5ജി സ്പീഡ് വേറെ ലെവൽ; ഇന്ത്യയിലെ 5ജിയുടെ വേഗത 4ജിയെക്കാൾ പത്തിരട്ടി കൂടുതൽ

|

ഇന്ത്യയിൽ 5ജി നെറ്റ്വർക്ക് എത്തുന്നതും കാത്തിരിക്കുന്ന ആളുകളാണ് നമ്മളെല്ലാം. 4ജിയെക്കാൾ വളരെ കൂടുതൽ വേഗതയുള്ള ഇന്റർനെറ്റ് നൽകാൻ 5ജിക്ക് സാധിക്കും. ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ 5ജി സ്മാർട്ട്ഫോണുകൾ സജീവമായിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ 5ജി ഈ വർഷത്തിൽ തന്നെ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഇപ്പോഴിതാ ഇന്ത്യയിലെ 5ജി വേഗതയെ കുറിച്ചുള്ള സൂചനകൾ നൽകിയിരിക്കുകയാണ് പിഐബി.

 

പത്ത് മടങ്ങ് അധികം വേഗത

രാജ്യത്തെ 5ജി നെറ്റ്വർക്ക് 4ജി നെറ്റ്വർക്ക് നൽകുന്നതിനെക്കാൾ പത്ത് മടങ്ങ് അധികം വേഗത നൽകുന്നതായിരിക്കും എന്നാണ് ഔദ്യോഗിക പത്രക്കുറിപ്പിൽ പിഐബി അഭിപ്രായപ്പെട്ടത്. "നിലവിലെ 4ജി സേവനങ്ങളിലൂടെ ലഭിക്കുന്നതിനെക്കാൾ 10 മടങ്ങ് കൂടുതൽ വേഗതയും ശേഷിയും നൽകാൻ കഴിവുള്ള 5ജി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ പുറത്തിറക്കാൻ ടെലികോം സേവന ദാതാക്കൾ മിഡ്, ഹൈ ബാൻഡ് സ്പെക്ട്രം ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു." എന്നാണ് പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഇനി വെറുതേ പണം കളയണ്ട, ഈ ജിയോ പ്ലാനുകൾ തന്നെ നിങ്ങൾക്ക് മതിയാകുംഇനി വെറുതേ പണം കളയണ്ട, ഈ ജിയോ പ്ലാനുകൾ തന്നെ നിങ്ങൾക്ക് മതിയാകും

ടെലികമ്മ്യൂണിക്കേഷൻസ്

നീണ്ട കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ദിവസം ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ 5ജി സ്പെക്ട്രം ലേലത്തിന് മോദി സർക്കാർ അനുമതി നൽകിയിരുന്നു. ഈ ലേലത്തിലൂടെ പൊതുജനങ്ങൾക്കും സംരംഭങ്ങൾക്കും 5ജി സേവനങ്ങൾ നൽകുന്നതിന് വേണ്ടിയുള്ള സ്പെക്ട്രം ടെലിക്കോം കമ്പനികൾക്ക് നേടാനാകും. സ്വകാര്യ 5ജി നെറ്റ്‌വർക്കുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന തരത്തിൽ സംരംഭങ്ങൾക്ക് എയർവേവ് നേരിട്ട് അനുവദിക്കാനും കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

5ജി സ്‌പെക്‌ട്രം ലേലം
 

5ജി സ്‌പെക്‌ട്രം ലേലം ജൂലൈ അവസാനത്തോടെ നടത്തുമെന്നാണ് മന്ത്രിസഭായോഗം അറിയിച്ചത്. ട്രായ് നിശ്ചയിച്ച സ്പെക്ട്രത്തിന്റെ അടിസ്ഥാന വിലയും കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നീ രാജ്യത്തെ മൂന്ന് പ്രധാന ടെലിക്കോം സേവനദാതാക്കളുടെ പങ്കാളിത്തമാണ് ലേലത്തിൽ പ്രധാനമായും പ്രതീക്ഷിക്കുന്നത്. ജൂലൈ അവസാനത്തോടെ 20 വർഷത്തെ വാലിഡിറ്റിയുള്ള 72097.85 മെഗാഹെർട്‌സ് സ്പെക്‌ട്രം ലേലം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് 2022 ജൂലൈ അവസാനത്തോടെ നടത്തുമെന്നും വ്യക്തമാക്കി.

