5 ജി ഫോണുകൾ പുറത്തിറക്കും. 4 ജി വേരിയന്റുകൾ മിക്കതും 10,000 രൂപയ്ക്ക് താഴെ വിലയുള്ളതായിരിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2021 ന്റെ തുടക്കത്തിൽ മാത്രമേ 5 ജി ഫോണുകളുടെ വില 300 ഡോളറിന് താഴേക്ക് കുറയുകയുള്ളുവെന്നും ഐഡിസി ഇന്ത്യയിലെ ഗവേഷണ ഡയറക്ടർ നവകേന്ദർ സിംഗ് വ്യക്തമാക്കി.
കൂടുതൽ വായിക്കുക: 2020ൽ സ്മാർട്ട്ഫോൺ വിപണി നിർണയിക്കുന്ന മൂന്ന് ഘടകങ്ങൾ

ഈ വർഷം കമ്പനികൾ രാജ്യത്ത് 15 ദശലക്ഷം സ്മാർട്ട്‌ഫോണുകൾ വിൽക്കുമെന്നാണ് ടെക്ക് ആർക്കിന്റെ റിപ്പോർട്ട് പറയുന്നത്. വൺപ്ലസ്, ഷിയോമി, മൈക്രോമാക്സ്, ഹുവാവേ, വിവോ തുടങ്ങിയ കമ്പനികൾ ഇതിനകം 5 ജി സ്മാർട്ട്‌ഫോണുകൾ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിപണികളിൽ വിൽപ്പനയ്ക്ക് എത്തിച്ചതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ചിപ്‌സെറ്റ് നിർമാതാക്കളായ ക്വാൽകോം, മീഡിയടെക്, സാംസങ്, ഹുവാവേ എന്നിവ 5 ജി സാങ്കേതികവിദ്യ വികസിപ്പിച്ചു കഴിഞ്ഞു. കൂടുതൽ ചിപ്പുകളിലേക്ക് ഇവ കൊണ്ടുവന്ന് വികസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്ത്യയിൽ 5 ജി സ്മാർട്ട്‌ഫോണുകൾ വികസിപ്പിക്കുകയും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും വൺപ്ലസ് പദ്ധതികൾ തയ്യാറാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇപ്പോഴിത് ഒരു പൈലറ്റ് പ്രോജക്ട് മാത്രമാണ്.

5 ജി നെറ്റ്‌വർക്കിനെ സംബന്ധിച്ച പല തരത്തിലുള്ള അനിശ്ചിതത്വം കാരണം 2020 ൽ 5 ജി ഫോണുകളുടെ വലിയ വാണിജ്യവത്ക്കരണം പ്രതീക്ഷിക്കാനാവില്ല. സാമ്പത്തിക ബാധ്യതയിലുള്ള ടെലികോം ഓപ്പറേറ്റർമാർക്ക് 2020 ൽ ഉയർന്ന വിലയുള്ള 5 ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുത്ത് സ്പെക്ട്രം സ്വന്തമാക്കാൻ സാധിക്കുമോ എന്ന് സംശയമാണ്. എന്തായാലും 5ജി സജീവമായിക്കഴിഞ്ഞാൽ 5ജി സ്മാർട്ട്ഫോണുകളുടെ വില കുറയുമെന്ന് ഉറപ്പാണ്.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190