100 രൂപയ്ക്ക് 10 ജിബി ഡാറ്റയും ഒടിടി സബ്സ്ക്രിപ്ഷനും; അറിയാം ഈ പുതിയ വിഐ പ്ലാനിനെക്കുറിച്ച്100 രൂപയ്ക്ക് 10 ജിബി ഡാറ്റയും ഒടിടി സബ്സ്ക്രിപ്ഷനും; അറിയാം ഈ പുതിയ വിഐ പ്ലാനിനെക്കുറിച്ച്

ടെലിക്കോം കമ്പനികൾ

ആദ്യം തന്നെ ലേലത്തിലൂടെ സ്പെക്ട്രം സ്വന്തമാക്കുന്ന ടെലിക്കോം കമ്പനികൾ മുൻകൂർ പണമടയ്ക്കണമെന്ന് നിർബന്ധമില്ലെന്നും മന്ത്രിസഭ പറഞ്ഞു. സ്പെക്‌ട്രത്തിനായി സർക്കാരിലേക്ക് അടയ്ക്കേണ്ട തുക 20 തുല്യ വാർഷിക ഗഡുക്കളായി ഓരോ വർഷത്തിന്റെയും തുടക്കത്തിൽ മുൻകൂറായി അടയ്ക്കാം എന്നാണ് സർക്കാർ വ്യക്തമാകിത്. "ബാലൻസ് ഇൻസ്‌റ്റാൾമെന്റുകളുമായി ബന്ധപ്പെട്ട് ഭാവിയിൽ ബാധ്യതകളില്ലാതെ തന്നെ 10 വർഷത്തിന് ശേഷം സ്പെക്‌ട്രം തിരികെ എൽപ്പിക്കാനുള്ള സംവിധാനവും ലേലക്കാർക്ക് നൽകും," എന്ന് സർക്കാർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

5ജി നെറ്റ്വർക്ക്

യുഎസ്, യുകെ, ചൈന, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെ ചില രാജ്യങ്ങളിൽ ഇതിനകം തന്നെ 5ജി നെറ്റ്വർക്ക് ലഭ്യമായിട്ടുണ്ട്. ബുധനാഴ്ച, പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗമാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ 5ജി സ്പെക്ട്രം ലേലത്തിന് അംഗീകാരം നൽകിയത്. 4ജി നെറ്റ്‌വർക്കിനേക്കാൾ ഉയർന്ന വേഗത 5ജി നൽകുമെന്നും കാബിനറ്റ് ഉറപ്പുനൽകിയിട്ടുണ്ട്. രാജ്യത്ത് 5ജി വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായി തുടങ്ങിയാൽ അത് സർവ്വ മേഖലകൾക്കും ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.

ദിവസവും 2 ജിബി ഡാറ്റ മതിയോ? എങ്കിൽ ഈ ജിയോ പ്ലാനുകൾ തിരഞ്ഞെടുക്കാംദിവസവും 2 ജിബി ഡാറ്റ മതിയോ? എങ്കിൽ ഈ ജിയോ പ്ലാനുകൾ തിരഞ്ഞെടുക്കാം

5ജി ട്രയലുകൾ

എയർടെൽ, ജിയോ തുടങ്ങിയ സ്വകാര്യ ടെലിക്കോം കമ്പനികൾ ഇതിനകം തന്നെ 5ജി ട്രയലുകൾ നടത്തിയിരുന്നു. ഈ ട്രയലുകളിൽ മികച്ച വേഗതയും റെക്കോർഡ് ചെയ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അതേ സമയം ട്രായ് നിശ്ചയിച്ച സ്പെക്ട്രത്തിന്റെ അടിസ്ഥാന വില കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. എന്നാൽ ഈ അടിസ്ഥാന വില ടെലിക്കോം കമ്പനികൾ അംഗീകരിക്കാത്തതാണ്. 5ജി സ്പെക്ട്രം വില കുറഞ്ഞില്ലെങ്കിൽ ലേലത്തിൽ സജീവമായി പങ്കെടുക്കില്ലെന്ന് എയർടെൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സ്വകാര്യ 5ജി നെറ്റ്‌വർക്കുകൾ

സ്വകാര്യ 5ജി നെറ്റ്‌വർക്കുകളുടെ കാര്യത്തിലും സ്വകാര്യ ടെലിക്കോം കമ്പനികൾ അതൃപ്തരാണ്. ഇതിന് കാരണം ക്യാപ്‌റ്റീവ് പ്രൈവറ്റ് 5ജി പുറത്തിറക്കുന്നതിനായി സംരംഭങ്ങൾക്ക് നേരിട്ട് എയർവേവ് നൽകാനുള്ള തീരമാനമാണ്. ഇതിനെ കമ്മ്യൂണിക്കേഷൻ മന്ത്രാലയം പിന്തുണച്ചിരുന്നു. ഇത് ടെലിക്കോം സേവനദാതാക്കൾക്ക് വരുമാന നഷ്ടം ഉണ്ടാക്കും. 5ജിയിൽ വലിയ നിക്ഷേപം നടത്തുന്നതിലൂടെ എന്റർപ്രൈസ് സേവനങ്ങൾ വഴി കൂടുതൽ വരുമാനം ഉണ്ടാക്കാനുള്ള പരിശ്രമമാണ് നടത്തുന്നത്.

വെറും 3 രൂപ ചിലവിൽ ഒരു ജിബി ഡാറ്റ; ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാൻവെറും 3 രൂപ ചിലവിൽ ഒരു ജിബി ഡാറ്റ; ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാൻ

ലേലത്തിലെ പ്രശ്നങ്ങൾ

7.5 ലക്ഷം കോടി രൂപയാണ് ലേലത്തിനുള്ള സ്‌പെക്‌ട്രത്തിന്റെ മൂല്യമായി ട്രായ് കണക്കാക്കിയിരിക്കുന്നത്. കരുതൽ വിലയുടെ മൂല്യത്തിൽ നേരത്തെ പ്രഖ്യാപിച്ചിൽ നിന്നും കിഴിവ് നൽകിയിട്ടുണ്ട്. എന്നാൽ പുതിയ മൂല്യത്തിലും ടെലിക്കോം കമ്പനികൾ സംതൃപ്തരല്ല. എല്ലാ ടെലിക്കോം കമ്പനികളും അവർക്ക് ആവശ്യമായ എല്ലാ സ്പെക്ട്രങ്ങളും സ്വന്തമാക്കുന്ന രീതിയിൽ വലിയ തോതിൽ സ്പെക്‌ട്രം ലേലത്തിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. കുറച്ച് സ്പെക്ട്രം മാത്രമായിരിക്കും എയർടെൽ സ്വന്തമാക്കുക. വോഡഫോൺ ഐഡിയയുടെ കാര്യവും ഒട്ടും വ്യത്യസ്തമായിരിക്കില്ല.

ക്യാപ്‌റ്റീവ് പ്രൈവറ്റ് 5ജി

ക്യാപ്‌റ്റീവ് പ്രൈവറ്റ് 5ജി നെറ്റ്വർക്കിനായി സംരംഭങ്ങൾക്ക് നേരിട്ട് 5ജി എർവേവുകൾ നൽകിയാൽ ടെലിക്കോം കമ്പനികളെ ഇത് സാരമായി ബാധിക്കും. എന്തായാലും അധികം വൈകാതെ ഇന്ത്യയിൽ 5ജി സ്പെക്ട്രം ലേലം നടക്കുമെന്നും വാണിജ്യാടിസ്ഥാനത്തിൽ 5ജി എല്ലാവർക്കും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

യാതൊരു നിയന്ത്രണവുമില്ലാതെ അൺലിമിറ്റഡ് ഡാറ്റയുമായി കിടിലൻ ബിഎസ്എൻഎൽ പ്ലാൻയാതൊരു നിയന്ത്രണവുമില്ലാതെ അൺലിമിറ്റഡ് ഡാറ്റയുമായി കിടിലൻ ബിഎസ്എൻഎൽ പ്ലാൻ

Best Mobiles in India

English summary
The PIB said in a statement that the 5G network in the country would be ten times faster than the 4G network.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X